Wednesday, April 11, 2007

ജനി 25, 1993

ഇന്ന് കാലത്ത് ജോണിച്ചേട്ടന്റെ ലിസേമ്മെ മീന് വണ്ടി വന്നിടിച്ചു.

ആദ്യം കണ്ടതില്‍ ഒരാള്‍ ഞാനാ.

‘പേ............ ‘ ന്നൊരു ശബ്ദവും തുടര്‍ന്ന് ‘പഡോം’ എന്നൊരു ശബ്ദവും കേട്ടോടിച്ചെന്ന് നോക്കിയപ്പോള്‍ ജോണ്യേട്ടന്‍ ട്രൌസറിട്ട് റോഡില്‍ കിടക്കുന്നു. ‘ലിസ‘ പട്ടി മുള്ളാന്‍ നിക്കണോണം സര്‍വ്വേരിക്കല്ലില്‍ ഒരു ടയറ് കയറ്റി വച്ച് കിടക്കുന്നു.

നാല് ടയറും മോളിലാക്കി മറിഞ്ഞ മീന്‍ വണ്ടിയില്‍ നിന്ന് ഊളാക്കുകുത്തി അതിന്റെ ഡ്രൈവറും കണ്ടെക്ടറും മീന്‍ ലേലം വിളിച്ചെടുത്ത മുതലാളിയും വരുന്നു.

ജോണിയേട്ടന്‍ കിടന്നോടത്തുനിന്ന് കൈ പിറകില്‍ കുത്തി ഒന്ന് എണീറ്റിരുന്നു. എന്നിട്ട് ‘എവിടെ നിന്നാ ശബ്ദം കേട്ടേ? എന്താ ഇവിടെ സംഭവിച്ചേ?’ എന്ന മട്ടില്‍ മൊത്തം ഒന്നു കണ്ണോടിച്ചു. എന്നിട്ട് ‘ടേങ്ങ്’ എന്ന് പറഞ്ഞ് പിന്നിലേക്ക് ഒറ്റ വിഴ്ചയായിരുന്നു.

അതൊരു കണക്കിന് ഭാഗ്യമായി. അല്ലെങ്കില്‍ ടെമ്പോ സൈഡ് നോക്കാതെ ഹൈവേയില്‍ വളച്ചിന്റെ പേരില്‍ ഉണ്ടായ മൊത്തം അപടകടത്തിനും ഉത്തരവാദിത്വം കൊടുക്കുന്നതോടൊപ്പം തൃശ്ശുക്കാരുടെ കയ്യീന്ന് എണ്ണം പിടിക്കാന്‍ പറ്റാത്തത്ര വേഗത്തില്‍ പെട വീണേനെ.

എന്തായാലും ഭാഗ്യായി. ജോണി ച്ചേട്ടന് കാര്യായി ഒന്നും പറ്റിയില്ല.

ഇന്ന് മറ്റൊരു സംഭവം ഉണ്ടായി. പാടത്തിന്റെ കരക്കുള്ള വീട്ടില്‍ വെള്ളം എടുക്കാന്‍ പോയപ്പോ അവിടെ ഒരു ക്ടാവിനെ കണ്ടു. അവരുടെ ബോംബെയിലൊ ഗള്‍ഫിലോ ജോലിയുള്ള മോന്റെ മോളാത്രേ. എന്തിറ്റാ ആ ക്ടാവിന്റെ ഒരു ഐശ്വര്യം. ഹോ! പ്രിയാ എന്നാത്രേ പേര്‍.

അവിടെ ആരോടോ എന്തൊക്കെയോ വര്‍ത്താനം പറയണത് കുറെ നേരം ചെവിട്ടോര്‍ത്ത് കേട്ടു. എന്തൊരു രസാ അവള്‍ടെ വര്‍ത്താനം കേള്‍ക്കാന്‍. നായന്മാരാ..

ഇനി ഇവിടെ സ്ഥിര താമസം ആക്കാനാത്രേ പ്ലാന്‍. ജോറങ്കാവും. എന്നാ ഇന്നുമുതല്‍ നമ്മള്‍ ഈ വഴി രണ്ട് നേരം രണ്ട് റൌണ്ട് വരും. ഇനി 365 ദിവസോം ഞാന്‍ പാടത്തേക്ക് വരും. എന്റെ ഡിങ്ക് ഡോങ്ക് ബെല്ലടിയില്‍ ഇടവഴി മുഖരിതമാവാന്‍ പോണേയുള്ളൂ!!

തേങ്ങേരെ മൂട്. ഈ ജാതീം മതോം കണ്ടു പിടിച്ചത് എന്തായാലും ദൈവമാവില്ല. പിശാചാവണം. പിശാശ്. ത്വയിരക്കേട്...!!

മനുഷ്യന്മാര്‍ക്ക് നേരെ ചൊവ്വേ ഒരു ക്ടാവിനെ പ്രേമിക്കാന്‍ പറ്റാണ്ടായി. നമ്മുടെ മതത്തിലാണെങ്കില്‍ നമ്മുടെ ഏരിയായില് ഒന്നുകില്‍ മരപ്പട്ടി. അല്ലെങ്കില്‍ കോക്കാന്‍. ഈ ക്യാറ്റഗറിയാണ് മൊത്തം. നമ്മളും ആ വകുപ്പെന്നെ. എന്നാലും... നമ്മള്‍ പുതിയ തലമുറയെ ഓര്‍ക്കണ്ടേ!


എണിറ്റത്: 4 1/2
കിടന്നത്: 9 /12

16 comments:

ദുര്‍ബലന്‍ said...

എണീറ്റത്: 4:30
കിടന്നത് : 9:30

ഡെഡിക്കേഷന്‍: ബ്ലോഗിലെ മറ്റൊരു താരം സാക്ഷാല്‍ ഇടിവാള്‍ സാറിന്

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ആദ്യം കണ്ടതില്‍ ഒരാള്‍ ഞാനാ.


ഈ പോസ്റ്റ് :)

വാളേട്ടന്‍ ഏത് നഴ്സറി സ്കൂളിലെ സാറാ?

RR said...

:)

ദില്‍ബാസുരന്‍ said...

മനുഷ്യന്മാര്‍ക്ക് നേരെ ചൊവ്വേ ഒരു ക്ടാവിനെ പ്രേമിക്കാന്‍ പറ്റാണ്ടായി. നമ്മുടെ മതത്തിലാണെങ്കില്‍ നമ്മുടെ ഏരിയായില് ഒന്നുകില്‍ മരപ്പട്ടി. അല്ലെങ്കില്‍ കോക്കാന്‍. ഈ ക്യാറ്റഗറിയാണ് മൊത്തം. നമ്മളും ആ വകുപ്പെന്നെ. എന്നാലും... നമ്മള്‍ പുതിയ തലമുറയെ ഓര്‍ക്കണ്ടേ!

എന്തമ്മോ ദുര്‍ബലാ..... ഹ ഹാ‍ാഹ്ഹ്ഹാ‍ാ

ഞാന്‍ ചിരിച്ച് മലര്‍ന്നടിച്ച് വീണു മോനേ.... കലക്കന്‍ കലകലക്കന്‍..... :-)

Sona said...

എന്നാ ഇന്നുമുതല്‍ നമ്മള്‍ ഈ വഴി രണ്ട് നേരം രണ്ട് റൌണ്ട് വരും. ഇനി 365 ദിവസോം ഞാന്‍ പാടത്തേക്ക് വരും. എന്റെ ഡിങ്ക് ഡോങ്ക് ബെല്ലടിയില്‍ ഇടവഴി മുഖരിതമാവാന്‍ പോണേയുള്ളൂ!!

കൈയ്യിലിരുപ്പ് കൊള്ളാം!!

ഇക്കാസ്ജി ആനന്ദ്ജി said...

എണിറ്റത്: 4 1/2
കിടന്നത്: 9 /12
കാലത്ത് നേരത്തെ എണീക്കാന്‍ പറ്റണ കാര്യത്തില്‍ എന്തായാലും ദുര്‍ബലന്‍ ഭാഗ്യവാനാ :)
നമ്മളൊക്കെ ഇപ്പളും ഏഴര - ഏഴേമുക്കാലാ കണക്ക്.

സൂര്യോദയം said...

മച്ചുനാ... ഓരോ ജാനുപോസ്റ്റുകളും ഒന്നൊന്നിന്‌ മെച്ചം... ചിരിച്ച്‌ ചിരിച്ച്‌ ജോലി പോകും ഗഡീ... :-)

ആ ഒറിജിനാലിറ്റിയുള്ള മെന്റല്‍ എക്സ്പ്രഷന്‍സിനെ അതേപടി പകര്‍ത്തി എഴുതാനുള്ള കഴിവ്‌ സമ്മതിച്ചു കിടൂ...

ഏറനാടന്‍ said...

വേറിട്ട ശൈലിയില്‍ വായനക്കാരെ ചിരിപ്പുമീ വിദ്യ ആ വീണകിടപ്പില്‍ കിട്ടിയതല്ലാന്നറിയാം. സര്‍ഗ്ഗശേഷിയില്‍ മുക്കിയെടുത്തതാണ്‌ ദുര്‍ബലാ താങ്കളെ ദൈവം!

ഉണ്ണിക്കുട്ടന്‍ said...

കുറെ നാളായി ബ്ലോഗു വായിക്കുന്നു. ഒരു പാടു പുലികളുടെ പോസ്റ്റുകള്‍ വായിച്ചു ചിരിച്ചു മറിഞ്ഞിട്ടുണ്ട്. ഇന്നാണ്‍ ദുര്‍ ബലന്റെ പോസ്റ്റ് ആദ്യമായി വായിച്ചത്. ഒറ്റ ഇരിപ്പിനു മൊത്തം വായിച്ചു തീര്‍ ത്തു .അളിയാ..ദുര്‍ ബലാ...ഇത്രേം വരില്ല ഒന്നും .. റിയലി ഗ്രേറ്റ്!!!
ഇതു വരെ ആരുടേം കോട്ടീട്ടില്ല പക്ഷെ ഇതു കോട്ടാതെ വയ്യ..

‘രുക്കുമണീ‍.. രുക്കുമണീ...
എന്തിറ്റണ്ടീ അവടെ ശബ്ദം..
ഓഹോ..ഹോ..ഹോ’

എന്താ ഒരു റിയാലിറ്റി. ഇനി എന്നും ഞാന്‍ ഇവിടെ വന്നു നോക്കും . എല്ലാ ദിവസവും ഒരോന്നേ പൊരട്ടെ. വര്‍ ഷങ്ങള്‍ ഒരു പാടു കിദക്കുവല്ലേ ഇനിയും . ഇന്നാകെ വിഷമിച്ചിരിക്കുവാരുന്നു. എന്തോ ഇപ്പൊ ഒരു സന്തോഷം തോന്നുന്നു.

ഇതീ പോസ്റ്റിനു മാത്രം ഉള്ള കമന്റ് അല്ല. മൊതതം വായിച്ച ശേഷം ഇട്ടതാ..

Siju | സിജു said...

ഈ ജാതീം മതോം കണ്ടു പിടിച്ചത് എന്തായാലും ദൈവമാവില്ല. പിശാചാവണം.
സത്യം ദുര്‍ബലാ സത്യം

Sul | സുല്‍ said...

“എന്നാലും... നമ്മള്‍ പുതിയ തലമുറയെ ഓര്‍ക്കണ്ടേ!“
അതു വേണം ദുര്‍ബു. നന്നാവുന്നുണ്ട് പെടക്കല്‍.

-സുല്‍

പടിപ്പുര said...

എന്നിട്ട്‌? വല്ല പുരോഗതിയുമുണ്ടായോ ആ ക്ടാവിന്റെ കാര്യത്തില്‍?

ഇടിവാള്‍ said...

വല്ലാത്ത തൊയിരക്കേടായല്ലോ...

ബ്ലോഗു വായിക്കില്ലാ വായിക്കില്ല ന്നൊക്കെ വിചാരിച്ച് നീയിമ്മാതിരി ഓരോന്നു പൂശ്യാ ഇവിടെ പിന്ന്യേം പിന്ന്യേം വരാണ്ടിരിക്ക്വോ ചുള്ളാ..

എനിക്ക് ലെഡിക്കേറ്റു ചെയ്തത് ഞാന്‍‍ ആദ്യം കണ്ടില്ലാട്ടാ, പിന്നെ ചാത്തന്റെ കമന്റു വായിച്ചപ്പഴാ.. ഈ നേഴ്സറീ സാറു എവിടന്നു വന്നു എന്നോര്‍ത്ത് ഒന്നൂടെ വായിച്ചേ..


“” നമ്മുടെ മതത്തിലാണെങ്കില്‍ നമ്മുടെ ഏരിയായില് ഒന്നുകില്‍ മരപ്പട്ടി. അല്ലെങ്കില്‍ കോക്കാന്‍. ഈ ക്യാറ്റഗറിയാണ് മൊത്തം.“”

പറഞ്ഞു കേട്ടടത്തോളം, നിങ്ങടെ ഏരിയാവിലൊക്കെ ആ മതത്തിലെ ഒരു ജാതി കിലുക്കന്‍ ക്ടാങ്ങള്‍ ഉണ്ടല്ലോ ഇഷ്ടാ.. ഒന്നും കണ്ണീപ്പെട്ടില്ലേ ?

തമനു said...

ശ്ശൊ ...

എനിക്കു വയ്യാ ന്റെ ദുല്‍ബറോ..
:):):)

കുട്ടന്‍ മേനൊന്‍ | KM said...

തേങ്ങേരെ മൂട്. ഈ ജാതീം മതോം കണ്ടു പിടിച്ചത് എന്തായാലും ദൈവമാവില്ല. പിശാചാവണം. പിശാശ്. ത്വയിരക്കേട്...!!
ദുര്‍ബലാ.. കലക്ണ്ണ്ട് ട്ടാ.. എന്തൂട്ടാ പൂശ്.

ആഷ | Asha said...

ennittu belladiyal idavazhi mukharithamaakkiyo njan adutha taal marikkatte