ഇന്ന് നല്ല ദിവസമായിരുന്നു.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ലാസ്റ്റ് രണ്ടക്കം കറക്റ്റായി വന്നതിനാല്‍ അഞ്ചുരൂപ സമ്മാനം, ഇത്തവണ എനിക്ക്. ഹോ! എന്തൊരു സന്തോഷം.
ചിലപ്ലങ്ങെ ഇതൊരു തുടക്കമാവാം. 50 ലക്ഷവും എനിക്കിഷ്ടപ്പെട്ട നിറത്തില്‍ പുതിയ മോഡല്‍ അമ്പാസഡര്‍ മാര്‍ക്ക് ഫോര്‍ ഡീലക്സ് കാറും എന്നെങ്കിലും അടിക്ക്യാതിരിക്കില്ല.
അങ്ങിനെയെങ്ങാനും അടിച്ചാല്‍ ആദ്യം വണ്ടി കൊരട്ടി പള്ളിയില്‍ കൊണ്ടുപോയി ഒന്ന് വെഞ്ചരിക്കണം. എന്നിട്ട് ജീന പഠിക്കണ മഠത്തിലേക്ക് ഒരു പോക്കുണ്ട്. മുന്നുനാല് സൌണ്ടുള്ള ഹോണ് വക്കണം. പെപ്പരപേ എന്ന് അടിക്കണത്.
കാശുകൊണ്ട് എന്ത് ചെയ്യണം? നോക്കിക്കോ പത്തിന്റെ പൈസ ഒരുത്തനും കൊടുക്കില്ല ഞാന്‍. ബാങ്കിലിടും. പത്തേക്കറ റബറും വാങ്ങും. എറണാകുളം സെന്ററില്‍ ഒരു വീടും വക്കും.
ജീനയെക്കെട്ടും. അവള്‍ടെ വീട്ടുകാര്‍ അടുക്കുന്നില്ലെങ്കില്‍, വല്ല നഴ്സുമാരെയും കെട്ടി, ജര്‍മ്മനിയിലേക്കോ അമേരിക്കയിലേക്കോ പോയി സുഖസുന്ദരമായി ജീവിക്കും.
ഇന്ന് നിതയുടെ വീടിന്റെ അടുത്തുള്ള വീട്ടില്‍ നിന്ന് ചാരം വാങ്ങി. പെട്ടി ഓട്ടോയില്‍ ഒറ്റക്ക് ലോഡ് ചെയ്തു കൊണ്ടു പോന്നു.
എണീറ്റത്: 6 ഏ.എം.
കിടന്നത്: 9:30 പി.എം.
Monday, February 26, 2007
Subscribe to:
Post Comments (Atom)
13 comments:
നന്നായിട്ടുണ്ട് ദുര്‍ബു(ദ്ധീ) :)
ഇനിയും പോരട്ടെ ബാക്കി പേജുകത്സ്;
-സുല്‍
സുല്‍..ത്താന്‍, നന്ദി.
നന്നായിട്ടുണ്ടെന്ന് തമാശക്ക് പറഞ്ഞതാണൊ അതോ കാര്യായിട്ട് പറഞ്ഞതാണോ. തമാശക്കാണെ കുഴപ്പല്യ...ക്ഷമിച്ചു. പക്ഷെ, കാര്യായിട്ട് പറഞ്ഞതാണെങ്കില്‍..
ദുര്‍ബല്‍ജി ചിരിപ്പിച്ചല്ലോ. കൊള്ളാട്ടോ. ബൈ ദ വേ, ഫെബ്രുവരി അവസാനമാണോ ജാനുവരി രണ്ടിന്റെ ഡയറിക്കുറിപ്പ് എഴുതുന്നത്? കാര്യം പതിനാലു വര്‍ഷം പിറകിലത്തേതാണെങ്കിലും ദിവസം തെറ്റിക്കാന്‍ പാടുണ്ടോ. വേഗം പോരട്ടെ അടുത്തതും അതിന്റെ അടുത്തതും.
സത്യായിട്ടും സത്യം പറഞ്ഞതാ ദുര്‍ലബാ.
-സുല്‍
എന്റെ കുമരകം ശാന്തമ്മേ... ഇതാര്?? ബൂലോഗ ജീനിയസ്സ് ശ്രീജിത്തോ?
നന്ദി യുണ്ട്,അത്ഭുതപരവശവും. ഓക്കെ. എന്നാ വേഗം വേഗം എത്തിക്കാം. നോക്കി പകര്‍ത്തുകയേ വേണ്ടു.
സുല്‍ ത്താനേ.. ഇത് കാര്യായിട്ട് പറഞ്ഞതാണോ അതോ..? :)
മോബ് ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍ ക്ഷണിച്ചിരിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007(നാളെ) ആണ്.
ഓ.. ഇത് സമര്‍പ്പിച്ചേച്ചാലും മതി!
ഒന്നു പോ ചേട്ടാ ആളെ കളിയാക്കാതെ.
ദുര്‍ബലാ അതു കലക്കി.
കൊട് കൈ
മറ്റുള്ളവരുടെ ഡയറി വായിക്കാന്‍ എന്താ ഒരു രസം ;) ദുര്‍ബലാ,കലക്കീട്ടുണ്ട് കേട്ടോ :)
ഹഹഹ... ദുര്‍ബ്ബലന്‍റെ പോസ്റ്റ് വായിച്ച് ചിരിച്ചതിനേക്കാള്‍ കൂടുതല്‍ ചിരിച്ചു ദുര്‍ബ്ബലന്‍റെ വിടരുന്ന മൊട്ടിലേക്കുള്ള കമന്‍റ് കണ്ട് :)
സുല്ലിന് കൊടുത്തു കഴിഞ്ഞാ... ഒരു കൈ മ്മക്കും... :)
ദുര്‍ബലാ കലക്കി
ദുര്‍ബലാ,
നന്നായിട്ടുണ്ട്. 1967ഇല്‍ ഇവിടെ എന്ത് നടന്നു എന്ന്‍ ഞാന്‍ ചോദിക്കുന്നില്ല. ബൈ ദി വേ കുമരകം ശാന്തമ്മയെ വിട്ട്പിടി.. (രണ്ടെണ്ണം വിടുന്ന കാര്യമല്ല പറഞ്ഞത്. യേത്?) :-)
Post a Comment