Tuesday, February 27, 2007

ജാനു 5, 1993

ഇന്ന് ഹാള്‍ടിക്കറ്റ് വാങ്ങാന്‍ പോയി.

പ്രതീക്ഷിച്ചത്ര തിരക്ക് കണ്ടില്ല. വേഗം കിട്ടി. വേഗം പോന്നു.

പെമ്പിള്ളാര്‍ നേരത്തേ വന്ന് വാങ്ങിക്കൊണ്ട് പോയി. കഷ്ടായിപ്പോയി.

ആ ചുരുണ്ട മുടിയുള്ള വെളുവെളുത്ത കൊച്ചിനെയെങ്കിലും ഒന്നു കണ്ടാല്‍ മതിയായിരുന്നു.

അവള്‍ പെന്തക്കോസ്ത ആണെന്നാ തോന്നണത്. മാലയും കമ്മലും ഒന്നും ഇല്ല. അവള്‍ക്ക് എന്തിനാ മാലയും വളയും? പൊന്നും കുടത്തിന് എന്തിനാ ബ്യൂട്ടീ സ്പോട്ട്. സിനിമാനടി ഗൌതമിയുടെ അനിയത്തിയെപ്പോലെയാ ഇരിക്കുന്നെ.

അവളെക്കെട്ടാന്‍ പെന്തക്കോസ്തയാവാനും ഞാന്‍ റെഡി. കെട്ടും പ്രസവവും എല്ലാം കഴിയുമ്പോള്‍ സാവധാനം മിരട്ടല്‍ എടുത്ത് കാര്യം പറഞ്ഞ് മനസ്സിലാക്കി നമുക്ക് നമ്മുടെ ടീം തന്നെ ആക്കാമല്ലോ!

‘ഞാന്‍ പറയണത് കേട്ടില്ലെങ്കില്‍ നിന്റോടെ കൊണ്ടാക്കും‘ എന്ന് പറഞ്ഞാല്‍ ഒന്നു കിടുങ്ങി, ഡീസന്റാകാത്ത ഭാര്യമാരുണ്ടോ?

പോരും വഴി, മാവിന്റ്റെ കൂട്ടമുള്ള കനാല്‍ ഭാഗത്തെത്തിയപ്പോള്‍ ഒരു വട്ടമാവില്‍ കട്ടകുത്തി മാങ്ങ കണ്ടു. ഒന്നര ഇഞ്ച് മെറ്റല്‍ പെരുക്കി എറിഞ്ഞ് മാങ്ങ 7 എണ്ണം വീണു. ചെനച്ചതായിരുന്നു, റോഡില്‍ കുത്തി പൊളിച്ചു തിന്നു. നേരിയ മധുരം ഉള്ള മാങ്ങകള്‍.

അതും കടിച്ചു തിന്നേച്ച്, റോജയിലെ ‘രുക്കുമണീ’ എന്ന പാട്ട്

‘രുക്കുമണീ‍.. രുക്കുമണീ...
എന്തിറ്റണ്ടീ അവടെ ശബ്ദം..
ഓഹോ..ഹോ..ഹോ’

ന്ന് ഉറക്കെ പാടിയാണ് ബസ് സ്റ്റോപ്പിലേക്ക് തിരിച്ച് നടന്നത്.

മാമുവും പള്ളനും ഷാജിയും ലാലുവും കൂടി, മൊത്തം അഞ്ചുപേര്‍ കൂടി ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ ഒരു സീറ്റില്‍ അഡ്ജസ്റ്റ് ചെയ്ത് ഇരുന്നു.

വീട്ടില്‍ ഇന്ന് ഉച്ചക്ക് മുയലിറച്ചി ആയിരുന്നു കറി വച്ചത്. പോള്‍സേട്ടന്‍ ആളുടെ വണ്ടിയുടെ കുറുകെ ചാടിയപ്പോള്‍ കിട്ടി കൊണ്ടു തന്നതാ.

മാങ്ങ എറിഞ്ഞതുകൊണ്ട് ചുമല്‍ വല്ലാത്ത വേദന.

5:45 ഏ.എം.
11:10 പി.എം.
വരവ്: 10 രൂപ
ചിലവ്: 4 രൂപ

9 comments:

RR said...

:)

Siju | സിജു said...

ഡയറിക്കുറിപ്പുകള്‍ ഇതു വരെയെല്ലാം വായിച്ചു
കിടുക്കനായിട്ടുണ്ട്.
ഇതു ശരിക്കും പണ്ടെഴുതി വെച്ചിരുന്നതാണോ.. അതോ ..

പടിപ്പുര said...

കണക്കുപുസ്തകത്തില്‍ ചെറിയൊരു തിരുത്ത്‌-

വരവ്‌: 10 രൂ.
ചിലവ്‌: 55 രൂ.
(കടം: അശോകന്‍-15:രാജന്‍-5, മുസ്തഫ-15, രഞ്ജി-3, രാമന്‍-7)

(ഓര്‍മ്മകളുണ്ടായിരിക്കണം!)

ഇത്തിരിവെട്ടം© said...

:)

സതീശ് മാക്കോത്ത് | sathees makkoth said...

കൊള്ളാം.
തുടരൂ...

ഇക്കാസ് | ikkaas said...

ദുര്‍ബലാ.. തന്നെ സമ്മതിച്ചിരിക്കുന്നു.
ഇതാണ് ശരിക്കും സ്ട്രെസ്സ് ഫ്രീ ബ്ലോഗിംഗ് എന്ന് പറയുന്നത്.

സൂര്യോദയം said...

ദുര്‍ബലാ... ങ്‌ ള്‌ ആള്‌ കൊള്ളാല്ലോ... :-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ബൂലോകത്തൂന്ന് അജ്ഞാത വാസത്തിനു പോയ ഒരു താരം വേഷം കെട്ടിയിറങ്ങിയതാണോന്നാ സംശയം....

ദിവ (diva) said...
This comment has been removed by the author.