എണിറ്റപ്പോള്‍ ഒരു പൊടി ലേയ്റ്റായി. 8 മണി കഴിഞ്ഞു.
ഇന്നലെ കിടന്നപ്പോള്‍ കുറച്ച് ലേയ്റ്റായി. സഹമുറിയന്‍ താഹിറുമായി സംസാരിച്ചിരുന്നു കുറേ. എന്റടുത്തുന്ന് ഉപദേശം തേടുന്ന വളരെ ചുരുക്കം പേരില്‍ ഒരുവനാണ്. പാവമാണ്.
അവന്റെ ഭാര്യക്ക് ഇവന്‍ മറ്റു പെണ്ണുങ്ങളോട് മിണ്ടുന്നത് സഹിക്കുന്നില്ലത്രേ. ഇവന്‍ മദിച്ചുനടന്ന കാലത്ത് കെട്ടിപ്പിടിയും ഉമ്മം കൊടുക്കലും നടത്തിയ പെണ്ണുങ്ങളുടെ ലിസ്റ്റ് നിരത്തെണ്ട കാര്യം ഇവനുണ്ടായിരുന്നോ? ഇവന്‍ ചീത്ത പറഞ്ഞെന്നും, അവള്‍ കൈ മുറിച്ച് സെല്‍ഫ് ഗോളാവാന്‍ ശ്രമിച്ചെന്നുമൊക്കെ പറഞ്ഞു.
ഷാജുവിന്റെ ഒഫിസില്‍ വച്ച് അസോസിയേഷന്റെ മീറ്റിങ്ങുണ്ടായിരുന്നു. യോഹന്നാന്‍ ചേട്ടന്‍ കൊണ്ടുവന്ന സാന്റ്വിച്ച് അങ്ങട് പിടിച്ചില്ല. തലവേദ, പനി, ഒക്കെ തോന്നി. വാളില്‍ അവസാനിച്ചു. 2 പെനഡോള്‍ അടിച്ചപ്പോള്‍ ശരിയായി.
ജോയേട്ടന് യൂസ്ഡ് കമ്പ്യൂട്ടര്‍ വാങ്ങാന്‍ ഷാര്‍ജ്ജയില്‍ പോയി. 625 ദിര്‍ഹമായി. പി4, 1.8, 256, 20, കോമ്പാക്ക്. കൊള്ളം. നല്ല സിസ്റ്റമാ. അവിടെ കോണ്ടുപോയി ഫിറ്റ് ചെയ്തുകൊടുത്തു. ആള്‍ടെ വൈഫ് ഉണ്ണിയപ്പവും ചായയും തന്നു. വാളിനെക്കുറിച്ച് ഓര്‍മ്മ വന്നതിനാല്‍... ഒന്നില്‍ നിറുത്തി.
വൈകീട്ട് സഞ്ചുവിന്റ്റെ കൂടെ കെ.ഫ്.സി. ഡിന്നര്‍ വാങ്ങി കഴിച്ചു. ഹെവി ഫുഡായിരുന്നു. പ്രൈസ് ഉണ്ടായിരുന്നു. ഒരു ക്രിക്കറ്റ് ബാറ്റും ഹാറ്റും കിട്ടി. നാട്ടില്‍ പോകുമ്പോള്‍ അപ്പുണ്ണിക്ക് കൊടുക്കാം.
എണീറ്റത്: 8:05
കിടന്നത്: 11:35
Friday, April 20, 2007
Subscribe to:
Post Comments (Atom)
2 comments:
സമര്‍പ്പണം. ആറ്.ആറിന്.
ദുര്‍ബൂ :) 2007 ആയപ്പോഴേക്കും എണീക്കുന്ന സമയം ഒക്കെ 8 മണി ആയി അല്ലെ? ലാസ്റ്റ് 3 പോസ്റ്റ് കാണാന്‍ സ്വല്‍പം വൈകി പോയി. ഇപ്പോ വായിച്ചതേ ഉള്ളൂ.
സമര്‍പ്പണത്തിനൊരു മുട്ടന്‍ നന്ദി
Post a Comment