കാര്‍മേഖക്കൂട്ടങ്ങളുടെ ഇടയില്‍ നിന്നും സൂര്യന്‍ ടോര്‍ച്ചു തെളിച്ചു. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഞാനിന്നലെ കരഞ്ഞത്. പുതിയ പ്രഭാതം. പുത്തന്‍ ഞാന്‍.
കണ്ണുകാണാത്തവര്‍ മാത്രം കോടിക്കണക്കിനുള്ള ഈ ലോകത്ത് ഞാന്‍ ഇത്രക്കും സില്ലി ആവരുതായിരുന്നു. പോട്ടെ. ചത്തുപോയ ഇന്നലെയെ ആര്‍ക്ക് വേണം? എന്തിനോര്‍ക്കണം? എന്നെ പോലെ ഞാന്‍ മാത്രം. എന്നെ ഇഷ്ടമുള്ളവരും കാണും. അവരെ ഞാന്‍ കണ്ടെത്തും.
ഇന്ന് ബി.ഒ. ആയിരുന്നു. പ്രതീക്ഷിച്ചത്ര കേമം ഇല്ല എങ്കിലും. നമുക്കൊരെഴുപതിനടുത്ത് കിട്ടണം.
പരീക്ഷക്ക് പോകും വഴി ജീനയെ കണ്ടിരുന്നു. അവളുടെ അമ്മാമ്മ ആശുപത്രിയില്‍ കിടപ്പുണ്ട്. ചായ വാങ്ങാന്‍ കടക്കു മുന്‍പില്‍ നില്‍ക്കുന്നു. പരീക്ഷയില്ലായിരുന്നെങ്കില്‍ ഈവനിങ്ങില്‍ സംസാരിച്ചിരിക്കാന്‍ പോകായിരുന്നു. അമ്മാമ്മക്ക് നെഞ്ചുവേദന യാണെന്നാ പറഞ്ഞത്. വല്ല തൂറ്റെളക്കമോ മറ്റോ ആവും. അത് പറയുന്നത് കുറച്ചിലല്ലേ?
ഇന്നൊരു സെവന്‍ അപ്പ് കുടിച്ചു. പള്ളനും വാങ്ങി കൊടുത്തു ഒന്ന്.
5 മണിക്കെണീറ്റു.
9 1/2 ക്ക് കിടന്നു.
Monday, April 2, 2007
Subscribe to:
Post Comments (Atom)
7 comments:
5 മണിക്കെണീറ്റു.
9 1/2 ക്ക് കിടന്നു
ദുര്‍ബലോ, വായിച്ചു :)
ണീറ്റതു 7.13 നു.
ജോലിക്കു 7.44 എത്തി
2.40 നു ജോലി കഴിഞ്ഞു വീട്ടില്‍
ഭക്ഷണം; വീണ്ടും ഉറക്കം; ഭാര്യയുടെ പ്രാകല്‍ ഇടക്കിടെ ഉറക്കത്തു കേള്‍ക്കാം. ഇതും ഒരു ജന്മം.
അപ്പോ ദുര്‍ബലന്‍ പ്രാക്റ്റിക്കലായി
ചാത്തനേറ്:“ചത്തുപോയ ഇന്നലെയെ ആര്‍ക്ക് വേണം? എന്തിനോര്‍ക്കണം? എന്നെ പോലെ ഞാന്‍ മാത്രം. എന്നെ ഇഷ്ടമുള്ളവരും കാണും.“
പിന്നല്ലാതെ... പരീക്ഷ ഇന്ന് വരും നാളെ പോകും..
‘പോന്നാല്‍ പോകട്ടും പോടാ...‘
ഇതാണു എനിക്കു ഇഷ്ട്പെട്ടതു.
ഇതെന്നാ സെന്റിമെന്റ്സ്.. പഴയ കുറിപ്പുകള്‍ പോലെ അത്ര ഭാവതീവ്രം അല്ലാത്തത്..അല്പം ഒക്കെ കൂട്ടി എഴുതിക്കോളൂ..
:)
Post a Comment