കോഴികള്‍ക്ക് മരുന്ന് കുത്തിവെപ്പായിരുന്നു മോണിങ്ങ് പണി.
നാലു വീട്ടിലെ കോഴികളുടെ ഫാമിലി ഡോക്റ്റര്‍ നമ്മള്‍ ആണല്ലോ. തെക്കേക്കാരുടെയും, ഷാജിയുടെയും ജോളീയേച്ചിയുടെയും പിന്നെ നമ്മുടെയും അടക്കം, ഒരു പത്തുനൂറണ്ണത്തിനെ ഇന്ന് നിരക്കെപെരക്കെ കുത്തി. ഞെരമ്പൊന്നും നോക്കണ്ടല്ലോ... ഇറച്ചിയുള്ള ഭാഗത്ത് നോക്കി ഒറ്റ പെടയല്ലേ.. സിറിഞ്ചും വച്ച്.
നമ്മളോട് ചെലപ്പോ അവറ്റങ്ങള്‍ക്ക് ചുട്ട കെലിപ്പ് തോന്നണുണ്ടാവും.
‘ഈ ഡേഷ് കാലത്ത് ഉറങ്ങണോടത്തുന്ന് പിടിച്ച്... എന്നതാ ഈ കുത്തിക്കയറ്റുന്നേ?’ എന്നൊക്കെ ഓര്‍ത്ത്.
പക്ഷെ, അത് അവരുടെ നന്മക്കാണെന്ന് നമുക്കല്ലേ അറിയു.
തെക്കേക്കാരുടെ ഗിരിരാജന്‍ ചാത്തനെ മാത്രേ കുത്താന്‍ പാടുള്ളൂ. സൂചി വളയും. ഇന്ന് ഒടിഞ്ഞൂന്ന് കരുതി. അവന്‍ തിന്ന് കൊഴുത്തു മൂത്ത് വിത്ത് കോഴിയായി അര്‍മാദിച്ച് നടക്കല്ലേ...! അവന്റെ കാര്യം ഓര്‍ക്കുമ്പോള്‍ കഴുത്ത് പിരിച്ചൊടിച്ച് കൊല്ലാന്‍ തോന്നിപ്പോകും. ഹോ!
കോഴിച്ചാത്തന്, അമ്മിണിച്ചേച്ചിടെ മോള്‍ടെ പ്രായമുണ്ടെന്നാ കേട്ടത്. അത്രേമില്ലെങ്കിലും, സംഗതി കൊന്നാല്‍ തിന്നാനൊന്നും പറ്റുമായിരിക്കില്ല. കുത്തുമ്പോള്‍ അറിയാലോ... ചകിരി..ചകിരി.. പോലെയാ ഇറച്ചി ഇരിക്കണത്.
ഒന്ന് രണ്ട് കോഴിക്ക് ലൂസ്മോഷനായിരുന്നു, പക്ഷെ, അപകടം ഒന്നും സംഭവിച്ചില്ല. എങ്കിലും രാധാസ് തേച്ച് നല്ലോണം ഒന്ന് കുളിച്ചു.
പെട്ടിക്കട ഷാജീടെ ചാലക്കുടിയിലുള്ള അമ്മാവന്റെ മോന്‍ സുബാഷിന് ബൈക്കാക്സിഡന്റ് പറ്റി ആശുപതിയില്‍ വന്നിരുന്നു. നല്ലൊരുത്തനാ. കൈയുടെ എല്ല് ചിന്നിത്രേ. മുഖം കുറച്ചിടം നാളികേരം ചിരകിയപോലായി. പക്ഷെ, കാര്യായിട്ടില്ല.
ആശുപത്രീല്‍ വച്ച് നമ്മുടെ മറ്റേ പ്രിയേനെ കണ്ടിരുന്നു. അവള്‍ ഒന്നും കൂടി തടിച്ചു. അതിശയം അതല്ല. നമ്മളെ നോക്കി ചിരിച്ച് ‘ആള്‍ക്ക് എന്താ പറ്റിയേ?’ എന്ന് ചോദിച്ചു.
എനിക്ക് ഓണം ബമ്പര്‍ കിട്ടിയ പോലെ തോന്നി. അങ്ങിനെ ആശുപത്രീ പോയത് മുതലായി.
നല്ല കുടുമ്പത്തിലെ ആണ് ന്ന് അവളെ കണ്ടാല്‍ തന്നെ മനസ്സിലാവും ട്ടാ. എന്തൊരു നല്ല പല്ലും ചിരിയുമാ. എന്താ ഒരു പെരുമാറ്റം. അവളെ നമുക്ക് കെട്ടാനൊന്നും പറ്റില്ല. എങ്കിലും വല്ല അണ്ടനും അടകോടനും കെട്ടാതിരുന്നാ മതിയായിരുന്നു. അത്രേ ഉള്ളു ഇപ്പോള്‍ ആഗ്രഹം.
എണീറ്റത്: 5 മണിക്ക്
കിടന്നത്: 10:20 ന്
Sunday, April 29, 2007
Subscribe to:
Post Comments (Atom)
16 comments:
എണീറ്റത്: 5 മണിക്ക്
കിടന്നത്: 10:20 ന്
സമര്‍പ്പണം: തമനു സാറിന്.
ഠേ!!!!! തേങ്ങയാ....
അതാ ദുര്‍ബൂ ഈ കോയീന്റെ ഒരു കാര്യം..കൊല്ലാന്‍ പിടിച്ചാലും വളര്‍ത്താന്‍ പിടിച്ചാലും ഒരേ കൊക്കരക്കോ...
(ആവശ്യമില്ലാതെ റിയലിസ്റ്റിക്കാവല്ലേ..ആ പ്രിയേം കൂടെ വളക്കാന്‍ നോക്ക്.. )
ദുര്‍ബലേട്ടാ പ്രിയനെ കണ്ടനേരം ഒരു യുഗ്‌മഗാനം (കിനാവില്‍) പാടിയില്ലേ? സ്വസ്സിലോ മൗറിഷ്യസ്സിലോ ഒക്കെ മരം ചുറ്റിയോടി തളര്‍ന്ന് ഗ്ലൂക്കോസ്സ് കയറ്റാനല്ലേ ആശുപത്രീലെത്തിയത്?
കോഴികളുടെ സഹനശക്തിയും സമ്മയിച്ചിരിക്കുന്നുട്ടാ..
"എങ്കിലും വല്ല അണ്ടനും അടകോടനും കെട്ടാതിരുന്നാ മതിയായിരുന്നു. അത്രേ ഉള്ളു ഇപ്പോള്‍ ആഗ്രഹം"
ദുര്‍ബലന്‍ ഒരു പാവം. :-)
“എങ്കിലും വല്ല അണ്ടനും അടകോടനും കെട്ടാതിരുന്നാ മതിയായിരുന്നു...“
ദുര്‍ബ്ബലന്‍റെ ആ ആത്മാര്‍ത്ഥത, അത് സമ്മതിച്ചേ പറ്റൂ :)
ചാത്തനേറ്: ചാത്തന്‍ കേസ് കൊടുക്കൂട്ടാ...
“ഗിരിരാജന്‍ ചാത്തന്‍”“കോഴിച്ചാത്തന്” വ്യക്തിഹത്യ വ്യക്തിഹത്യ..
ദുര്‍ബ്ബലന്‍ ഒരു സംഭവമാകും എന്നൊരു പ്രവചനം നടത്തട്ടെ.
തനിമയാണിതിന്റെ മുഖ്യ ആകര്‍ഷണം.
ഒരു ആനുകാലികങ്ങളിലും ഇത്തരമൊരു സംഭവം കണ്ടിട്ടില്ല.
ഉടന്‍ പകര്‍ത്തപ്പെടാനും അനുകരിക്കപ്പെടാനും സാധ്യതകാണുന്നു.
എന്താണ് പറയുക - മാര്‍വലസ്
ഇതെന്താപ്പോ വരവു ചെലവ് കണക്കൊന്നുമില്ലേ, ആരേയോ പേടിച്ച് കീറിയതാണോ ഇടയിലുള്ള കുറച്ച് പേജുകള്‍?
ദുര്‍ബൂ
പഴയ ഡയറിയിലെ വളച്ചൊടിച്ച വരികള്‍ എന്നു മാറ്റിപറയേണ്ടിവരുമൊ.
“അവളെ നമുക്ക് കെട്ടാനൊന്നും പറ്റില്ല. എങ്കിലും വല്ല അണ്ടനും അടകോടനും കെട്ടാതിരുന്നാ മതിയായിരുന്നു. അത്രേ ഉള്ളു ഇപ്പോള്‍ ആഗ്രഹം.“ ആഗ്രഹങ്ങള്‍ക്കും അതിര്‍വരമ്പോ???
-സുല്‍
ഇഷ്ടപ്പെട്ടു.:)
എന്നാലും എന്റെ ദുര്‍ബലാ, ഡീസന്റ് സാധനം എല്ലാം മറ്റുള്ളോര്‍ക്ക്, കോഴികളുടെ കാര്യം വന്നപ്പോ സമര്‍പ്പണം എനിക്ക്...
കൊലച്ചതിയായിപ്പോയി.
ഇഷ്ടക്കോട്ട്: (ഞെരിച്ച സാധനം)
എങ്കിലും വല്ല അണ്ടനും അടകോടനും കെട്ടാതിരുന്നാ മതിയായിരുന്നു. അത്രേ ഉള്ളു ഇപ്പോള്‍ ആഗ്രഹം.
ഇന്നു ചെറുതായിട്ട് വിഷമിപ്പിച്ചു കേട്ടൊ.
ദുര്‍ബലന്റെ ആത്മാര്‍ത്ഥത അവള്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍.
വല്യമ്മായി ചോദിച്ചതുപോലെ ഇതെന്താ മാര്‍ച്ചിലെ പേജുകളൊന്നും അധികം കാണുന്നില്ലല്ലോ. ഇടയ്ക്ക് രണ്ടുപ്രാവശ്യം 2007ലെ കുറിപ്പെഴുതിയിരുന്നതും നിര്‍ത്തിയോ?
ദുര്‍ബലന്റെ മനസിന്റെ വിശാലതയാണ് ആ അവസാനവരികള്‍.
കുറച്ച് ദിവസം സ്ഥലത്തില്ലായിരുന്നു. വന്നപ്പോ തന്നെ ദുര്‍ബൂന്റെ പുതിയ കുറിപ്പുകള്‍ എല്ലാം വായിച്ചു :)
തുടരുന്നതില്‍ സന്തോഷം :)
ഞാന്‍ പ്രിയയെ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു. സ്കോപ്പുണ്ട്. ട്രൈ ചെയ്തു നോക്കൂ.. കിട്ടിയാ കിട്ടി..
ഓടോ : തമനുവിന്റെ കമന്റ് കലക്കി.. :-)
Post a Comment