രാംദാസ് മാഷിന്റെ അടുത്ത് ഇന്ന് ഞങ്ങള്‍ ട്യൂഷന് പോയിരുന്നു. ഭയങ്കരമായി ഉറക്കം വന്നതോണ്ട് ആള്‍ പറഞ്ഞത് കാര്യമായൊന്നും മനസ്സിലായില്ല. അതിനിടക്ക് എല്‍.സി. എന്ന് ആള്‍ പറഞ്ഞപ്പോള്‍ ഉറക്കം കുറച്ച് വിട്ടതായിരുന്നു.
രാത്രി അപ്പാപ്പന്‍ ചീത്തപറഞ്ഞു. റ്റ്യൂഷന്‍ കഴിഞ്ഞ്, പിള്ളാരോട് വര്‍ത്താനം പറഞ്ഞിരുന്നതുകൊണ്ട് മുളഞ്ഞപ്പോള്‍ പത്തുമണിയായി.
എവിടെയായിരുന്നു ഇത്രേം നേരം ? എന്ന് ചോദിച്ചപ്പോള്‍
‘റ്റ്യൂഷന്‍ കഴിഞ്ഞ് തിരിച്ച് പോരുമ്പോള്‍ മഴ വരണ പോലെ തോന്നി. അപ്പോള്‍ കുറച്ച് നേരം ആ തട്ടുകടയില്‍ കയറി നിന്നു അപ്പാപ്പാ‘ എന്ന് നമ്പറിട്ടു.
‘അതെന്താ? തട്ടു കടയില്‍ നിന്റെ അപ്പന്‍ വണ്ടിയിടിച്ച് ചത്ത് കിടക്കുന്നുണ്ടോ?‘ എന്ന് അപ്പാപ്പന്‍ ചോദിച്ചത് കേള്‍ക്കാത്ത പോലെ പോയി.
എന്നാലും അപ്പാപ്പന്റെ സ്വന്തം മോനായ എന്റെ അപ്പനെപ്പറ്റി ആളുടെ സ്വന്തം മോനായ എന്നോട് അങ്ങിനെ പറയരുതായിരുന്നു.
നാളെ സ്റ്റാറ്റി എക്സാമാണ്. ഫുള്‍ കോണ്‍ഫിഡന്‍സൊന്നുമില്ല. എങ്കിലും, നല്ല പേപ്പറായിരുന്നാല്‍ ഞാന്‍ പെരുക്ക് പെരുക്കും. ഒക്കെത്തിനെയും വീണ്ടും ഞെട്ടിക്കും.
അപ്പാപ്പന്‍ ചീത്തപറഞ്ഞതൊഴിച്ചാല്‍, നല്ല ദിവസം.
എണീറ്റത്: 5:00
കിടന്നത്: 11:20
Tuesday, March 6, 2007
Subscribe to:
Post Comments (Atom)
14 comments:
എണീറ്റത്: 5:00
കിടന്നത്: 11:20
:)
DurbalO Atipoli. :-)
ellaam vaayichchirunnu. malayalathil commentitan pattathhathukond ithuvare commentiyilla. iniyum pitichhunikkan pattilla.
vaayichu rasichu.
ചാത്തനേറ്: ജാനു 6 നു ഒരു കമന്റ് മാത്രം വച്ച് കുറേ നാളിരുന്നപ്പോള്‍,പാവം തോന്നി.. എനിക്കറിയുന്നവരോടൊക്കെ പരസ്യം പറഞ്ഞ് നടന്നതിന്റെ കമ്മീഷന്‍ എത്രേം പെട്ടന്ന് അയച്ച് തന്ന് രസീത് വാങ്ങേണ്ട്താണ്... (കള്ളന്‍ എനിക്കൊരു നാരങ്ങാമുട്ടായി പോലും വാങ്ങിത്തന്നില്ലാ)
‘അപ്പാപ്പാ.. അധികം കളിച്ചാല്‍ മറിയാന്‍ ചാന്‍സുള്ള വല്ല ട്രെയിനിലും കയറ്റി വിട്ട് സര്‍ക്കാരീന്ന് കാശ് വാങ്ങി ഞാന്‍ ബൈക്ക് വാങ്ങും’
കൊന്നു കൊലവിളിക്കു ദുര്‍ബൂ.
അച്ചാച്ചന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടൊ, അതൊ നീ ബൈക്ക് വാങ്ങിയൊ?
സുല്‍
എന്തു രസായാ ദുര്‍ബലനെഴുതുന്നത് ദുര്‍ബലാ :)
എല്ലാം വായിക്കുന്നുണ്ട്.
ഹ..ഹ.ഹാ..ദുര്‍ബലാ..ഇങ്ങനെയുള്ള അപ്പാപ്പന്മാരെ സുനാമി വരുന്നെന്ന് കേട്ടാല്‍....... കടലു കാണിക്കാന്‍ കൊണ്ടുപോകണം.....
:-)
:)
മോബ് ചാനല് www.mobchannel.com സ്പോണ്‍സര് ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള മാര്‍ച്ച് മാസത്തെ മത്സരത്തിനായി എന്ട്രികള് ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില് പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല് വിവരങ്ങള്‍ക്കു www.mobchannel.com or http://vidarunnamottukal.blogspot.com സന്ദര്‍ശിക്കുക..... എന്ട്രികള് സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്
Kshama pareekshikkunno?
Evide aduthathu?
ഇതു പൂട്ടികെട്ടിയോ??
afont tartu trap effects guidance quantified birth republished pocket understands antelope
lolikneri havaqatsu
Amazon launched two new Kindle e-readers priced at $139 and $189 late Wednesday, with the cheaper version a Wi-Fi-only e-reader and $10 less than the Wi-Fi-only Nook.
[url=http://www.computerworld.com/s/article/9179853/Amazon_launches_two_new_Kindles_one_with_Wi_Fi_only]ComputerWorld[/url]
http://www.computerworld.com/
Post a Comment