Wednesday, April 11, 2007

മേരാ ജാന്‍ 24, 1993

ഇന്നൊരു പടം കണ്ടു. ഇന്ദ്രജാലം. കൊഴപ്പല്യ. ഗീത ടോപ്പായിട്ടുണ്ട്. എന്താ അവള്‍ടെ ഒരു കളറ്‌! ഹോ.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കില്‍ ബോംബെക്ക് പോയി വല്ല കള്ളക്കടത്ത് നടത്തി ജീവിച്ചാല്‍ പോരേ എന്നൊരു ചിന്തയുമില്ലാതില്ല.

ഇന്ന് ഇവിടത്തെ അമ്പലത്തില്‍ താലപ്പൊലിയായിരുന്നു. ഒമ്പത് ആനയുണ്ടായിരുന്നു. വിചാരിച്ച പലരും വന്നില്ല. എന്നാലും കൊഴപ്പല്യാര്‍ന്നു. ഷാജുവിന്റെ അളിയന്‍ ത്രിബിള്‍ ഫൈവ് കൊണ്ടുവന്നിരുന്നു. അത് വലിച്ചു. ഒരെണ്ണതിന് 2 സിസര്‍ ഫിലറ്ററിന്റെ നീളമാ. അതൊക്കെ സ്ഥിരമായി വലിച്ചാല്‍ ചിലപ്പോള്‍ ചുണ്ട് മലന്ന് പോകും!

വൈകീട്ടത്ത് ഗാനമേള ഒരു എയിമുമായില്ല. ഏയ്ഞ്ചല്‍ വോയ്സാണെന്നൊക്കെ കേട്ടാ പോയേ. ചാക്കോയുടെ പള്ളിക്കെട്ട് കേള്‍ക്കാന്നും വച്ച്. പക്ഷെ, അവരല്ലാര്‍ന്നു.

ഷാജു പുതിയ കുറേ ‘കഥകള്‍‘ ഇറക്കി. ക്ലോക്കിന്റെയും ബേനസീര്‍ ബൂട്ടോയുടെയും ശ്രീലങ്കയുടെയുമെല്ലാം.

ഇന്നൊരു അപ് ഡമന്‍ വാങ്ങി. പത്ത് രൂപയായി. പത്ത് രൂപ എടുക്കാന്‍ ഇത്തിരി മടിച്ചെങ്കിലും, റിസ്ക് എടുക്കാന്‍ പറ്റില്ല! ക്രിക്കറ്റ് കളിക്കാന്‍ പോയിട്ട്... ആലോചിക്കാന്‍ പൊലും വയ്യ. ജീവിതം മൊത്തം ഇരുട്ടിലായിപ്പോകും!

നാളെ പാടത്ത് വരമ്പ് കളക്കാന്‍ പോകാന്‍ പറഞ്ഞിട്ടുണ്ട്. ആലോചിക്കുമ്പോഴേ കാല്‍ കഴക്കുന്നു. എന്തായാലും കഴിഞ്ഞ തവണത്തെ പോലെ വെയിലും കൊണ്ട് സംഭാരം അധികം കുടിക്കണ്ട. ഒരു ചെരുവം സംഭാരം കുടിച്ചിട്ട് എന്തായിരുന്നു..... ഒന്നിന് പോകുമ്പോള്‍, ഒന്ന് പൊകുമ്പോലെയല്ലായിരുന്നോ രണ്ടിന് പോയപ്പോ, രണ്ട് പോയത്!

അനുഭവം ഗുരു.

എണീറ്റത്: 4:30
കിടന്നത് : 1:10

ചിലവ്: 20 രൂപ. (അപഡമന്‍ :10, മുറുക്കാന്‍ : 1, പൊരി: 5, കമ്മല്‍ ഉഴുന്നുവട: 4)

16 comments:

ദുര്‍ബലന്‍ said...

എണീറ്റത്: 4:30
കിടന്നത് : 1:10

ഡെഡിക്കേഷന്‍: എന്റെ ചക്കര പുലി, അരവിന്ദിന്

RR said...

ദുര്‍ബലാ :)

ആര്‍ക്കാ കമ്മല്‍ വാങ്ങി കൊടുത്തതെന്നു പറഞ്ഞില്ല :)

Siju | സിജു said...

ഈ ഡയറി വായിക്കുന്നതിന്റെ ഒരു സുഖോയ്.. അതൊരൊന്നൊന്നര സുഖാ.. :-)

അഗ്രജന്‍ said...

“...ഒന്നിന് പോകുമ്പോള്‍, ഒന്ന് പൊകുമ്പോലെയല്ലായിരുന്നോ രണ്ടിന് പോയപ്പോ, രണ്ട് പോയത്!...”

:)))

ഇടിവാള്‍ said...

ആ “അപ് ഡമന്‍” വാങ്ങിയത് എന്തായാലും നല്ലൊരു ഇന്വെസ്റ്റ്മെന്റ് ആയീന്നു കൂട്ടിക്കോ ..

അല്ലെങ്കില്‍ ഇതൊക്കെ എഴുതാന്‍ തനിക്കോ, വായിക്കാന്‍ ഞങ്ങക്കോ യോഗം ഉണ്ടാവില്ല്യാര്‍ന്ന്വേ ;)

സംഭവം കസറുന്നുണ്ട് ട്ടാ ഡാവേ !

അഗ്രജന്‍ said...

ഹഹഹ... ഇഡ്യേ... എന്നാ കമന്‍റ് മച്ചാ :)

SAJAN | സാജന്‍ said...

ഇത്തവണയും കലക്കി:)

തമനു said...

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കില്‍ ബോംബെക്ക് പോയി വല്ല കള്ളക്കടത്ത് നടത്തി ജീവിച്ചാല്‍ പോരേ എന്നൊരു ചിന്തയുമില്ലാതില്ല.

നേരാ ദുര്‍ബലാ...

ഇക്കാസ്ജി ആനന്ദ്ജി said...

എന്തോ എടുത്ത് വച്ച് കടത്തും തമനുച്ചായാ?
ദുര്‍ബലാ സൂപ്പര്‍.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ് : പിന്നെ നിന്റവിടുത്തെ കുഞ്ഞി അമ്പലത്തിലല്ലെ ഒമ്പത് ആന ? അവിടെ നാലു കുഴിയാനക്കു ഒരുമിച്ച് നില്‍ക്കാന്‍ സ്ഥലമുണ്ടാ?

Sona said...

:)

അരവിന്ദ് :: aravind said...

ങ്ങേ...
ദുര്‍‌ബ്‌സ് ഈ പോസ്റ്റ് എനിക്കിട്ട് വെടിക്കെട്ട് ചെയ്താ?
ഉം ഉം...സംഭാരം കുടിയുടെ പോസ്റ്റ് തന്നെ വേണാരുന്നു...

:-) തേ‌ന്‍‌ക്യൂ ദുര്‍‌ബ്‌സ്..എനിക്ക് ഇതൊരു കോം‌പ്ലീമെന്‍സ് ആയി.

പോസ്റ്റ് അമറന്‍ :-)

(എന്നെ ചക്കരേന്ന് ന്റെ ഭാര്യയല്ലാതെ വേറൊരാളും കൂട്യേ വിളിക്കൂ...ഞ്ഞി അങ്ങേര് തന്നെയാണാ ഈ ദുര്‍ബലു?)

Jishad said...

ദുര്‍ബലന്‍ ആളൊരു മചാന്‍ തന്നെ...

ഇങ്ങനെ ഒക്കെ ആയാല്‍ മതിയൊ.

സങ്കുചിത മനസ്കന്‍ said...
This comment has been removed by the author.
സങ്കുചിത മനസ്കന്‍ said...

വെറും രണ്ടു പോസ്റ്റോടെ ദുര്‍ബലന്റെ മുഖം മൂടി ഞാന്‍ അഴിക്കും!

ഹ ഹ ഹ

പിടികിട്ടി ദുര്‍ബലാ... പിടികിട്ടി.

എന്റെ അടുത്ത പോസ്റ്റ് ദുര്‍ബലനെ പിടിച്ച് വിധം!
(ഒരു ഷെലക് ഹോംസ് മോഡല്‍ കഥ)

ഏറനാടന്‍ said...

ദുര്‍ബലാ.. ഈ ഡയറിയില്‍ ഒന്ന്‌ വിട്ടുപോയ്‌ (ഒന്നിന്‌ പോയതല്ലഹേ)

ഇന്ദ്രജാലം പടത്തിന്റെ ടിക്കറ്റ്‌ കൗണ്ടറിന്‍ മുന്നിലല്ലേ നമ്മളന്ന്‌ കൂട്ടിമുട്ടിയത്‌. തിക്കിലും തിരക്കിലും പെട്ട്‌ അന്നു മുങ്ങിയിട്ടിപ്പോ എവിടെയാ? അന്നെത്ര ആര്‍ത്തുവിളിച്ചുനോക്കി. കണ്ടില്ല, ദുര്‍ബലാ...