ഇന്ന് ന്യൂയര്‍.
നേരത്തെ എണീറ്റു കുളിച്ചു. അഞ്ചുമണിക്ക്. പതിവില്ലാത്തതാണ്. പിന്നെ, ന്യൂയറൊക്കെയല്ലേ? ഇഢലിയായിരുന്നു കടി. 7 ഇഢലിയും ചട്ട്ണിയും ഒരു കപ്പ് ചായയും കുടിച്ചു. എന്തൊരു സാറ്റിസ്‌ഫാക്ഷന്‍.
ആകാശം പൊതുവേ നേവി ബ്ലൂ നിറത്തില്‍ കാണപ്പെട്ടു. ന്യൂയറായോണ്ടാണോ എന്തോ ഇന്ന് അമ്മേടെ കയ്യീന്ന് ചീത്തയൊന്നും കേട്ടില്ല.
ആദ്യത്തെ ഹാപ്പി ന്യൂയര്‍ ജോണ്സേട്ടനില്‍ നിന്നായിരുന്നു. വാരഫലം പ്രകാരം, ഈ വര്‍ഷത്തില്‍ ജീവിതത്തില്‍ വഴിത്തിരുവുകള്‍ ഉണ്ടായേക്കാം എന്ന് ദീപികയില്‍ കണ്ടു. ഇറക്കമാണോ കയറ്റമാണൊ എന്ന് കാത്തിരുന്ന് കാണാം. കര്‍ത്താവേ... കൊള്ളാവുന്ന വഴിത്തിരുവുകളാകണമേ...
ഈക്കെയുടെയുടെയും ടിജിയുടെയും കൂടെ ഈക്കെയുടെ പാടത്തെ പറമ്പില്‍ പോയി. എന്റെ വരയന്‍ ഷര്‍ട്ടുകൊണ്ട് തളപ്പുണ്ടാക്കി ചെന്തെങ്ങില്‍ കയറി, മൂന്ന് കരിക്കിട്ടു. നല്ല മധുരമുള്ള വെള്ളം. നല്ല രുചി.
വൈകിട്ട് ക്രിക്കറ്റ് കളിച്ചു. വഴിയിലൂടെ ലാസ്യവതി ശ്രീജ പോകുന്നത് കണ്ടപ്പോള്‍... ‘ദേ ബോള്‍ വരുന്നു...തല മാറ്റ്..തല മാറ്റ്..’ എന്ന് പറഞ്ഞ് അവളെ പേടിപ്പിച്ചു.
ശ്രീജ നമ്മളെ, വല്ല വെട്ടുപോത്ത് നോക്കുമ്പോലെയാണ്‍ നോക്കുകയെങ്കിലും ആളൊരു സുന്ദരിപാറു തന്നെ ആണ്. അവള്‍ടെ അത്ര ഗ്ലാമറുള്ള ഒരു പെണ്ണൊന്നും എനിക്ക് ചേരില്ല. നമ്മള്‍ക്ക് കോട്ലി അംബ്രോസിന്റെ നിറവും മുഖവുമല്ലേ. അവളെയൊക്കെ മാച്ചിങ്ങുള്ള നല്ല ആമ്പിള്ളാര്‍ ഉദ്ദ്യോഗസ്ഥന്മാര്‍ കെട്ടി സൂപ്പറായി ജീവിക്കും.
പക്ഷെ, ഞാനൊരു നായരായിരുന്നെങ്കില്‍... ഒന്നാലോചിക്കായിരുന്നു. ചുമ്മാ... എന്താ അവര്‍ പറയുകാന്നറിയാലോ.
ശ്രീജ നമ്മളെ പ്രേമിക്കുന്നുവെന്ന് വക്ക. എനിക്കീ ചേട്ടനെ തന്നെ കെട്ടിയാ മതിയെന്ന് അവള്‍ പറഞ്ഞൂന്ന് വക്ക. അപ്ലോ? അപ്പോ അവള്‍ടെ അച്ഛന്‍ നാരായണന്‍ നായര്‍ എന്ത് ചെയ്യും?
അയ്യോ ആലോചിക്കുമ്പോള്‍ ഉള്ള് കത്തണൂ. ആ ഭാഗത്തേക്ക് ചിന്തിക്കുമ്പോള്‍ പ്രശ്നമാണ്.
വെറുതെ പ്രേമിച്ച് നടക്കുവാണേല്‍ ഓക്കെ. ആരും അറിയാതെ.
ചുമ്മാ ബസില്‍ ഇങ്ങിനെ മുട്ടി മുട്ടി ഇരുന്ന് വര്‍ത്താനൊക്കെ പറഞ്ഞ്. നമുക്ക് കല്യാണമൊക്കെ കഴിച്ച്, വെസ്പ സ്കൂട്ടറില്‍ ഇരുന്ന് പോകണ്ടേ ന്നൊക്കെ പറഞ്ഞ്, നല്ല രസായിരിക്കും ല്ലേ?
എന്തായാലും ഇന്നൊരു നല്ല ദിവസമായിരുന്നു.
എണീറ്റത് : 5 ഏ.എം
കിടന്നത് : 11 പി.എം.
Sunday, February 25, 2007
Subscribe to:
Post Comments (Atom)
1 comments:
ദുര്‍ബലാ... ഞാന്‍ താങ്കളുടെ ഒരു ആരാധകനായി മാറിക്കഴിഞ്ഞു... കിടിലന്‍ മച്ചുനാ....
Post a Comment