ഇന്നും നേരത്തെ എണീറ്റു. 5 മണിക്ക്. ചായക്ക് കടി ഉണ്ടായിരുന്നില്ല. അമ്മക്ക് തണ്ടല്‍ വേദനയാണ്. പാവം.
കാലത്ത് ചേച്ചിയുടെ വീട്ടില്‍ പോയി. അവിടെ കയ്യാല പണി നടക്കുന്നു. നാല് ചാക്ക് സിമന്റ് എത്തിച്ചുകൊടുക്കാന്‍ പറഞ്ഞു. അവിടന്ന് കൂര്‍ക്ക ഉപ്പേരി കൂട്ടി കഞ്ഞി കുടിച്ചു. തലേന്നത്തെ ചിക്കന്‍ കറി എടുത്തപ്പോള്‍ തന്നെ വളിച്ച മണമടിച്ചു. അതുകൊണ്ട്, കടുത്ത ദുഖത്തോടെ വേണ്ട എന്ന് വച്ചു.
രാത്രി സുനില്‍ മാഷുടെ വീട്ടില്‍ ട്യൂഷനുണ്ടായിരുന്നു. കോസ്റ്റിങ്ങ് ലേബര്‍ എടുത്തു. സുനില്‍ മാഷ് നല്ലവനാണ്. കട്ടന്‍ ചായ വച്ച് തരും.
ഇന്ന് ജീനയുടെ കത്ത് വന്നു.
‘വെരി സോറി!‘ എന്ന് മാത്രമേ എഴുതിയിരുന്നുള്ളൂ. അതും അയച്ചിട്ട് ഒരു മാസമായ കത്ത്. അവള്‍ എന്തിനെന്നോട് സോറി പറഞ്ഞുവെന്നാലോചിച്ചിട്ട് എനിക്ക് യാതൊരു ക്ലൂവും കിട്ടിയില്ല. നേരിട്ട് ചോദിക്കാം.
ജീനയെ പറ്റിയാല്‍ കെട്ടണം. നല്ല മാച്ചാവുകയും ചെയ്യും.
‘ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്‘ എന്ന് നാട്ടുകാര് കമന്റ് പറയുമെന്നോര്‍ത്ത് എനിക്ക് ടെന്‍ഷനൊന്നുമില്ല. പക്ഷെ, ഉണ്ടാകാന്‍ പൊകുന്ന കുട്ടികളെപ്പറ്റീ ആലോചിക്കുമ്പോള്‍..... ഒരു പരവശം.
നോക്കട്ടേ. അവളുടെ അപ്പന് വല്ലാണ്ട് എയര്‍ പിടിച്ചാല്‍ മത്തായിക്ക് എന്തോ ആണ്.
ഉത്സാഹിച്ചാല്‍ ഈ കോലവും ബാക്ക് ഗ്രൌണ്ടും വച്ച് എനിക്കും കിട്ടും. ഒരു ഡോക്ടറെ. കെട്ടുപ്രായം തെറ്റി നില്‍ക്കണ വല്ല ദന്ത ഡോക്ടറേയോ മറ്റോ.. പിന്നെ, കാലിനോ കയ്യിനോ ചില്ലറ കുഴപ്പം ഉണ്ടായാല്‍ കണ്ടില്ലാന്ന് വക്കേണ്ടി വരും. നോക്കട്ടേ.
എണിറ്റത്: 5. എ.എം.
കിടന്നത്: 10:10 പി.എം.
വരവ്: 12 രൂപ (സിമന്റ് വകയില്‍ ചേച്ചിയെ പറ്റിച്ചത്)
ചിലവ്: 2:50 പൈസ (സാദാ മുറുക്കാന്‍, വിത്സ്, ധര്‍മക്കാരന് കൊടുത്തത്)
Tuesday, February 27, 2007
Subscribe to:
Post Comments (Atom)
4 comments:
ടേയ്.....ദുര്‍ബലാ...നീ.....ഒരു ഒന്നൊന്നര മൊതലു തന്നെ.....
അതൊക്കെ അത്രയേ ഒള്ള്....അവടപ്പന്‍ എയറു പിടിച്ചാല്‍ മത്തായിക്ക്..... ഒരു മസാല ദോശ വാങ്ങിച്ച് കൊടുക്കും.....കൊടുക്കണം....
കലക്കീട്ടാ..ഡയറിക്കുറിപ്പുകള്‍....
ദുര്‍ബൂ
ഞാന്‍ നിന്റെ ആരാധകനായൊ എന്നു സംശ്യം
-സുല്‍
ഹഹഹ ദുര്‍ബലാ..
കലക്കി.
Post a Comment