Tuesday, February 27, 2007

ജാനു 4, 1993

പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ബാങ്കിങ്ങില്‍ തുടങ്ങി. വസന്ത ടീച്ചറെ ഓര്‍ത്ത് വായന തുടങ്ങി.

വസന്ത ടീച്ചര്‍ നല്ല അടക്കവും ഒതുക്കവുമുള്ള ടീച്ചറാണ്. എപ്പോ കണ്ടാലും ചിരിക്കും. നന്നായി ക്ലാസെടുക്കയും ചെയ്യും. പക്ഷെ, അധികം നാള്‍ ടീച്ചറുടെ ക്ലാസിലിരിക്കാന്‍ വിധി അനുഭവിച്ചില്ല. രാജ് ദൂത് ബൈക്കുള്ള ഒരു എല്‍.ഐ.സി. എജന്റ് കെട്ടിക്കൊണ്ടുപോയി. ക്രൂരന്‍. ഭിലായിലാണ് ന്നാ കേട്ടത്. പ്രെഗനന്റായോ എന്തോ. എന്തായാലും പെറ്റിട്ടുണ്ടാവില്ല. ഇനി 7 മാസത്തില്‍ മാസം തികയാതെ പ്രസവിച്ചൂടാന്നും ഇല്ല. സന്തോഷ് അങ്ങിനെ ഉണ്ടായതല്ലേ?

ഇപ്പോള്‍ ദക്ഷിണാഫ്രക്കന്‍ പര്യടനം നടക്കുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റ്. ഇന്ന് ഇന്ത്യ 60-1 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. അലന്‍ ഡൊണാള്‍ഡ്, പിശാശുമോറന്‍ ഒറ്റക്ക് നമ്മുടെ പിള്ളാരെ ഔട്ടാക്കും. ജഡേജ വെറുതെ സ്ഥലം കാണാന്‍ പോയതാ. മാങ്ങണ്ടി തലയന്‍. ഒരുക്കം കണ്ടാല്‍ ഇന്ന് ത്രിബിള്‍ സെഞ്ച്വറി അടിക്കുമെന്ന് തോന്നും. എരപ്പ.

ജീന ഇപ്പോള്‍ എന്തെടുക്കുകയായിരിക്കും? ഉറങ്ങിയിരിക്കും. ഉറങ്ങുമ്പോള്‍ അവള്‍ കൂര്‍ക്കം വലിക്കുമായിരിക്കുമോ? അങ്ങിനെയാണെങ്കില്‍...ഫ്രീക്വന്‍സി എന്തായിരിക്കും? ആ!

ഇന്നലെ ടി.വി.യില്‍ രണ്ട് സിനിമ കണ്ടു. സര്‍വ്വകലാശാല, കടിഞ്ഞൂല്‍ കല്യാണം. എഴുതാന്‍ വിട്ടു.

5:10 - 23:00
ഒറ്റ പൈസ ഒരു നിലക്കും കിട്ടിയില്ല.
50 പൈസ പോക്കറ്റിന്റെ ഗ്യാപ്പിലൂടെ എവിടെയോ വീണു പോയി. വേറെ ചിലവില്ല.

9 comments:

കൃഷ്‌ | krish said...

ഹോ എന്തൊരു ദുര്‍ബലമനസ്സ്.. വസന്തടീച്ചറുടെ പ്രസവത്തെക്കുറിച്ച് ഓര്‍ത്ത് ഇത്രയും വിഷമിക്കുന്ന വേറൊരു വിദ്യാര്‍ത്ഥി ആ ക്ലാസ്സില്‍ ഇല്ലായിരിക്കും.
സഹായത്തിന് വരണോ എന്നു എഴുതി ചോദിക്കാമായിരുന്നില്ലേ ദുര്‍ബലാ..

sandoz said...

എട...ദുര്‍ബലാ...നീ ഇങ്ങനെ അടുപ്പിച്ച്‌ പോസ്റ്റ്‌ ഇട്ടാല്‍ ചിരിച്ച്‌ ചിരിച്ച്‌ മനുഷ്യന്‍ ചാകുമല്ലോ......ഒരു ഗ്യാപ്പ്‌ കൊടടേയ്‌...
പിശാശ്‌ മോറന്‍.........എടാ..കൂവേ...ഇത്‌ നമ്മളു എപ്പഴും കീറണ വാക്കാണല്ലാ.....എട നീ സത്യം പറ...നുമ്മടെ നാട്ടുകാരന്‍ തന്നെ അല്ലേ നീ.....

അഡ്വ.സക്കീന said...

ദുര്‍ബലന്റെ ഡയറി വായിച്ചു ചിരിക്കുകയായിരുന്നു. അല്ല, ആരാ ഈ കുമരകം ശാന്തമ്മ. ഞമ്മട അയലോക്കക്കാരീടെ
ഒരനിയത്തി ശാന്തമ്മ കുമരകത്തുണ്ടേ. അതോണ്ട് ചോദിച്ചതാ.

RR said...

ദുര്‍ബലാ, ഉഷാറാവുന്നുണ്ട്‌! സാന്റോസ്‌ പറഞ്ഞ പോലെ ഒരു ഗ്യാപ്‌ കൊടുക്ക്‌. വെറുതെ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാതെ :)

qw_er_ty

കൈപ്പള്ളി said...

ദുര്‍ബല
ഇന്ന് രാവിലെ ഇത്തിരി കൊറഞ്ഞിരിന്നതാണു്, അനിയ നിന്റ diary വയിച്ച് എന്റ പനി വീണ്ടും കൂടിയെടെ.

Sul | സുല്‍ said...

ദുര്‍ബൂ :)

-സുല്‍

Peelikkutty!!!!! said...

ദുര്‍‌ബലാ..എനിക്കു വയ്യേ!:)

കുട്ടന്മേനോന്‍ | KM said...

ഡയറിക്കുറിപ്പുകള്‍ കലക്കന്‍.

ദില്‍ബാസുരന്‍ said...

ദുര്‍ബലാ,
ഇത് കലക്കി മോനേ. ആ പ്രസവക്കേസും ജഡേജയും പ്രത്യേകിച്ചും. :-)