Friday, April 27, 2007

മാര്‍ 18, 1993

ഇന്ന് ക്ലാസില്‍ പോയിരുന്നു.

ജോര്‍ജ്ജ് മാഷ് എന്നെ ആര്‍ഭാഡായി ചമ്മിച്ചു. സ്റ്റെയര്‍ കേയ്സിന്റെ മുകളിലെ ഉത്തരത്തില്‍ ‘താഴേക്ക് നോക്കി കോണികയറൂ മോളേ‘ എന്നെഴുതിയതിന്!

അങ്ങിനെ ഇന്ന് മണി ചേട്ടന്റെ മോള്‍ കൂടി മാഗല്യവതിയായി. നല്ലൊരു ക്ടാവായിരുന്നു. എന്തെല്ലാം ഞാന്‍ പ്ലാന്‍ ചെയ്തു. ഒക്കെ വെറുതെയായി. അവള്‍ക്ക് ഞാന്‍ നോക്കിയിട്ട് ആകെ ഉള്ള ഒരു പ്രശ്നം. പൊടി മീശ ഉണ്ടായിരുന്നു എന്നതാണ്. വേറെ യാതൊരു കുഴപ്പമില്ല. ഇനി അത് വലുതായി കൊമ്പന്‍ മീശ ആവാതിരുന്നാല്‍ മതി!

ഇന്ന് കോളേജില്‍ ഒരു ഹിപ്നോട്ടൈസന്‍ വന്നിരുന്നു. എന്നിട്ടൊരുത്തനെ കിടത്തി ഉറക്കി സംസാരിപ്പിച്ചു.

ഇന്നലെ രാവിലെ മുതല്‍ എന്തൊക്കെ ചെയ്തു? എന്ന് ചോദിച്ചപ്പോള്‍

ആ പൊട്ടന്‍ കണ്ണടച്ച് പിടിച്ച് പറയാ... കുളിക്കാന്‍ പോയപ്പോള്‍ കൈതയുടെ പിറകിലിരുന്ന് കുളിസീന്‍ കണ്ടുവെന്നും.... അളിയന്റെ പോക്കറ്റീന്ന് പത്ത് രൂപ എടുക്കുന്നുണ്ട് എന്ന് പറഞ്ഞിട്ട് 25 രൂപ എടുത്തൂന്നും ബസ് കാത്ത് നില്‍ക്കുമ്പോള്‍ രതിഭാവം പോസ്റ്റര്‍ കണ്ട് കോളേജില്‍ വരാതെ നേരെ തൃശ്ശൂര്‍ക്ക് പോയി എന്നും.

ഇനിയും അവനോട് ചോദിച്ചാല്‍ കാര്യങ്ങള്‍ കയ്യീന്ന് പോയാലോ എന്ന് പേടിച്ച് ജോര്‍ജ്ജ് മാഷ് ഇടപെട്ട്,

‘ആ പിശാശിനെ ഉണര്ത്തിയേ...’

എന്ന്‍ പറയുകയും അവനോട് ‘താങ്കള്‍ ഉണരുകയാണ്.. ഉണരുകയാണ്..’ എന്ന് പറഞ്ഞു ഉണര്‍ത്തുകയും ചെയ്തു.

അദ്ദേഹത്തോട് എന്റെ സ്വപ്നങ്ങളെപ്പറ്റിയും ടെലിപ്പതിയെപ്പറ്റിയും ചോദിച്ചിരുന്നു.

എണീറ്റത്: 7 1/2
കിടന്നത്: 10 1/2

13 comments:

ദുര്‍ബലന്‍ said...

എണീറ്റത്: 7 1/2
കിടന്നത്: 10 1/2

സമര്‍പ്പണം: അഗ്രജന്‍ സാറിന്

(ദേ..ഹിപ്നോട്ടൈസ് ചെയ്തത് എന്നെയായിരുന്നില്ല. സത്യം)

കുതിരവട്ടന്‍ said...

ദുര്‍ബനെത്തന്നെയല്ലേ, ഹിപ്നോട്ടൈസ് ചെയ്തത് എന്നൊരു സംശയം. ;-)

ദുര്‍ബലന്‍ said...

കുതിരവട്ടാ...അല്ല..അല്ല..അല്ല..!

:( എന്റെ സത്യത്തിനൊന്നും യാതൊരു വിലയുമില്ലേ?

അഗ്രജന്‍ said...

‘ആ പിശാശിനെ ഉണര്ത്തിയേ...’

ആ മാഷെല്ലാം നശിപ്പിച്ചു :)


ഒ.ടോ:
പണ്ട് എറണാകുളത്തെ എയര്‍ ഇന്ത്യാ ഓഫീസിലൊരു മാനേജരുണ്ടായിരുന്നു ... പുള്ളി, വല്ലോരുടേയും ടിക്കറ്റ് ബുക്ക് ചെയ്യാനും സീറ്റ് റീ കണ്‍ഫേം ചെയ്യാനുമൊക്കെ ചെല്ലുന്ന‍ പാവം ഏജന്‍റുമാരായ ഞങ്ങളെ സാറേന്ന് വിളിക്കാറുണ്ട് - അതോര്‍മ്മ വന്നു :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സമ്മതിച്ചു സമ്മതിച്ചു.
ദുര്‍ബലന്‍ ചേട്ടനെയാ ഹിപ്നോട്ടൈസ് ചെയ്തിരുന്നതെങ്കില്‍, ഇടപെടുന്നതിനു മുന്‍പ് ജോര്‍ജ്ജ് മാഷിന്റെ ബോധം പോയേനെ..ശരിയല്ലേ ദുര്‍ബലന്‍ ചേട്ടോ

Pramod.KM said...

ഹഹാ
താങ്കള്‍ ഉണരുകയാണ്‍..
;:)

SAJAN | സാജന്‍ said...

ആ സത്യം ഞങ്ങള്‍ വിശ്വസിച്ചു കേട്ടോ....:)
അഗ്രജന്റെ കമന്റും എനിക്കിഷ്ടപ്പെട്ടു...അതാ അഗ്രജാ എളിമ!!!

Peelikkutty!!!!! said...

5 മണിക്കെഴുന്നേല്‍‌ക്കുന്ന ദുര്‍‌ബു എന്തെ 7 1/2 ആയിപ്പോയെ ;)

അലിഫ് /alif said...

ഹ..ഹ.. ആ ജോര്‍ജ്ജ്‌ മാഷിനെ തന്നെ ഹിപ്നോട്ടൈസ്‌ ചെയ്തിരുന്നേല്‍ ഇതിലും വിലപ്പെട്ട പല വിവരങ്ങളും കിട്ടിയേനെ. അല്ലേലും സാറന്മാര്‍ക്ക്‌ ഭയങ്കര ബുദ്ധിയാ, അവര്‍ ഹിപ്പന്റെ മുന്നില്‍ അറിയാതെ പോലും ഇരുന്ന് കൊടുക്കില്ല..

‘ആ പിശാശിനെ ഉണര്ത്തിയേ...’
കിടിലന്‍..

ഡയറി തുടരുന്നതില്‍ സന്തോഷവും..

::സിയ↔Ziya said...

ഈ ദുര്‍‌ബല മനസ്കന്റെ ഒരു കാരിയം!!!
:)

ആഷ | Asha said...

എന്തായാലും ദുര്‍ബലനെ ഹിപ്നോട്ടൈസ് ചെയ്യാതിരുന്നത് ഭാഗ്യം അല്ലേ എന്തൊക്കെ കേള്‍ക്കേണ്ടി വന്നേനേ

ഇത്തിരിവെട്ടം|Ithiri said...

:)

ദിവ (diva) said...

"അവള്‍ക്ക് ഞാന്‍ നോക്കിയിട്ട് ആകെ ഉള്ള ഒരു പ്രശ്നം. പൊടി മീശ ഉണ്ടായിരുന്നു എന്നതാണ്. വേറെ യാതൊരു കുഴപ്പമില്ല. ഇനി അത് വലുതായി കൊമ്പന്‍ മീശ ആവാതിരുന്നാല്‍ മതി!"


ഹ ഹ ഹ ഹ ദുര്‍ബലോ :)) ഞാനിങ്ങനെ പഴയ പോസ്റ്റുകളൊക്കെ നോക്കിനോക്കി വരുമ്പോ ഈ ഭാഗത്ത് വന്ന് ചിരിച്ച് ചിരിച്ചെന്റെ കണ്ട്രോളി പോയെന്റെ ദുര്‍ബലോ !!

ഹിപ്നോട്ടിസത്തില്‍ നിന്ന് എണീപ്പിക്കുന്നതും കലക്കി. കുറേ ചിരിപ്പിച്ചു.

:))