Monday, March 5, 2007

ജാനി 7, 1993

ഇന്ന് രാവിലെ ഒരു കോഴിപ്പിടയുടെ പിടച്ചിലും കരച്ചിലും‍ കേട്ടാണ് എണീറ്റത്.

വല്ല പൂവനും പീഢിപ്പിക്കാന്‍ ശ്രമിച്ചതാവുമെന്നോര്‍ത്താണ് ചാടിയെണീറ്റത്. അനീതി നമ്മള്‍ പൊറുക്കില്ല. പക്ഷെ, ഉണ്ടമല്ലികളും ചെട്ടിമല്ലികളും ഇടതൂര്‍ന്ന് നില്‍ക്കുന്ന എന്റെ ഏദന്‍ തോട്ടത്തില്‍ ഒരു ചേരപ്പാമ്പിനെ കണ്ട് പേടിച്ചായിരുന്നു, പാവം നിലവിളിച്ചത്.

ചേരപ്പാമ്പ് എന്നെ കണ്ട് ഒന്ന് ചിരിച്ചു. എന്നിട്ട് ഷോള്‍ഡര്‍ പൊക്കി കണ്ണിറുക്കി കാണിച്ചു. എന്നിട്ട് തലതാഴ്ത്തി നാണിച്ചെന്ന പോലെ വേഗം വച്ചു പിടിച്ചു. നാണിച്ചത് എന്തിനെന്ന് മനസ്സിലായില്ല. എങ്കിലും ഞാന്‍ മടക്കിക്കുത്തൊന്നഴിച്ചിട്ടു. വെറുതെ...

കോഴിയും പാമ്പുമാണിന്നത്തെ കണി. കോഴിയിറച്ചിയും കള്ളും കൂട്ടി കഴിച്ച് ഞാന്‍ പാമ്പാകാന്‍ വഴിയുണ്ട് എന്നാണോ ലക്ഷണം?

ഡോളിച്ചേച്ചിയുടെ ആങ്ങള സാംസണ്‍ ഇന്ന് കിണറ്റീ വീണു. ആടിന് പ്ലാവിലക്ക് വേണ്ടി പ്ലാവില്‍ കയറിയ സാംസന്റെ കരച്ചില്‍ കേട്ട് അന്വേഷിച്ചപ്പോഴാണ് കിണറ്റീന്ന് ‘ഞാന്‍ ദേ ഇവിടെ, കിണറ്റില്‍ ഉണ്ട്’ എന്ന മറുപടി കേട്ടതും, കയറ് ഇട്ടുകൊടുത്ത് കയറ്റിയതും.

പ്ലാവില്‍ നിന്ന് കയ്യാലക്ക് മുകളിലേക്ക് വീണ്, അവിടന്ന് ഉരുണ്ടു..ഉരുണ്ടു പോയി കിണറ്റീ വീഴുകയായിരുന്നു. ഭാഗ്യം ഒന്നും പറ്റിയില്ല.

ഇന്ന് ചിത്രഗിതം ഉണ്ടായിരുന്നു. വര്‍ഗ്ഗീസേട്ടന്റെ വിഡിയൊ കാസറ്റില്‍ വിയറ്റ് നാം കോളനിയിലെ ‘പാതിരാവായി നേരം‘ റെക്കോഡ് ചെയ്തുകൊടുത്തു. കനക, കൊള്ളാം കേട്ടാ. ഉരുപ്പിടി തമിഴത്തിയാണ്. എന്നാലും എന്താ. എനിക്ക് പ്രശ്നമില്ല. എന്റെ വീട്ടുകാരെക്കൊണ്ട് ഞാന്‍ സമ്മതിപ്പിച്ചോളാം.

എണീറ്റത്: 8 ന്
ഉറങ്ങിയത്: 12:30 ന്

12 comments:

അരവിന്ദ് :: aravind said...

“അച്ഛന് ആധാരമെഴുത്ത്. പക്ഷെ, കണ്ടാല്‍ വിറകുവെട്ടാണെന്നേ തോന്നൂ.“
“ഞാന്‍ മടക്കിക്കുത്തൊന്നഴിച്ചിട്ടു.“
...പാമ്പാകാന്‍ വഴിയുണ്ട് എന്നാണോ ലക്ഷണം“

ചിരിച്ച് ചിരിച്ച്.........

യൂ ആര്‍ എ ജീനിയസ്സ്.
എന്റെ പ്രണാമം.

Siju | സിജു said...

:-)

sandoz said...

ഹ..ഹ..ഹാ.... ടെയ്‌...ദുര്‍ബലാ...നിന്നെ കൊണ്ട്‌ വലിയ പാട്‌ ആയല്ലോ.......നീ ഒരു വികാര ജീവി തന്നെ.വല്ല പത്തലിലും സാരി ചുറ്റി കാണിച്ചാല്‍ അവിടെ ചുറ്റണ ടൈയിപ്‌ ആണെന്ന് പറയിപ്പികാതെടെയ്‌.എന്നിട്ട്‌ കനക ഇഷ്യു വീട്ടില്‍ അവതരിപ്പിച്ചോ.....

Sul | സുല്‍ said...

ദുര്‍ബൂ. ഇതും കൊള്ളാം.
നീ വേഗം ഫേമസ്സായല്ലോടാ ദുര്‍ബു

-സുല്‍

RR said...

എനിക്കു ചിരിക്കാന്‍ വയ്യ :) എന്നാ എഴുത്താ എഴുതി വെച്ചേക്കുന്നേ?? :)

ദുര്‍ബലന്‍ said...

ഇതാര്?? മലയാള ബ്ലോഗിലെ തമാശകളുടെ അണ്ടര്‍ വേള്‍ഡ് പ്രിന്സ്...അരവിന്ദോ?? (അണ്ടര്‍ വേള്‍ഡ് എന്ന് വെറുതെ ഒരു ഗുമ്മിന് വേണ്ടി മാത്രം പറഞ്ഞതാ)താങ്കളുടെ സന്ദര്‍ശനത്തിന് നന്ദി.

സിജു: നന്ദിയേ..

പടിപ്പുര said...

ദുര്‍ബൂ-
എന്തുവാഡേയ്‌, വെറും പഞ്ചാരയാണ്‌ അല്ലേ?

ദുര്‍ബലന്‍ said...

ഹോ.. സാന്റോ സ്സ്!!! - നന്ദി
ഹോ.. സുല്‍ ത്താന്‍!!! - നന്ദി
ഹോ.. ആര്‍ ആര്‍!!! - നന്ദി
ഹോ.. പ്യാര്‍‍ പിടം!! - നന്ദി

ഇത് വെറും പേഴ്സണല്‍ ഡയറിക്കുറിപ്പുകള്‍. ആയതിന്റെ മൂഡില്‍ മാത്രം വായിക്കണമെന്ന് അപേക്ഷ.

ഇടിവാള്‍ said...

ഡേയ് ദുര്‍ബലോ.. എന്റു പെരിക്കാണ്ടാ ചുള്ളാ പെരുക്കണേ...

സൂപ്പറായിട്ടാ..
കനകയെ കല്യാണമാലോചിച്ചത് ഗംഭീരം.. ആളൊരു പുഷ്പനായിരുന്നുല്ലേ

തുടരണേ....

ദിവ (diva) said...

"കോഴിയും പാമ്പുമാണിന്നത്തെ കണി. കോഴിയിറച്ചിയും കള്ളും കൂട്ടി കഴിച്ച് ഞാന്‍ പാമ്പാകാന്‍ വഴിയുണ്ട് എന്നാണോ ലക്ഷണം?"


ഹ ഹ ഹ

കൃഷ്‌ | krish said...

ദുര്‍ബലാ... ഈ വികാരി വികാരി എന്നു പറയുന്നത്‌ ഇതുപോലുള്ള ഇനത്തിനെയാ അല്ലേ.

ഒരു ദിവസം ചുരുങ്ങിയ പക്ഷം ഒരെണ്ണത്തിനെയെങ്കിലും കല്യാണം "ആലോച്ചില്ലെങ്കില്‍" എന്തു ത്രില്ല്.

കൃഷ്‌ | krish

മൂര്‍ത്തി said...

അത്യാവശ്യം തമാശയൊക്കെ ഉണ്ട്‌. ഒരു സംശയം.സിനിമാ നടികള്‍ സ്ത്രീകള്‍ അല്ല എന്നുണ്ടോ? ഉരുപ്പിടി‍ എന്ന പ്രയോഗം വേണോ?