ആകാശം എന്താണാവോ ഇന്ന് ആകെ മേഘാവൃതമായിരുന്നു. പടിഞ്ഞാറ് സൈഡില്‍ മഴ പെയ്യുന്നുണ്ടത്രേ! ആ ഭാഗത്ത് നിന്ന് വന്ന വണ്ടികള്‍ നനഞ്ഞിരുന്നു.
അതിരാവിലെ തന്നെ ഞാനെണീറ്റു. പനി മാറിയ മട്ടുണ്ട്. ഒരൊറ്റ ദിവസേ പനിച്ചുള്ളൂ എങ്കിലും ഒറ്റ ദിവസത്തെ പനിയോടെ മനുഷ്യന്‍ പകുതിയായി.
എന്തോരം കഷ്ടപ്പെട്ടാണ് ഒരു കിലോ തൂക്കം വര്‍ദ്ധിപ്പിച്ചത്. ഒറ്റ പനി. മൂഷിക സ്ത്രീ വീണ്ടും പഴേ മൂഷിക സ്ത്രീ തന്നെയായി.
ഇന്ന് കാലത്തെ കടി പുട്ടും കടലയുമായിരുന്നു. വായക്ക് ഒരു കയ്പ്പ്. രുചി മുകുളന്മാര്‍ ഇപ്പോഴും ലീവിലാണോ എന്തോ?
ഇന്ന് ജിതയെ കണ്ടു. നിറം കുറവാണെങ്കിലും കൊള്ളം. ഡിഗ്രി ഫസ്റ്റ് ഇയറുകാരിയാ. ചോത്തിക്ടാവാ. അവളുടെ വീടിന്റെ അതിലേ രണ്ടിസം മുന്‍പ് സൈക്കിളില്‍ പോയിരുന്നോ എന്ന് ചോദിച്ചു. ഉവ്വെന്ന് പറഞ്ഞപ്പോള്‍ അവിടെ വരെ ചെന്നിട്ട് ആ ഭാഗത്തേക്ക് നോക്കുക പോലും ചെയ്യാതിരുന്നത് കഷ്ടായെന്ന് പറഞ്ഞു.
സംഗതി ഞാന്‍ അവളവിടെ നില്‍ക്കണത് ഞാന്‍ കണ്ടതാ. കാണാത്ത പോലെ പോയതാ. സൈക്കിളീന്റെ പിറകിലെ സ്റ്റാന്റില്‍ ചക്ക ഉണ്ടായിരുന്നതുകൊണ്ട്, അവളെ കണ്ട് അങ്ങിട് വായും പൊളിച്ച് എങ്ങാനും നോക്കി ബാലന്‍സ് പോയി അവളുടെ മുന്നില്‍ കെട്ടിമറിഞ്ഞ് വീണാല്‍ പ്രശ്നങ്ങളുടെ കളിയാവും. നാണക്കേട് മാത്രമല്ല. ഈ ചക്ക ഉരുണ്ട് പോയാല്‍ അത് പിടിക്കാന്‍ പിറകേ ഓടണേയ്. ഉപേക്ഷിച്ച് പോരാനും പറ്റില്ലേയ്.
പണ്ട് അമെത്തിക്കുഴിപ്പാലത്തില്‍ വച്ച് ബസിന് സൈഡ് കൊടുക്കാന്‍ സൈക്കിള്‍ വെട്ടിച്ചപ്പോള്‍ ചക്ക താഴെ തോട്ടിലേക്ക് ഉരുണ്ട് പോയതില്‍ പിന്നെ, ചക്കയുമായി യാത്ര ചെയ്യുമ്പൊള്‍ നമ്മളിത്തിരി കെയര്‍ ആറുണ്ട്.
ബിന്നിച്ചേച്ചിയുടെ കല്യാണം ആയിരുന്നിന്ന്. ഞാന്‍ പോയില്ല. സംഗതി നമുക്ക് നല്ല ബഹുമാനം തരുന്ന വീട്ടുകാരാ അവര്‍. പോണേല്‍ പോകാര്‍ന്നു. പനിയങ്ങ് ശരിക്കും മാറാതെ പാര്‍ട്ടികള്‍ക്കറ്റന്റ് ചെയ്യാന്‍ ഒരു മൂഡില്ല.
എണിറ്റത്: 5 മണിക്ക്
കിടന്നത്: 10 1/2 ക്ക്
Saturday, April 14, 2007
Subscribe to:
Post Comments (Atom)
11 comments:
എണിറ്റത്: 5 മണിക്ക്
കിടന്നത്: 10 1/2 ക്ക്
സമര്‍പ്പണം. ആലിഫ് സാറിന്.
ആകെ മൊത്തം റ്റോട്ടല്‍ നോക്കുമ്പോള്‍ നിങ്ങളുടെ നാട്ടിലെ പെണ്‍കുട്ട്യോളുമാരുടെ മൊത്തം ഡീറ്റയില്‍സും ഡയറിയിലുണ്ടല്ലോ.. പിന്നെ ചക്കയുടെ കാര്യത്തില്‍ പ്രാക്റ്റിക്കല്‍ ആയത് എനിക്കിഷ്ടപ്പെട്ടു..:)
:-)
ദുര്‍ബലാ... :)
മതമേതായാലും , പെണ്‍കൊച്ചു ചരക്കായാല്‍ മത ബാക്കി നുമ്മ ഏറ്റു, എന്ന മഹത്തരമായ ഒരു പോളിസിയും, സൈക്കിളിന്റെ പുറകിലെ സ്റ്റാന്ഡില്‍ പിടിപ്പിച്ചുകൊണ്ടായിരുന്നു അല്ലേ, ദുര്‍ബലന്റെ നാട്ടിലെ വിളയാട്ടങ്ങള്‍!
ആ ചക്കപുരാണം കലക്കീണ്ട് ട്ടാ ;)
വിഷു ആശംസകള്‍ !
ആ ചക്ക സൈക്കിളില്‍ വെച്ച് പെങ്കൊച്ചിന്റെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ നില്‍ക്കാഞ്ഞത് നന്നായി. അതിനാണ് രാജ്യതന്ത്രം ചാണക്യതന്ത്രം എന്നൊക്കെ പണ്ടുള്ളോര് പറയുന്നത്. പെങ്കൊച്ച് ഒന്ന് പോയാല്‍ വേറെ വരും. ചക്ക അങ്ങിനെയാണോ?
ഈ ലക്കവും നന്നായി. :-)
ദുര്‍ബലാ .. അപ്പോ ദുര്‍ബലനോട് ഇങ്ങോട്ട് കേറി മിണ്ടുന്ന പെണ്‍പിള്ളേരും ഉണ്ട് നിങ്ങടേ നാട്ടില്‍ അല്ലേ...
ഇപ്രാവശ്യോം ... കലക്കി
ഒരു ഓടോ: ഈ ദില്‍ബന്റെ ഒരു കാര്യം. അവനിപ്പോഴും പെണ്‍പിള്ളേരേക്കാള്‍ ചക്കയോടാ താല്പര്യം. ചുമ്മാതല്ല ഇങ്ങനെ പെണ്ണു കിട്ടാതെ നില്‍ക്കുന്നതും, ചക്കപോലായി വരുന്നതും.!!
:-)
ചാത്തനേറ്: പനി മാറും മുന്‍പ് അഞ്ച് മണീക്കൊക്കെ എണീക്കണോ?
priye orthille innu?
atho athu vitto
പടച്ചോനെ,ഇത് വെടിക്കെട്ട് നമുക്കിട്ടാണല്ലോ..
ഹ..ഹ.. ഇതിനു ഞാന്‍ പകരം വീട്ടും ദുര്‍ബൂ.
പിന്നെ, ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് ജഗതി സ്റ്റൈലില്‍ പറയേണ്ടി വരും, കാരണം ചക്കയും സൈക്കിളും എനിക് പണ്ടേ അലര്‍ജിയാ..ഒരിക്കല്‍ ചക്ക തോട്ടിലും, ഞാന്‍ റോട്ടിലുമായി വീണ ചരിത്രം അറിയാവുന്ന ആരോ ആണോ ഈ ഡയറിക്കാരന്‍ ദുര്‍ബലന്‍ എന്ന് ശക്തമായി സംശയിക്കേണ്ടിയിരിക്കുന്നു...ഹ..ഹ
കുറിപ്പുകള്‍ ഒന്നിനൊന്നു മെച്ചം തന്നെ..സ്ഥിരം ആസ്വാദകനുമാണ്..എങ്കിലും ഈ കുറിപ്പ് കാണാന്‍ വൈകി..
-ആശംസകള്‍..
Post a Comment