Friday, April 6, 2007

ജെന്നി 22, 1993

അങ്ങിനെ പരീക്ഷയുടെ എടപാട് തീര്‍ന്നു. ത്വയിരക്കേട്. ഞാന്‍ ഏതൊക്കെ പഠിക്കാതെ വിടുന്നു എന്ന് നോക്കിയാണ് ഇവന്മാര്‍ പേപ്പറിടുന്നത്. മനസാക്ഷിയില്ലാത്തവര്‍. അമ്മയും പെങ്ങന്മാരുമില്ലാത്തവര്‍.

ഇന്ന് ജോണ്‍സേട്ടന്റെ പെരപ്പാര്‍ക്കലായിരുന്നു. ചിക്കന്‍ ബിരിയാണിയായിരുന്നു. പ്രതീക്ഷിച്ച പോലെ ഇന്നും കോഴിയുടെ കഴുത്ത് പീസ് തന്നെയാണ് എനിക്ക് കിട്ടിയത്. എനിക്ക് ഇത്രക്കും ദേഷ്യമുള്ള കോഴിയുടെ ശരീരഭാഗം വേറെ ഇല്ല. എനിക്കറിയില്ല. എവിടെ സദ്യക്ക് പോയാലും കൊഴിയുണ്ടോ? കഴുത്ത് പീസ് ഒരെണ്ണം എനിക്ക് കിട്ടിയിരിക്കും. രണ്ട് കടി കടിച്ച് സൈഡില്‍ വച്ചു.

അവിടെ വച്ച് ഇന്ന് ജോയേട്ടന്റെ ബുള്ളറ്റ് കുറേ ഓടിച്ചു. നാലുതവണ ഓഫായെന്നതൊഴിച്ചാല്‍ പ്രകടനം മോശമായില്ല. പണ്ടാരത്തിനെന്നാ വെയിറ്റാണോ!

അവിടെ വന്നിരുന്ന ഒരു കൊച്ചിനെ പരിചയപ്പെട്ടു. മരിയ എന്ന് പേര്‍. വല്യ ചരക്കൊന്നുമല്ല. വര്‍ഗ്ഗീസേട്ടന്റെ ഭാര്യേടെ ബന്ധത്തിലുള്ളതാണ്. അന്ന കഴയുണ്ട് പല്ലിന്. പൊന്തിവരാനും ചാന്‍സുണ്ട്. പക്ഷെ, അതെനിക്കൊരു വിഷയമല്ല.

രണ്ട് മൂന്ന് കൊല്ലം മുന്‍പ് ഞാന്‍ കാണുമ്പോള്‍ അടിയുടുപ്പിട്ട് നടന്നാര്‍ന്ന കൊച്ചാ. ഇപ്പോ എന്താ സൈസ്. ഇപ്പോ ഇങ്ങനെ. ഒരു പേറും കൂടി കഴിയുമ്പോള്‍ എന്തായിരിക്കും? ഗ്ലാമര്‍ കമ്പനിക്കാര്‍ 40,42 സൈസില്‍ ഒക്കെ ഇറക്കുന്ന പ്രോഡക്റ്റുകള്‍ ഭാവിയില്‍ ഇവള്‍ക്കുപകരിക്കും.

എന്താന്നറിയില്ല. കല്യാണം കഴിയാത്തെ ഏത് ജാതിയില്‍ പെട്ട ഏത് കോലത്തിലുള്ള പെണ്ണിനെ കണ്ടാലും പ്രേമിക്കാന്‍ നമ്മള്‍ ഓക്കെയാവുന്നു. ഇങ്ങട്ട് അത്രപെട്ടെന്നങ്ങിനെ ആര്‍ക്കും പ്രേമം തോന്നണ കോലമല്ലാത്തത് ഒരു കണക്കിന് എത്ര ഭാഗ്യമായി. അല്ലെങ്കില്‍ ഈ സ്വഭാവത്തിന് ഞാന്‍ ചെന്നവസാനിച്ചേനെ?

ഞാന്‍ മമ്മുട്ടിയെപ്പോലെയാവാഞ്ഞതില്‍ ദൈവത്തോട് എത്ര നന്ദി പറഞ്ഞാലാ മതിയാവുക!

ഇന്ന് മത്യാവണ വരെ ക്രിക്കറ്റ് കളിച്ചു. 8 തവണ ഔട്ടായി.

നാളെ ഗോപാലന്‍ ചേട്ടന്റെ കല്യാണമാണ്. പോണം.

കിടന്നത്: 9 മണിക്ക്
എണീറ്റത്: 7 മണിക്ക്.

14 comments:

ദുര്‍ബലന്‍ said...

കിടന്നത്: 9 മണിക്ക്
എണീറ്റത്: 7 മണിക്ക്.

സമര്‍പ്പണം : RR ന്

അരവിന്ദ് :: aravind said...

ജോര്‍!!! :-)

കഴുത്ത് പീസ്...:-) (വേണെങ്കില്‍ ചിറകാക്കാം..മട്ടനാണെങ്കില്‍ ഇടുപ്പ് എല്ലിന്മുട്ടി)
എല്ലാരോടും പ്രേമം....:-))

ദുര്‍ബലന്‍ ഒറ്റക്കാണെന്ന് തോന്നണില്ലാ.

RR said...

ദുര്‍ബലാ :)

പരീക്ഷ പ്രമാണിച്ചാണൊ 10 ദിവസം ഡയറി എഴുതാഞ്ഞത്‌?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഈ 8 തവണ ഔട്ടായീന്ന് പറഞ്ഞത്. ക്രിക്കറ്റ് കളിച്ചിട്ട് തന്നെ?

ദുര്‍ബലന്‍ said...

അണ്ടര്‍ വേള്‍ഡ് കിങ്ങ് അരവിന്ദ് സാറ് എന്‍ കൂട്ടോ!

ഇനി വൈശാലിയിലെ ഉരുണ്ടുവീണ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ആ പെണ്ണ് പെട്ടപോലെ
കൂടെപ്പെട്ട് മരിച്ചാലും എനിക്ക് വിഷമം തോന്നില്ല.

അങ്ങുന്നേ പുതിയ പോസ്റ്റുകള്‍ എന്തു വരാത്തു.

66 - ആക്കാലം സങ്കട എന്റ്രികളുടെ കാലമാണ്. എഴുതാന്‍ എയിമില്ല.

കുട്ടിസാത്താ - :) ഡയറിയില്‍ ചോദ്യമില്ല.

ശ്രീ said...

“മനസാക്ഷിയില്ലാത്തവര്‍. അമ്മയും പെങ്ങന്മാരുമില്ലാത്തവര്‍.” ???

കൊള്ളാം... :)

സതീശ് മാക്കോത്ത് | sathees makkoth said...

ദുര്‍ബലോ :)

ദില്‍ബാസുരന്‍ said...

എല്ലാവരോടും തോന്നുന്ന പ്രേമം കലക്കി. :-)

എനിക്ക് ഒരു സമയത്ത് ഇതേ പോലെയായിരുന്നു. കണ്ണാടിയില്‍ എന്നെ തന്നെ കണ്ടാലും ചിലപ്പോള്‍ കയറി പ്രേമിച്ച് പോകുമായിരുന്നു ആ സമയത്ത്.

ആഷ said...

ദുര്‍ബലന്റേതൊരു ദുര്‍ബലഹൃദയമായിരുന്നല്ലേ :))
ഇപ്പോഴും അങ്ങനെ തന്നെയോ?

അഗ്രജന്‍ said...

ദുര്‍ബലാ... താന്‍ ദുര്‍ബലനല്ലെടോ... ദുര്‍ലബനാ... ദുര്‍ലബന്‍ ...

ഇങ്ങനത്തെ പീസ് തെരഞ്ഞാ കിട്ടാന്‍ പാടാ :)

Sona said...

ത്വയിരക്കേട്. ഞാന്‍ ഏതൊക്കെ പഠിക്കാതെ വിടുന്നു എന്ന് നോക്കിയാണ് ഇവന്മാര്‍ പേപ്പറിടുന്നത്. മനസാക്ഷിയില്ലാത്തവര്‍. അമ്മയും പെങ്ങന്മാരുമില്ലാത്തവര്‍. ഹ ഹ ഹാ....എനിയ്ക്കും തോന്നിയിട്ടുണ്ട് പലപ്പോഴും.

Siju | സിജു said...

ഞാന്‍ മമ്മുട്ടിയെപ്പോലെയാവാഞ്ഞതില്‍ ദൈവത്തോട് എത്ര നന്ദി പറഞ്ഞാലാ മതിയാവുക!
ദുര്‍ബലാ... അതു കലക്കീ..
ജനു 12നു ദുര്‍ബലന്‍ ഉറങ്ങാന്‍ കിടന്നിട്ട് 9 ദിവസം കഴിഞ്ഞാണോ എഴുന്നേറ്റത് :-)

ജിഷാദ് said...

ആളൊരു സംഭവം ആണല്ലെ.

അറിയാന്‍ വൈകി പൊയി

riz said...

ഇടവഴിയില്‍ വെച്ച് രാഘവേട്ടനെ പണ്ടെന്റെ സൈക്കിളിടച്ചപ്പോള്‍ അയാള്‍ പറഞ്ഞു,

‘എവിടെ നോക്കിയാടാ സൈക്കിളോടിക്കുന്നത്? നിനക്കൊന്നും അമ്മയും പെങ്ങന്മാരും ഇല്ലേ!’

ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നവരും അതു പോലെത്തന്നെ!