Sunday, April 29, 2007

മാര്‍ച്ചി 19, 1993

രാവിലെ തന്നെ എണീറ്റു. എണീറ്റോണം പോയി കുളിച്ചു.

ബ്രഷും കൊണ്ട് ഏദന്‍ തോട്ടത്തിലെ രാവിലെയുള്ള ഉലാത്തല്‍ നടന്നില്ല. കുറെ പണികളുണ്ടിന്ന്. ഉലാത്തല്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. മെറൂണ്‍ ഡാലിയ അടക്കം, ഇപ്പോള്‍ എന്റെ തോട്ടത്തില്‍ 53 തരം ചെടിയുണ്ട്. ഒരു താമരക്കുളം കൂടി സെറ്റപ്പ് ചെയ്യണം. ചെറുത്.

റ്റാങ്കിലെ വെള്ളത്തിലാ ഇന്ന് കുളിച്ചത്. അംഗസംഖ്യ കുറവല്ലേ? വാട്ടര്‍ കണ്‍സംഷന്‍ കുറവായിതിനാലും മാവിന്റെ തണലുള്ളതിനാലും റ്റാങ്കിലെ വെള്ളം എപ്പോഴും ഐസ് വാട്ടര്‍ പോലെയായിരിക്കും.

തലയില്‍ വെള്ളമൊഴിച്ചപ്പോള്‍ പത്ത് മിനിറ്റി നേരത്ത് സംസാര ശേഷി നഷ്ടമായി. എനിക്ക് കുളിക്കാന്‍ മടി വരാന്‍ തന്നെ കാരണം ഈ വെള്ളത്തിന്റെ ഒടുക്കത്തെ തണുപ്പാണ്. എന്റെ അച്ഛന്‍ മക്കള്‍ മൂന്നുമതിയെന്നും രണ്ടെണ്ണം കഴിഞ്ഞ് മൂന്നാമത്തേതിന് പത്തുകൊല്ലം ഗ്യാപ്പിട്ടതിലും അവര്‍ക്ക് പ്രശ്നമൊന്നുമുണ്ടായില്ല. പക്ഷെ... എന്റെ ഇമ്മാതിരി പ്രശ്നങ്ങള്‍ ആരോട് പറയാന്‍!

ഉച്ചക്ക് ചേട്ടന്റെ വീടിന് ഡെക്കറേറ്റഡ് ടൈത്സ് വാങ്ങാന്‍ തലൂര്‍ പോയിരുന്നു. ഓട്ടോയില്‍. ആ ഭാഗത്ത് ‘ചെറുശ്ശേരി’ എന്നൊരു സ്ഥലമുണ്ടെന്നും ഇന്നാണറിഞ്ഞത്. മൊത്തം ടൈല്‍ കമ്പനികളാണ്. മാത്തനും വന്നിരുന്നു കൂടെ. 40 രൂപയായി ഓട്ടോ ചാര്‍ജ്ജ്. 12 സാമ്പിള്‍ വാങ്ങി.

ഉച്ചക്കിന്ന് വീട്ടില്‍ കക്കയിറച്ചിക്കറിയായിരുന്നു. അധികം കഴിച്ചാല്‍, ചിലപ്പോള്‍ ശ്വാസം മുട്ട് വരുമെന്ന് പറഞ്ഞതുകൊണ്ട്, അരകിലോയേ കഴിച്ചുള്ളൂ.

ഇന്ന് രാത്രി വെള്ളം തിരിക്ക് പോയി. പോട്ട മെയിന്‍ കനാല്‍ വരെ പോയി നടന്ന് നടന്ന് പരിപ്പിളകി. പോരും വഴിക്ക് ഒരു പറമ്പില്‍ നിന്ന് കൊള്ളി പറച്ച് തിന്നു. പാവം കര്‍ഷകന്‍.

സുരേഷ് ഹോട്ടലീന്ന് കഴിച്ച പാതിരാചായയുടെയും ബോണ്ടയുടെയും ഷെയര്‍ 10 രൂപ സതീര്‍ത്ഥന്‍ ചേട്ടന് കൊടുത്തു. പത്തുരൂപ തികച്ച് വരില്ല, എന്നാലും.. നമ്മുടെ സതീര്‍ത്ഥന്‍ ചേട്ടനല്ലേ...

എണീറ്റത്: 5 മണിക്ക്
കിടന്നത്: 2 മണിക്ക്.

8 comments:

ദുര്‍ബലന്‍ said...

എണീറ്റത്: 5 മണിക്ക്
കിടന്നത്: 2 മണിക്ക്.

സമര്‍പ്പണം: വേണു സാറിന്

ആഷ | Asha said...

അധികം കഴിച്ചാല്‍, ചിലപ്പോള്‍ ശ്വാസം മുട്ട് വരുമെന്ന് പറഞ്ഞതുകൊണ്ട്, അരകിലോയേ കഴിച്ചുള്ളൂ.

ഭഗവാനേ ;0

SAJAN | സാജന്‍ said...

ഇന്ന് ക്ടാങ്ങളെ ഒന്നും കണ്ടില്ലേ.. ദുര്‍ബുവേ..
ഈ കൊള്ളി എന്നു പറയുന്നത് കപ്പയാണോ?...:)

ശെഫി said...

പോരും വഴിക്ക് ഒരു പറമ്പില്‍ നിന്ന് കൊള്ളി പറച്ച് തിന്നു. പാവം കര്‍ഷകന്‍.

മാടപ്രാവിന്റെ ഹൃദയവും തുളസിക്കതിരിന്റെ വിശുദ്ധിയുമുള്ള ഒരു ചെറുപ്പക്കാരന്‍.

100% correct

കുതിരവട്ടന്‍ said...

വരവു ചിലവു കണക്കെഴുതലു നിര്‍ത്തിയോ? എത്ര രൂപേടെ കൊള്ളിക്കടയാ പറച്ചത് എന്നറിയാനാ. :-)

ശാലിനി said...

ഈ ദുര്‍ബൂന്റെ ആദ്യ പോസ്റ്റ് വായിച്ചപ്പോള്‍ തുടങ്ങിയ സംശയമാണ്, ഇദ്ദേഹം ഇവിടെ തന്നെയുള്ള മറ്റൊരാളല്ലേ എന്ന്. ഇപ്പോള്‍ മാ‍ത്തനെകുറിച്ചെഴുതിയപ്പോള്‍ സംശയം തീര്‍ന്നു.

ഈ രണ്ടുമണി എന്നുള്ളത് രാത്രിയോ, പകലോ?

ഗന്ധര്‍വ്വന്‍ said...

ഡയറി എഴുത്തെന്നാല്‍ ലെവന്‍ തന്നെ.

ദുര്‍ബ്ബലന്റെ ഡയറിക്കുറിപ്പുകള്‍ കാണുമ്പോള്‍ എന്റെ മനസ്സില്‍ ഒരു വലിയ കാന്വസ്‌
ചുരുളഴിയുന്നു.
ഒരു പാടത്തിന്റെ കരയിലൂടെ
മേലെ ആകാശമേലാപ്പ്‌,
എനിക്കും
ദൃശ്ശ്യങ്ങള്‍ക്കുമിടയില്‍ തെളിനീര്‍വെള്ളവുമായി ഒഴുകുന്ന ഒര്‌ കൈത്തോട്‌.

ഈ കാന്വാസില്‍ പച്ചയായ ജീവ്തങ്ങള്‍ തെളിയുന്നു. എന്റെ ദൃഷ്ടിപഥമെത്തുന്നിടത്തോളം.
എരുമയും, ചക്രവും, ചായക്കടയും,

ആലസല്‍ ഗ്രാമഭംഗി ഒട്ടും
ചായം കൂടുതല്‍ പരക്കാതെ അങ്ങിനെ....

എംകിലും ഡ്രൈവിംഗ്‌ സ്കൂള്‍ സര്‍സ്വതി സവിതയാകുന്നതും , പേരുകളില്‍
കലര്‍പ്പുകള്‍ വരുന്നതും നമുക്ക്‌ വിട്ടുകളയാം.

കാരണം ദുര്‍ബ്ബലന്‍ വീട്‌ വച്ചിരിക്കുന്നത്‌ കൊടകരയില്‍ തന്നെയല്ലെ.
നാട്ടില്‍ പോയാലും മനസ്സമാധാനത്തോടെ കിടക്കണ്ടെ.

അസമയത്ത്‌ ഡ്രൈവിങ്ങ്സ്കൂളിന്റെ വണ്ടി ഹോണടിച്ചാല്‍.

ഛെ..ഈയിടെ ചിന്തകള്‍ കാടുകയറി കൊടകരയില്‍ നിന്ന്‌ വരന്തരപ്പിള്ളിയിലേക്ക്‌ പോകുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
“മൂന്നാമത്തേതിന് പത്തുകൊല്ലം ഗ്യാപ്പിട്ടതിലും അവര്‍ക്ക് പ്രശ്നമൊന്നുമുണ്ടായില്ല. പക്ഷെ... എന്റെ ഇമ്മാതിരി പ്രശ്നങ്ങള്‍ ആരോട് പറയാന്‍!

ദുര്‍ബല്‍ജീ ഏറ്റവും മൂത്ത ആള്‍ക്കും(കടിഞ്ഞൂല്‍) ഇതേ വാക്കുകള്‍ പറയാന്‍ കാണില്ലേ?

ഓ ഡയറിയില്‍ ചോദ്യമില്ല അല്ലേ.