പ്രിയയെ കല്യാണം കഴിച്ച് ഹണിമൂണിന് ഊട്ടിക്ക് പോകണമോ അതോ മൂന്നാറില്‍ പോണോ എന്ന കാര്യത്തില്‍ ഒരു തീരുമാനം ആവാത്തതുകൊണ്ട്, ഇന്നലെ രാത്രി ഉറക്കം വിചാരിച്ച അളവില്‍ നടന്നില്ല. എവിടെപ്പോയാലും തണുപ്പ്... നിര്‍ബന്ധമാണ്.
രാവിലെ എണീറ്റപാടെ വിസ്തരിച്ച് ഒന്ന് കുളിച്ചു. കഴുത്തിന്റെ പിറകു സൈഡും കാലിന്റെ മുട്ടിന്റെ പിന്നിലുമൊക്കെ തേച്ചിട്ടും സോപ്പെത്തിയിട്ടുമെല്ലാം കാലങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കത്തിയെടുത്ത് ചിരണ്ടുകയായിരുന്നു കുറച്ചുകൂടി എളുപ്പം.
ഒരു ഫെയര്‍ ഏന്‍ ലൌവിലി ഇന്ന് രണ്ട് ഞെക്ക് ഞെക്കി എടുത്തു. ഇത്തിരി ഓവറായി ചാടിയത്, ഉള്ളിലെക്ക് അഡ്ജസ്റ്റ് ചെയ്ത് തിരിച്ച് കയറ്റി. പുതിയ ട്രെന്റ് അനുസരിച്ച് മമ്മുട്ടിയുടെ അര്‍ത്ഥം സിനിമാ ഹെയര്‍ സ്റ്റൈലില്‍ തന്നെ ചീകി. സംഗതി ഒന്നിരുന്ന് കിട്ടാന്‍ അരമണിക്കൂറെടുത്തെങ്കിലും കൈ കഴച്ച് പൊട്ടാറായെങ്കിലുമെന്താ... ആ ഹെയര്‍ സ്റ്റൈലും കൂടി ആയപ്പോള്‍ സെയിം റ്റു സെയിം. സുലു ചേച്ചിക്ക് വരെ തെറ്റും!
ഏഴുമണിക്ക് മുന്‍പേ തന്നെ ഞാന്‍ പാടത്തെത്തി. ഇത്രക്കും മേയ്ക്കപ്പില്‍ ഒരാള്‍ പാടത്ത് ചേറില്‍ നിന്ന് വരമ്പ് കളക്കാന്‍ പോകുന്നത് ഒരുപക്ഷേ ചരിത്ര സംഭവമായിരിക്കും.
വെള്ള പാവാടയും ജാക്കറ്റുമിട്ട് കോഴികള്‍ക്ക് അരിമണിയിട്ടുകൊടുക്കുന്ന പ്രിയയെ ഞാന്‍ നൂറുമീറ്ററ് അകലെ നിന്നേ കണ്ടു. ഹൃദയം അബ്നോര്‍മലായി മിടിച്ചുവോ? ആ. സൈക്കിളിലെ കണ്ണാടി നോക്കി ഞാന്‍ എന്റെ തലമുടി ഒന്നുകൂടെ ശരിയാക്കി. ഇരിപ്പിന്റെ ആങ്കിളും. ഫസ്റ്റ് ഇമ്പ്രഷന്‍ ഈസ് ഒടുക്കത്തെ ഇമ്പ്രഷന്‍ എന്നല്ലേ!
അവരുടെ വീടിന്റെ മുന്‍പിലെത്തിയപ്പോള്‍ ഞാന്‍ ഗൌവരവത്തില്‍ പ്രിയ നോക്കി. പ്രിയ എന്നെ നിഷകളങ്കമായി എന്നെ നൊക്കി ചിരിച്ചു.
എന്തിറ്റാ ഒരു ഐശ്വര്യം. എന്തിറ്റാ ഒരു ഷേയ്പ്പ്. എന്തിറ്റാ ഒരു ചിരി. എന്തിറ്റാ പല്ലുകള്‍. എന്തിറ്റാ മുടി.
നാളികേരം മുറികള്‍ കുറച്ച് വിടര്‍ത്തി പിടിച്ച പോലെയുള്ള എന്റെ വായ പരമാവധി അടച്ച് പിടിച്ചുകൊണ്ട് മനസ്സില്‍ പറഞ്ഞു.
ജീനയും മരിയയും പ്രീതയും ഒന്നും ഇവളുടെ മുന്നില്‍ ഒന്നുമല്ല. ഇനി ഇതിലൊന്നറിയാതെ, ഞാന്‍ ഒരു പെണ്ണിനേയും പ്രേമിക്കാന്‍ പിറകെ നടക്കില്ല. പൂനം ദാസ് ഗുപ്തയാണേ സത്യം.
എന്റെ മനസ്സില്‍ പതിവിലേറെ പൂക്കള്‍ വിരിഞ്ഞു. പൂത്തത് നീലക്കുറിഞ്ഞിയാണോ അതോ പാലപ്പൂവാണോ അതൊ ഇനി ഒട്ടുചെമ്പകമാണോ എന്നൊന്നുമറിയില്ല, പക്ഷെ, പൂത്തു.
40 വാട്ടിന്റെ ബള്‍ബ് കത്തിയിരുന്ന എന്റെ മനസ്സിന്റെ ഇടനാഴികളില്‍ ഇന്നലെ മുതല്‍ ഹാലജന്‍ ബള്‍ബ് കത്തിയ പ്രകാശമായി. പ്രതീക്ഷകളും സ്വപനങ്ങളും ഇടിവെട്ടില്‍ തകര മുളക്കുമ്പോലെ പൊന്തുന്നു. സൂര്യനുദിക്കുന്നതും മഴപെയ്യുന്നതും.. എന്തിന് തോട്ടിലൂടെ വെള്ളമൊഴുകുന്നതുപോലും എനിക്കു വേണ്ടിയാണെന്ന് തോന്നുന്നു.
പാടത്തെ വരമ്പ് കള അത്ര പെട്ടെന്ന് തീരണ ലക്ഷണമില്ലാ....!!
എണീറ്റത്: 3 :45 ന്
കിടന്നത്: 12:30 ന്
Wednesday, April 11, 2007
Subscribe to:
Post Comments (Atom)
13 comments:
എണീറ്റത്: 3 :45 ന്
കിടന്നത്: 12:30 ന്
സമര്‍പ്പണം: ദില്‍ബാസുര ചക്രവര്‍ത്തിക്ക്.
ഒരു തേങ്ങയിവിടെയും.
“ഠേ...........”
ദിലുവിനു സമര്‍പ്പിച്ചത് നന്നായി. ഉം.
എണീറ്റത്: 3 :45 ന്
കിടന്നത്: 12:30 ന്
പകല്‍ 12:30 നാണോ കിടന്നത്? അടി തടയാനുള്ള വഴികളെല്ലാം ഓപണ്‍ ആണല്ലോ?
-സുല്‍
ദുര്‍ബലാ... എന്തിറ്റാ നിന്റെ സ്റ്റൈ ല്.... എന്തിറ്റാ പ്രകടനം... കലക്കീണ്ട് ഗഡീ...
പൂനം ദാസ് ഗുപ്ത...
ഉവ്വ ഉവ്വേ... :-)
" മാടപ്രാവിന്റെ തുളസിക്കതിരും വിശുദ്ധിയുടെ ഹൃദയവുമുള്ള ഒരു ചെറുപ്പക്കാരന്‍ (ചെറുങ്ങനെ ഒന്നു മാറ്റി..ഷെമി)...
ഇതിന്റെ അര്‍ത്ഥം കണ്ണീക്കണ്ട പിള്ളേരെയൊക്കെ പ്രേമ്മിക്കുന്നവന്‍ എന്നാണോ ?
അപ്പ മ്മള് ഒരേ ക്യാറ്റഗറീലാവൂല്ലോ പ്രാവേ ;)
തകര്‍ക്കൂ.... നല്ല രസം വായിക്കാന്‍!
അതെ അതെ...ഇതത്ര പെട്ടെന്നു തീരുന്ന ലക്ഷണമൊന്നുമില്ലാ........
:-))
കലക്കന്‍ പഹയാ!!
തുടരൂ....
ചാത്തനേറ്: പ്രിയജാന്റെ വീട്ടിലെ പട്ടീടെ പേരെന്താ?
വാളേട്ടാ നമ്മള്‍ക്കു ആ പേരു ദുര്‍ബലനു പതിച്ചു കൊടുത്താലോ ‘പ്രാവേ‘ ന്ന് വേണേല്‍ ഒരു രസത്തിനു ‘മാടേ‘ ന്നും വിളിക്കാം
ദുര്‍ബലാ, കലക്കുന്നുണ്ട് :)
ദുര്‍ബലാ....
ആദ്യത്തെ ഒന്നു രണ്ടെണ്ണം വായിച്ചിരുന്നു. ബാക്കിയെല്ലാം ഇപ്പഴാ വായിച്ചെ!
കീടിലന്‍...
ആ പ്രായത്തിലെ മനസ്സും ചിന്തകളും നര്‍മ്മത്തിന്റെ മേമ്പൊടിയും ചേര്‍ത്ത് മറയില്ലാതെ തുര്‍ന്നെഴുതുന്നതിലെ ലാളിത്യം സമ്മിതിച്ചിരിക്കുന്നു!
ദുര്‍ബലാ,
ഡെഡിക്കേഷന് നന്ദി. കഴിഞ്ഞ് പോയ സംഭവാമയത് കഷ്ടമായിപ്പോയി. ഇല്ലെങ്കില്‍ ഉപദേശം തരാനായിരുന്നു.
ആദ്യത്തെ പടി എന്ന നിലയില്‍ ചിരി ഓകെ. ഇനി ചെയ്യേണ്ടത്.... ങാ.. ഇനി പറഞ്ഞിട്ടെന്താ അല്ലേ?
ബാക്കി കൂടി പറയൂ കേള്‍ക്കട്ടെ. :-)
സഹൃദയരായ കലാസ്‌നേഹികളേ നാട്ടുകാരേ.
പൊടിപിടിച്ചുകിടന്ന എന്റെ മനസ്സിലെ മാറാലക്കെട്ടില്‍ ചതഞ്ഞരഞ്ഞ എട്ടുകാലി ഡെഡ് ബോഡികള്‍ ഉണങ്ങിയൊട്ടിപ്പിടിച്ചിരിക്കുന്ന ഡയറിതാളുകള്‍ അഴിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് നന്ദി.
ശരിക്കും ഫാന്‍ ആയി കേട്ടൊ. ഇതു പെട്ടെന്നു തീര്‍ന്നു പോവുമൊ എന്നൊരു പേടി ഉണ്ടായിരുന്നു, അതു മാറി.
12:30 ന് കിടന്നിട്ട് 3:45 ന്‍ എഴുന്നേല്‍ക്കാനാണെങ്കില്‍, ഉറങ്ങാതെ ഇരുന്നാല്‍ പോരെ എന്നൊരു സംശയം
appo orale thanne premikkan theerumaanichu alle
adutha pagilekku...
Post a Comment