Monday, April 9, 2007

ജാനപ്പൈ 23,1993

ഗോപാലേട്ടന്റെ കല്യാണം പൊടിപൊടിച്ചു. പെണ്ണ് അത്രക്കും കളറില്ല. എന്നാലും കുറെ മൊതല് കിട്ടിയ മട്ടുണ്ട്. പെണ്ണിന്റച്ഛന്‍ എക്സൈസിലാത്രേ.

കെട്ടാന്‍ നേരം ഗോപാലേട്ടന്റെ അടുത്ത് പെണ്ണ് നിന്നപ്പോള്‍ വരിക്ക ചക്കയുടെ അടുത്ത് കടച്ചക്ക കുത്തി നിര്‍ത്തിയ പോലെ തോന്നി.

തടി വരുമായിരിക്കും. അതുപിന്നെ അങ്ങിനെയാണല്ലോ.. ;)

പോകുംവഴി ഒരു മുന്‍സീറ്റിലിരുന്ന ഒരു ക്ടാവ് ഛര്‍ദ്ദിച്ചു. ഉപ്പുമാവും ചായയും മാത്രമേ കാലത്ത് അവിടന്ന് കഴിക്കാനുണ്ടായിരുന്നുള്ളൂ. അത് ഭാഗ്യായി. അല്ലെങ്കില്‍ ആ ഡേഷ് ക്ടാവ് നമ്മളെ കുളിപ്പിച്ച് കിടത്തിയേനെ!

എന്തോരം ക്ടാങ്ങള്‍. കണ്ണും മനസ്സും കുളിര്‍ത്തു. മഞ്ഞ പട്ടുപാവാട, എന്നെ ഇടം കണ്ണിട്ട് എടക്കിടെ നോക്ക്യാര്‍ന്നു.

നമ്മളെ കണ്ടാല്‍ ഏറെക്കുറെ തമിഴന്മാരുടെ ലുക്കായതുകൊണ്ട്, ‘ഇയാളല്ലേ ഇന്നാള് ചേച്ചീടെ മാല പൊട്ടിക്കാന്‍ നോക്ക്യ തമിഴന്‍’ എന്നൊക്കെ ഓര്‍ത്തായിരിക്കും നോക്കിയത്. അതുകൊണ്ട്, തലയാട്ടി ‘ഹായ്’ എന്ന് പറയാന്‍ ധൈര്യം വന്നില്ല.

എന്തായാലും അധികം പൊതിക്കെട്ടഴിക്കലിന് നിന്നില്ല. ഒരു നായര്‍ മാപ്ല ലഹളക്ക് ഞാനായിട്ട് മുങ്കൈ എടുക്കാനും പാടില്ലല്ലോ. പോരാത്തേന് ഞങ്ങളുടെ സൈഡില്‍ മാപ്ലമാര്‍ കുറവും.

എണീറ്റത്: 5 മണി.
കിടന്നതും ഉറങ്ങിയതും ഓര്‍മ്മയില്ല.(മൂന്ന് ക്ലാസ്സ് പായസം കുടിക്കേണ്ടിയിരുന്നില്ല! )

14 comments:

ദുര്‍ബലന്‍ said...

എണീറ്റത്: 5 മണി.
കിടന്നതും ഉറങ്ങിയതും ഓര്‍മ്മയില്ല!

ഡെഡിക്കേറ്റഡ് റ്റു: കുട്ടിച്ചാത്തന്‍.

ദില്‍ബാസുരന്‍ said...

മാടപ്രാവിന്റെ ഹൃദയവും തുളസിക്കതിരിന്റെ വിശുദ്ധിയുമുള്ള ഒരു ചെറുപ്പക്കാരന്‍

ദുര്‍ബലാ അപ്പൊ നമ്മളൊക്കെ ഒരേ തൂവല്‍ ഒട്ടകപ്പക്ഷികളാണല്ലേ? കൊട് കൈ! :-)

പോസ്റ്റ് രസകരം.

RR said...

ഹ ഹ... കൊള്ളാം ദുര്‍ബലാ :)

അരവിന്ദ് :: aravind said...

:-))
രസായിട്ട്‌ണ്ട്..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “മൂന്ന് ക്ലാസ്സ് പായസം കുടിക്കേണ്ടിയിരുന്നില്ല“

ഛായ് വെറും മൂന്ന് ഗ്ലാസ് കുടിച്ചപ്പോഴേക്കും ബോധം പോയാ...കപ്പാസിറ്റി നഹി നഹി..ചാത്തന്റെ ശിഷ്യനാകുന്നോ(പായസം കുടിയില്‍ മാത്രാണേ)

ഇക്കാസ്ജി ആനന്ദ്ജി said...

ദുര്‍ബൂ..
രസികന്‍.
പിന്നേയ്, ജാനമ്മ തന്നെയാ നല്ലത് . :)

സതീശ് മാക്കോത്ത് | sathees makkoth said...

ദുര്‍ബലോ...
ഞാനും ഇന്ന് മുതല്‍ ഡയറി എഴുതുവാന്‍ പോകുവാ.

venu said...

ദുര്‍ബലോ..:)

Reshma said...

:Dകുരുത്തംകെട്ടോന്‍.

SAJAN | സാജന്‍ said...

ഞാന്‍ ഏതെങ്കിലും ഒരു ബ്ലോഗ് മുഴുവനും പല ആവര്‍ത്തി വായിച്ചുണ്ടെങ്കില്‍ അത് ദുര്‍ബലന്റെ പോസ്റ്റുകളാണ്...(വല്ലവരുടെയും ഡയറീ അല്ലെ.. വായിക്കാനും കേള്‍ക്കാനും ഒക്കെ എന്താ സുഖം)
എന്താ എഴുതേണ്ടത്? ഈ ഓരോ പേജും ഓരോ കഥയാക്കി കൂടെ..ഞാനും എഴുതുമായിരുന്നു.. 92 മുതല്‍ 95 വരെ ഡയറീ.. കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോ കസിന്‍ പിള്ളേരെല്ലാം അതെല്ലാം വായിച്ചു എന്നെ കളിയാക്കി ചിരിച്ചു.. അങ്ങനെ നമ്മുടെ കൌമാര വീരകഥകളെല്ലാം..പുറത്തായി.. എന്താരുന്നു എന്റെ ചമ്മല്‍.. അതു പോലെയുള്ള ചമ്മലുകള്‍ ഒന്നും ദുര്‍ബലനു ഇല്ല അല്ലേ..)

Sul | സുല്‍ said...

ദുര്‍ബലാ....... :)

-സുല്‍

തമനു said...

ദുര്‍ബലാ..

:-)

Siju | സിജു said...

ഇക്കാസേ...
ജാനമ്മ എന്തിനാ നല്ലത് ??

പടിപ്പുര said...

വെറുതെ ഒന്ന് ഹായ്‌ പറഞ്ഞുകൂടായിരുന്നോ? അഥവാ.....