വീട്ടില്‍ നാളികേരം ഇട്ടു. 620 എണ്ണം ഉണ്ടായി. കുഞ്ഞി തോട്ടില്‍ വീണുകിടക്കുന്ന 7 എണ്ണം അവിടെ കിടക്കുന്നത് ആരും കണ്ടിട്ടില്ല. അവിടെ കിടക്കട്ടെ. ആവശ്യം വരും.
ഇന്ന് ഫൈനല്‍ ഇയറിന്റെ അപ്ലിക്കേഷന്‍ ഫില്ല് ചെയ്തുകൊടുത്തു. ഫീസ് 55+10=65. വൈകീട്ട് ട്യൂഷന് പോയി. പോരും വഴി സ്കൂളില്‍ ആനിവേഴസറി കണ്ടു. പാട്ടും മിമിക്രിയും കണ്ടിട്ട്, അവറ്റങ്ങള്‍ടെ കാല് പിടിച്ച് തല തറയിലടിക്കാന്‍ തോന്നി.
ഇന്ന് ആറര മണിക്ക് വീടിനടുത്ത് ആകാശത്ത് ഒരു ചെറിയ ഭാഗത്ത് മാത്രം ചുവപ്പ് നിറം കണ്ടു. അത് എന്താണെന്ന് യാതൊരു പിടിയും കിട്ടിയില്ല. കുറെ നേരം മുകളിലേക്ക് നോക്കി ‘എന്തായിരിക്കും?’ എന്നാലോചിച്ച് നിന്നു.
സോമാലിയയില്‍ ഇതേ പോലൊരു സംഭവം പണ്ടുണ്ടായിട്ടുണ്ടെന്നും അന്ന് അത് നോക്കി നിന്ന ആയിരത്തോളം പേരുടെ കാഴ്ച പോയെന്നും ദാമോദരേട്ടന്‍ പറഞ്ഞത് കേട്ടപ്പോള്‍ ‘നോക്കി നൊക്കി കഴുത്തു കഴച്ചു’ എന്ന് പറഞ്ഞ് വേഗം ഞാനവിടെ നിന്ന് പോന്നു. ഇനി അന്ധനും കൂടി ആകാത്തേന്റെ ഒരു കുറവേ ഉള്ളൂ!!
ഇന്ന് ജീനയുടെ കത്ത് വന്നിരുന്നു. കത്തില്‍ അവള്‍ അവളുടെ കൂട്ടൂകാരിക്ക് ഞാന്‍ കത്തയച്ചത് മഹാ ചെറ്റത്തരമായിപ്പോയി എന്ന് സൂചിപ്പിച്ചിരുന്നു.
‘ഏത് ക്ലബിലാ ജിമ്മിന് പോണേ?‘ എന്ന്‍ ഞാന്‍ ചോദിച്ചെന്നും മറ്റും എഴുതിയിരിക്കുന്നു. കത്തയച്ചത് നേര്. പക്ഷെ... അങ്ങിനെ എഴുതിയതായി എനിക്കോര്‍മ്മയില്ല. ആ.. ചോദിച്ചെങ്കില്‍, കണക്കായിപ്പോയി.
എണീറ്റത് : 5:05
കിടന്നത്: 12:10
ചിലവ്: 75 രൂ.
Tuesday, March 6, 2007
Subscribe to:
Post Comments (Atom)
18 comments:
ദുര്‍ബ്ബലാ... താങ്കളെ കണക്ക് പഠിപ്പിച്ചത് സാമൂഹ്യ പാഠം സാറാണോ?
55+10=65 അല്ലേ? അതെങ്ങനാ അവസാനം 75 ആയത്?
*ഇനി എന്നെ മലയാളം പഠിപ്പിച്ചത് കെമിസ്ട്രി ടീച്ചറാണോ എന്നറിയില്ല!
:)
പൊന്നമ്പലം ചേട്ടാ.
75 മൊത്തം ദിവസ ചിലവാ കുട്ടാ.
10 രൂപ പുസ്തകത്തിന് കൊടുത്തതാ.
നന്ദി യുണ്ടേയ്!
ദുര്‍ബലാ,
അണ്ണനെ ഞാനറിയുമോ? ങേ.. ഒരു അറിറ്റുന്ന പുലീടെ ഛായ.. :)
ദുര്‍ബലാ
എങ്ങിനാടോ ഇത്രയും ചുരുക്കിയെഴുതി എന്നെ ഇത്ര ചിരിപ്പിക്കാന്‍ സാധിക്കുന്നത്!
“എന്തായിരിക്കും” എന്നാലോചിച്ച് നില്‍ക്കുന്ന നില്‍പ്പൊക്കെ എനിക്ക് ശരിക്കും കാണാം ട്ടോ.
കിണ്ണന്‍!!
(ഓ.ടോ : ദുര്‍ബുനെ എവിടെയോ കണ്ട പരിചയം! ;-) )
അലൂൂ അലൂൂ, ദുര്‍ബലാ.....
ഇജ്ജ് ആളൊരു പ്രബലന്‍ ആaണ്‍നെന്നു വല്ലാത്ത ശങ്ക...
ആളെ ഞാന്‍ ത്hഹപ്പുന്നുണ്ട്.. ആദ്യം മനസ്സില്‍ വന്ന ഫോട്ടോ ഒത്തു വച്ചു നോക്ക്യ്യേപ്പോ നല്ല ച്ഛായ..
ദിപ്പ ശെര്യാക്കിത്തരാാം ട്ടാ...
((അതേ: പിടിച്ചാലും ഞാന്‍ ആരോടൂം പറയില്ല്ലാ ട്ടാ.. ദുര്‍ബലന്‍ എഴുതിക്കോളൂ.. ആ ഫ്ലോ ഒപോണ്ട....
ഇന്‍വെസ്റ്റിഗേഷന്‍ എന്റെ ഒരു മനസ്സമധാനത്തിനു ചെയ്യുന്നതാ ... ;)
കിടിലന്‍ സാധനം മച്ചൂ ... അടി പൊളി..
ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി..
ഓടോ : ദില്‍ബൂ .. ആ പരിചയമുള്ള ആള്‍ക്ക് ബുള്‍ഗാന്‍ താടിയുണ്ടോ ..? (ഒരു കിടിലന്‍ സാധനം എന്റെ പേരില്‍ കിടക്കുന്നേ കെടന്നോട്ടെ..)
:)
ഒരു സംശയം കൂടി ദുര്‍ബാ ...
ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ജാനു കേറിയങ്ങ് ജാനമ്മയായല്ലോ..
പോരട്ടെ ജാനമ്മയും, ജൈനമ്മയും ഒക്കെ...
കലക്കുന്നുണ്ടല്ലോ ദുര്‍ബലാ ഡയറികുറിപ്പുകള്‍
രണ്ട് പോസ്റ്റിനുമുമ്പ് വന്ന ആ ആധാരമെഴുത്ത്കാരന്‍റേം വിറൿവെട്ടുകാരന്‍റെയും താരതമ്യം(ഏതോ പെണ്ണിന്‍റെ അപ്പന്‍) ഓര്‍ത്തുള്ള ചിരി മായുന്നില്ല. ഇതും കലക്കന്‍.
ഓ.ടോ: ഈ ഇടിവാളിനും ദില്‍ബൂനുമൊക്കെ എന്തിന്‍റെ കേടാ, ഐ.പി യും അന്വേഷിച്ച് നടക്കുന്നു. ആദ്യ ഒന്ന് രണ്ട് ലക്കം തരക്കേടില്ലാതെ ആസ്വദിച്ചതാ ബ്ലോഗാഭിമാനി, അതാരന്ന് അന്വേഷിച്ചേന്വേഷിച്ച് അത് പൂട്ടി. ബ്ലോഗാഭിമാനി തന്നെ അന്വേഷണം നടത്തി പ്രസ്ഥാവിച്ചതിന്‍റെ പിറ്റേന്ന് തന്നെ ലോനപ്പനും വിവിയും പൂട്ടി..
ഇത് നമ്മുടെ പാവം ദുര്‍ബലന്‍..പണ്ടേ ദുര്‍ബലന്‍, പിന്നെ ഗര്‍ഭണന്‍ കൂടിയാക്കണോ..?ചങ്ങായി എഴുതട്ടെന്നേ...
ഇടീ, ദില്‍ബൂ, ചുമ്മാതാന്നേ, അന്വേഷിച്ചറിഞ്ഞാല്‍ ഒരു ക്ലൂ എനിക്കും :)
ഇതൊരു പുതിയ സാധനം ആണല്ലൊ (ഞാനിവിടെ ആദ്യമാ അതുകൊണ്ടാ അങ്ങനെ വാ പൊളിക്കണെ. നോ സെന്റിമെന്റ്സ് പ്ലീസ്)
ദുര്‍ബലാ പ്രബലാ.. നന്നായിട്ടുണ്ട്. തികച്ചും ഫ്രെഷ്
:)
ജാനു, ജാനമ്മാ, ജാനുഅമ്മ, ജാനുത്തള്ള.. ദുര്‍ബലാ പോക്ക് കൊള്ളാം.
5 മണിക്കൂര്‍ തികച്ച് ഉറങ്ങാത്ത ദുര്‍ബലാ.. ഇങ്ങനെ പോയാല്‍ ഇനിയും ദുര്‍ദുര്‍ബലനാകും.
കൊള്ളാം.
ഡയറിക്കുറിപ്പുകളൊക്കെ വായിച്ചു. ഉഗ്രന്‍ ദുര്‍ബ്ബലാ!
അപ്പോള്‍ നിസ്സാരകാര്യങ്ങള്‍ വെറുതേ പറഞ്ഞു മനുഷ്യനെ ചിരിപ്പിക്കാന്‍ വിശാലനു മാത്രമല്ല കഴിയുന്നതു്, അല്ലേ?
:)
വീട്ടില്‍ നാളികേരം ഇട്ടു. 620 എണ്ണം ഉണ്ടായി. കുഞ്ഞി തോട്ടില്‍ വീണുകിടക്കുന്ന 7 എണ്ണം അവിടെ കിടക്കുന്നത് ആരും കണ്ടിട്ടില്ല. അവിടെ കിടക്കട്ടെ. ആവശ്യം വരും.
ദുര്‍ബലാ... :)
ദുര്‍ബല്‍....
ദിവസവും കയറി താങ്കളുടെ പോസ്റ്റുണ്ടോ എന്ന് നോക്കുകയാണ്..കാരണം, വളരെ ലളിതമായി, എന്നാല്‍ ഒരു ദുര്‍ബലന്റെ മനോവിചാരത്തോടെയുള്ള കുറിപ്പുകള്‍..
എന്നാലും ഏത് ക്ലബ്ബിലാ ജിമ്മിന് പോകുന്നത് എന്ന ചോദ്യം... :-) വേണ്ടാ... വേണ്ടാ... എന്തിനാ അധികം ചോദ്യം അല്ലേ.. :-)
മലയാള ബ്ലോഗിങ്ങ് രംഗത്തെ പ്രഗത്ഭര്‍ ഞാന്‍ കൊല്ലങ്ങള്‍ക്ക് മുന്‍പെഴുതിയ കുറിപ്പുകള്‍ ഗാഢ അണ്‍പാര്‍ലമെന്റേറിയന്‍സ് ഒഴിവാക്കി, ഒന്ന് ഓര്‍ഗനൈസ് ചെയ്തെഴുതിയിട്ടത് വായിച്ച് നല്ല അഭിപ്രായം പറഞ്ഞതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു.
എന്റെ 1993 ഡയറി തുറന്ന് വച്ചാണിത് ഞാന്‍ എഴുതുന്നത്. ആ പ്രായത്തിലെ എന്റെ മനസ്സ് മറച്ചുവച്ച് എഴുതിയാല്‍ ഇതിന്റെ ആത്മാവ് നഷ്ടപ്പെടും.
എല്ലാവര്‍ക്കും നന്ദി.
ദുര്‍ബലന്റെ ഡയറികുറിപ്പുകള്‍ വായിക്കുന്നുണ്ടേ.
Post a Comment