ഇന്ന് സപ്ലി എക്സാം തുടങ്ങി. ഇംഗ്ലീഷ്, ലോകമലയാളത്തിലെ സകലചരാചരങ്ങളെയും ഞെട്ടിച്ചുകൊണ്ട് ഞാന്‍ പാസ്സായതുകൊണ്ട്, ഇന്ന് പോയില്ല.
സ്റ്റാറ്റി 11 നാണ്. തുരുപ്പ് ചീട്ട്. ഇസ്പേഡ് ജാക്കി. അതിന് ഒരു പെരുക്ക് പെരുക്കണം.
പരീക്ഷയെക്കുറിച്ചാലോചിക്കുമ്പോള്‍ ഉള്ള ആ ഒരു ആന്തല്‍, വിശപ്പില്ലായ്മ ഇതുവരെ മാറിയിട്ടില്ല. വല്ലോണം ഈ പഠിപ്പീര് ഒന്ന് കഴിഞ്ഞ് കിട്ടിയിട്ടുവേണം, ഒന്ന് റിലാക്സായി നടക്കാന്‍.
ഫസ്റ്റ് പിഡിസിയിലെ രേഖ സമ്മാനക്കൂപ്പണ്‍ കൊണ്ടുവന്നു. എല്ലാവരും ഓരൊന്നെടുത്തു. ഞാന്‍ ഒരഞ്ചണ്ണം എടുത്തു. കാണാന്‍ എത്ര മോശമാണേലും കാശുകാരനായാല്‍ ഏത് പെണ്ണും ഐ ലവ് യു പറയും, ബഹുമാനിക്കും.
ഒന്നാം സമ്മാനം ഫാന്‍. രണ്ടാമന്‍ മിക്സി. മൂന്നാമന്‍ ക്ലോക്ക്. കിട്ടിയാല്‍, കൊണ്ടുപോയി നിന്റ അപ്പന് കൊടുത്തേര് എന്ന് പറയാം.
രേഖ, മുളകുപൊടിപ്പിക്കണ കടയിലേക്ക് പോകുന്ന വളവിലുള്ള വീട്ടിലെയാണ്. കാണാന്‍ തരക്കേടില്ല. അച്ഛന് ആധാരമെഴുത്ത്. പക്ഷെ, കണ്ടാല്‍ വിറകുവെട്ടാണെന്നേ തോന്നൂ.
‘അച്ഛന് കച്ചോടം പിടിച്ച് തന്നാല്‍ മോള് കമ്മീഷന്‍ തരുമോ?’
എന്ന് ചോദിച്ചേന് ശേഷം. രേഖക്കുട്ടി കുറച്ച് ഗര്‍വ്വിലായിരുന്നു.
‘വയറ് ചാടി വരുന്നുണ്ടല്ലോ ഡീ ...ഗ്രഹണി മാറിയില്ലയെങ്കില്‍ വല്ല ആന്റിഫോറം വാങ്ങി കഴിക്കാരുന്നില്ലേ? ’ എന്ന് ചോദിച്ചതിന് ശേഷം മിണ്ടാട്ടം കമ്പ്ലീറ്റ് നിര്‍ത്തി. കൂപ്പണ്‍ വാങ്ങല്‍ വഴി ഉടക്ക് എന്തായാലും സോള്‍വായി.
കരണ്ടില്ലാത്തതുകൊണ്ട്, ഇന്ന് ട്യൂഷന് പോയില്ല. നല്ല ദിവസം.
5:05 -11:00
Wednesday, February 28, 2007
Subscribe to:
Post Comments (Atom)
2 comments:
ചാത്തനേറ്: “കരണ്ടില്ലാത്തതുകൊണ്ട്, ഇന്ന് ട്യൂഷന് പോയില്ല“
അതെന്താ?
"വയറ് ചാടി വരുന്നുണ്ടല്ലോ ഡീ ...ഗ്രഹണി മാറിയില്ലയെങ്കില്‍ വല്ല ആന്റിഫോറം വാങ്ങി കഴിക്കാരുന്നില്ലേ? ’ എന്ന് ചോദിച്ചതിന് ശേഷം മിണ്ടാട്ടം കമ്പ്ലീറ്റ് നിര്‍ത്തി"
"കാശുകാരനായാല്‍ ഏത് പെണ്ണും ഐ ലവ് യു പറയും, ബഹുമാനിക്കും.ഒന്നാം സമ്മാനം ഫാന്‍. രണ്ടാമന്‍ മിക്സി. മൂന്നാമന്‍ ക്ലോക്ക്. കിട്ടിയാല്‍, കൊണ്ടുപോയി നിന്റ അപ്പന് കൊടുത്തേര് എന്ന് പറയാം"
ഹ ഹ ഹ രണ്ടും കലകലക്കി. ആദ്യത്തേത് പെരുത്തിഷ്ടപ്പെട്ടു. അങ്ങനെ തന്നെ വേണം.
:^))
Post a Comment