ഇന്ന് ജോളിച്ചേച്ചിയുടെ ഭര്‍ത്താവ് വര്‍ഗ്ഗീസ് ചേട്ടന്‍ ഗള്‍ഫീന്ന് വന്നു.
കണ്ടാ ലോറി ഓടിക്കണ തമിഴന്മാരുടെ മട്ടും മാതിരിയുമെല്ലാമാണെങ്കിലും പാന്റ് സിനെ ‘ഫാന്റ്’ എന്നാ പറയുകയെങ്കിലും നല്ല സ്‌നേഹമുള്ളവനാ. എനിക്ക് ഒരു ടീഷര്‍ട്ടും ഒരു പുള്ളിമുണ്ടും മുല്ലപ്പൂവിന്റെ മണമുള്ള സ്പ്രേയും തന്നു. അപ്പനും അപ്പാപ്പനും ഒരു കുപ്പിയും. അപ്പനത് വിറ്റ് ആ കാശുകൊണ്ട് നാടന്‍ വാങ്ങണമെന്ന് പറയുന്നു.
വര്‍ഗ്ഗീസേട്ടന് സൌദി അറേബിയയിലാണ് ജോലി. ഇരുപതിനായിരം രൂപ എല്ലാ ചിലവും കഴിച്ച് ബാക്കിയുണ്ടാകുമത്രേ! കാണാന്‍ ലുക്കിത്തിരി കുറഞ്ഞാലും എന്താ, ജോളിച്ചേച്ചിനെയും പിള്ളാരെയും പൊന്ന്‍ പോലെയല്ലേ നോക്കുന്നത്.
ഇന്ന് അവരുടെ വീട്ടിലേക്ക് വൈകീട്ട് ഭക്ഷണം കഴിക്കാന്‍ എല്ലാരെയും വിളിച്ചിരുന്നു. ഞാന്‍ പോയില്ല. എനിക്കീ ഗള്‍ഫുകാരുടെയും രോമങ്ങളുടെയും കൂടെ ഡൈനിങ്ങ് ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ ആ ഒരു സാറ്റിസ്ഫാക്ഷന്‍ കിട്ടില്ല. തന്നെയുമല്ല, അപ്പനും അപ്പാപ്പനും പോയിരുന്നു. അപ്പന്‍ രണ്ടെണ്ണം അടിച്ചാല്‍ പിന്നെ ചവു ചവുന്നൊള്ള ഡയലോഗുണ്ട്. അത് കണ്ടാ എന്റെ ഉള്ള മൂഡ് പോകും.
നമുക്ക് നമ്മുടെ അടുക്കളേല് ചമ്രം പണിഞ്ഞിരുന്ന്, പയര്‍ കുത്തിക്കാച്ചിയതാണെങ്കില്‍ അത്, അതും ഇല്ലെങ്കില്‍ വെറും തൈരും കൊണ്ടാട്ടവും ഒരു പച്ചമുളകും കൂട്ടിക്കൊഴച്ച് ഒരു കപ്പ് കൂജേലെ പച്ചവെള്ളവും കുടിച്ചാല്‍ കിട്ടണ രസമൊന്നും ആരോടെ പോയി ചില്ലിച്ചിക്കന്‍ കഴിച്ചാലും കിട്ടില്ല.
അപ്പോ ഇനി ജോളിച്ചേച്ചി ഫുള്‍ ബിസിയാവും!
നാളെ എക്സാം തുടങ്ങുന്നു. കുറെ പഠിച്ചു. എന്താവുമോ എന്തോ?
എണീറ്റത്: 5 മണിക്ക്
കിടന്നത്: 11:20 പി.എം. ന്
Wednesday, March 28, 2007
Subscribe to:
Post Comments (Atom)
15 comments:
എണീറ്റത്: 5 മണിക്ക്
കിടന്നത്: 11:20 പി.എം. ന്
സമര്‍പ്പണം: ആര്‍.ആര്‍. ന്
സമര്‍പ്പണം ആര്‍ക്കണേലും തേങ്ങ ഇത്തവണ ചാത്തനേറായിട്ടാ...:)
അപ്പോ ഇനി ജോളിച്ചേച്ചി ഫുള്‍ ബിസിയാവും!
ദുര്‍ബലോ.. ദുര്‍ബലാ..
ആഹാ...ദുര്‍ബലന്‍ ഇസ് ബാക്ക്!! :) സമര്‍പ്പണത്തിനൊരു സ്പെഷല്‍ നന്ദി. ഇനി ഇത്ര ഇടവേള വേണ്ടാട്ടോ...
എത്തിയോ....ഞാന്‍ വിചാരിച്ചു ഡയറിക്കുറിപ്പുകള്‍ എല്ലാം നാട്ടുകാരു കത്തിച്ചെന്നു.......
:)
background white akkamo...vaayikkan budhimuttu
നല്ല ഒറിജാനാലിറ്റി ഉള്ള എഴുത്ത് ഇതൊക്കെ സത്യമാണൊ അതൊ പുളുവടിയാണൊ?(ഞാന്‍ പോസ്റ്റ് മുഴുവനും വായിച്ചു കേട്ടൊ)
:)
ഹ ഹ.. ദുര്‍ബലാ..
ഡയറിക്കുറിപ്പുകളിലെ എഡിറ്റ് ചെയ്യാത്ത സത്യസന്ധത രസമുണ്ട്. ജോളിച്ചേച്ചി ബിസിയാവുമെന്ന്... കൊള്ളാം... :-)
ദ് ബെടേര്‍ന്നീ ...
ഈ രോമം വിളി പരിചയമുണ്ടല്ലോ ...
എന്തരേലും ആട്ട് ... കലക്കി ദുര്‍ബലാ...
നമുക്ക് നമ്മുടെ അടുക്കളേല് ചമ്രം പണിഞ്ഞിരുന്ന്, പയര്‍ കുത്തിക്കാച്ചിയതാണെങ്കില്‍ അത്, അതും ഇല്ലെങ്കില്‍ വെറും തൈരും കൊണ്ടാട്ടവും ഒരു പച്ചമുളകും കൂട്ടിക്കൊഴച്ച് ഒരു കപ്പ് കൂജേലെ പച്ചവെള്ളവും കുടിച്ചാല്‍ കിട്ടണ രസമൊന്നും ആരോടെ പോയി ചില്ലിച്ചിക്കന്‍ കഴിച്ചാലും കിട്ടില്ല.
കൊതിപ്പിക്കാതെ ദുര്‍ബലാ
ദുര്‍ബലൂ..എവിടെപ്പോയി കെടക്കാര്‍ന്ന്..സൌദീപോയാര്‍ന്നാ.
ഡയറി കൊള്ളാട്ടോ (പൂളുവാണേലെന്നാ).
കുട്ടിച്ചാത്തു * ശിശു * റ് റ് * സാന്റോസ് * മനു * സാജന്‍ * ദില്‍ബാസുരന്‍ * തമനു * സതീശ് * ക്രിഷ് *
മലയാള ബ്ലോഗിലെ മദയാനകള്‍ മൊത്തം വന്ന് വായിച്ച് വെള്ളം കുടിച്ച് പോയതില്‍ എനിക്ക് സന്തോഷമുണ്ട്.
വായനക്കാരേ... ഇതിലേതാണ് സത്യവിരുദ്ധം?
ജോളിച്ചേച്ചിയുടെ ഭര്‍ത്താവ് കാണാന്‍ തമിഴന്റെ പോലെയാണെന്ന് പറഞ്ഞതോ? അതോ അങ്ങേര്‍ സൌദിയിലാന്ന് പറഞ്ഞതോ?
നിങ്ങളോടൊക്കെ ദൈവം ചോദിച്ചോളും. ഹും! :)
എന്താ ദുര്‍ബലാ ഇവിടെ പ്രശ്നം? എന്തേ ദുര്‍ബലനിങ്ങനെ ചൂടാവുന്നേ?
ഇവരൊക്കെ പറയുന്നത് കേട്ടാണോ? ഇതൊക്കെ കേട്ട് ദുര്‍ബലനിങ്ങനെ ദുര്‍ബലനാവാതെ, കൂള്‍ ഡൌണ്‍ ദുര്‍ബലാ കൂള്‍ ഡൌണ്‍ ഓക്കെ.
വിവരമില്ലാത്തവരു വല്ലതും പറഞ്ഞുവെന്നു വെച്ച് ബോധമില്ലാത്ത ദുര്‍ബലനത് കാര്യമായിട്ടെടുക്കാമോ?
പരൂക്ഷക്ക് വല്ലതും പഠിക്കു ചെറുക്കാ
ആ പഴയ ഡയറി വായിക്കുന്ന്തിന്റെ രസം നഷ്ടപ്പെടുന്ന പോലെ ഒരു തോന്നല്.
ഇപ്പോള്‍ ഇതു ഒരു ബ്ലോഗ് ആയി മാറുന്നില്ലേന്നൊരു പേടി.
പരീക്ഷ എങനേന്ടാര്‍ന്നു മഷെ?
നിത്യ ജ്വാല
Post a Comment