Monday, April 16, 2007

ജാന്‍ 29, 1993

വെളുപ്പിനേ തന്നെ പാടത്തേക്ക് പോയി.

ട്രാക്റ്റര്‍ അടിപ്പിച്ചു. 85 രൂപയായി. ഇന്ന് പാടത്തുന്ന് ഒരു ബ്രാലിനെ കിട്ടി. പാറ്റി നില്‍ക്കുകയായിരുന്നു. ഞാന്‍ കൈക്കോട്ട് വച്ച് ഒറ്റ കളമ്പ് കൊടുത്തു. ഒരു മുക്കാ കിലോ തൂക്കം വരും. കോര്‍മ്പയിലിട്ട് കൊണ്ടുവരുമ്പോള്‍ എല്ലാവരും ചോദിച്ചു.

തോട്ടുവക്കത്ത് വച്ച വാഴക്കണ്ണുകള്‍ മുളച്ചുതുടങ്ങി. പത്തെണ്ണം വച്ചിട്ടുണ്ട്. അടുത്താഴ്ച ഫാക്റ്റംഫൊസ് 20:20 ഇടണം. നല്ല സുപ്പറ് കണ്ണുകള്‍ നോക്കിയാ ഞാന്‍ വാങ്ങി വച്ചത്. രവിച്ചേട്ടന്‍ തൃശ്ശൂര്‍ന്ന് വാങ്ങിയ കണ്ണീന്ന് എനിക്കൊരു പത്തെണ്ണം തരണം എന്ന് പറഞ്ഞ് കൊണ്ടുവന്നതാ.

ഒരു അഞ്ചുപടലയെങ്കിലുംമുണ്ടായാല്‍ മതിയായിരുന്നു. അഞ്ചുപടലയുണ്ടായാല്‍, ഒരു ക്ഉല 8 കിലോയെങ്കിലും വന്നാല്‍, 40 രൂപ കിട്ടും. അപ്പോ എങ്ങിനെ പോയാലും 350 രൂപ കിട്ടും മൊത്തം. ഇത്തവണ ആ കാശുകൊണ്ട്, അലാറം ഉള്ള അജന്തയുടെ ഒരു ക്ലോക്ക് വാങ്ങണം. അമ്മയുടെ ചെരിപ്പ് ആകെ നാശമായി. ചുള്ളത്തിക്ക് ഒരു ചെരുപ്പും വാങ്ങണം.

11 മണിയായിട്ടാ ക്ലാസിലെത്തിയത്.

എണിറ്റത്: 5
കിടന്നത്: 10:30

16 comments:

ദുര്‍ബലന്‍ said...

എണിറ്റത്: 5
കിടന്നത്: 10:30

സമര്‍പ്പണം: സുല്‍ സാറിന്

RR said...

ഇന്നു കൃഷിയാണല്ലോ. no girls. എന്തു പറ്റി? ;)

qw_er_ty

ഇത്തിരിവെട്ടം|Ithiri said...

അമ്മയുടെ ചെരിപ്പ് ആകെ നാശമായി. ചുള്ളത്തിക്ക് ഒരു ചെരുപ്പും വാങ്ങണം...

ദുര്‍ബലാ... :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ ഒരു കൊല 8 കിലോയെങ്കിലും വന്നാല്‍, 40 രൂപ കിട്ടും. അപ്പോ എങ്ങിനെ പോയാലും 350 രൂപ കിട്ടും “

മലര്‍പ്പൊടിക്കാരന്റെ സ്വപ്നം....:)

വേണു venu said...

അജന്തയുടെ ഒരു ക്ലോക്ക് .
അമ്മയുടെ ചെരിപ്പ് .
ദുര്‍ബലോ...
ഡയറി ക്കുറിപ്പെന്നെ നോവിച്ചു.
നിഷ്ക്കളങ്കമായ വരികളീല്‍‍ അനുഭവങ്ങളുടെ രക്തം മണക്കുന്നതു് എനിക്കു് മന്‍സ്സിലാകുന്നു, സുഹൃത്തേ.:)))

അരവിന്ദ് :: aravind said...

ദുര്‍‌ബലാ :-)
തകര്‍ക്കണുണ്ട് ഗഡീ..

പാറു ‘എപ്പിസോസുകള്‍‘ എല്ലാം വായിച്ചു...
അര്‍ജന്റായി ഒരു പോസ്റ്റ് എഴുതിക്കൊണ്ടിരുന്നത് മൂലം കമന്റാന്‍ സാധിച്ചില്ലാ ട്ടാ.
എന്റെ പോസ്റ്റ് ഗുമ്മായിട്ടില്ല..എങ്കിലും സമര്‍പ്പണം ദുര്‍ബലന് തന്നെ.

അജന്താ ക്ല്ലോക്ക് ....നൊസ്റ്റാള്‍‌ജിയ വന്നൂ...... ഗഡി തുടര് :-)

Pramod.KM said...

കൊച്ചു കൊച്ചു മോഹങ്ങളുമായി ചില കൊച്ചു കൊച്ചു ജീവിതങ്ങള്‍....
കൊടുങ്കാറ്റോ പേമാരിയോ ചതിക്കല്ലേ എന്ന നൊമ്പരങ്ങള്‍....
ബലമുള്ള ഒരു കഥയുമായി ദുറ്ബലന്‍...

ദുര്‍ബലന്‍ said...

ആര്‍. ആര്‍.: നന്ദി. എല്ലാം കുറിപ്പുകളും വായിക്കുന്നതിനും കമന്റുന്നതിനും.

ഇത്തിരിവെട്ടം സാര്‍: നന്ദി.

കുട്ടിച്ചാത്തന്‍ : നന്ദി അനിയാ. അത് സ്വപ്നമായിരുന്നില്ല. 415 രൂപ കിട്ടിയിരുന്നു.

വേണു സാര്‍: എന്റെ വെറും 10 മിനിറ്റ് നേരത്തെ ഈ എഴുത്തു, വേണുസാറിനെപ്പോലെ എല്ലാവരും ബഹുമാനിക്കുന്ന ഒരു വ്യക്തിക്ക് ഇഷ്ടമായെന്നറിയുന്നതില്‍ പരം സന്തോഷം വേറെ എന്താ എനിക്ക്?

അരവിന്ദ് സാര്‍: മലയാള ബ്ലോഗിലെ ദി വണ്‍ ഏന്‍ ഓണ്‍ലി അണ്ടര്‍ വേള്‍ഡ് കിങ്ങ് എന്റെ കുറിപ്പ് മുടങ്ങാതെ വായിക്കുന്നെന്നോ?

ദില്‍ബാസുരന്‍ said...

ഡേയ്.. ദുര്‍ബലാ നീ ഡീസന്റായാ? ഡോണ്ടൂ.. ഡോണ്ടൂ.. :-)

sandoz said...

ടെയ്‌...ദുര്‍ബലാ..

നീ കൃഷിക്കാരനാ.......

വാഷകൃഷി തന്നേ.......

ജിഷാദ് said...

ഇതു എഡിറ്റ് ചെയ്യാതെ നേരെ എടുത്തങ്ങു ഇട്ടു അല്ലെ. ഗുഡ്.

Siju | സിജു said...

അപ്പോ പാടത്തുണ്ടായിരുന്ന മറ്റേ കൃഷിയെന്തായി

SAJAN | സാജന്‍ said...

ദുര്‍ബലോ അന്നും ഈ ചുള്ളനും ചുള്ളത്തിയും ഒക്കെ ഉണ്ടായിരുന്നൊ?അതോ ഒന്നു പരിഷ്കരിച്ചതാണോ?
സിജു ചോദിച്ചതു പോലേ അപ്പൊ മറ്റേ കൃഷി മുടങ്ങിയോ?
അതിനെപറ്റി എഴുതാതിരുന്നത് ഞങ്ങള്‍ ലക്ഷക്കണക്കിനു വായനക്കാരോടു ചെയ്ത വലിയ ചതി ആയിപ്പോയി
ദുര്‍ബലോ..

Sul | സുല്‍ said...

ദുര്‍ബലാ...
എനിക്കു വെടിക്കെട്ട് നടത്തിയ ഈ പോസ്റ്റ് കാണാന്‍ അല്പം വൈകി. ഏതായാലും ഇതെനിക്കായതു നന്നായി. ഞാനും വച്ചിരുന്നു ചില വാഴകള്‍. കൃഷി എനിക്കും ഇഷ്ടമാണ്. പല ഓര്‍മ്മകളും തിരിച്ചു തന്ന പോസ്റ്റ്. നന്ദി :)
-സുല്‍

ആഷ | Asha said...
This comment has been removed by the author.
ആഷ | Asha said...

durbalan appo krishi ishttollayalanalle :)
nannayi varatte