Tuesday, April 17, 2007

ജാണു 30, 1993

ജോഷീടെ അപ്പന് മൂത്രത്തില്‍ കല്ലായിട്ട് ഇന്നലെ പാതിരക്ക് സെന്റ് ജെയിംസില്‍ കൂടെ പോയതോണ്ട് ഉറക്കം ശരിയായില്ല. ജോയേട്ടന്റെ ഫ്രന്‍സിലാ പോയേ. റ്റ്യുബിട്ട് കിടക്കണ കെടപ്പ് കണ്ടാ ആണായി പിറന്നവര്‍ക്കാര്‍ക്കും സഹിക്കില്ല.

കാലത്ത് പാടത്തേക്ക് ചാണകം കൊണ്ടുപോകലായിരുന്നു. പെട്ടി വണ്ടി വിളിച്ചു. ഒരു പെണ്ണിനേയും നിറുത്തിയിരുന്നു. വയ്ക്കോലും കൂടി കിടക്കണോണ്ട് കോരിയാ കിട്ടില്ല. മനുഷ്യന്റെ കയ്യിന്റെ ജോയിന്റ് പൊളിഞ്ഞു.

പ്രിയേടെ വീടിന്റെ അതിലേ പോയപ്പോല്‍ തല പൊന്തിച്ച് വെറുതെ ഒന്ന് നോക്കി. ആരെയും കണ്ടില്ല. അമ്മിണ്യേച്ചി പറഞ്ഞ കൂട്ടാണെങ്കില്‍, നമ്മടെ പരിപ്പ് അവിടെ വേവാന്‍ ചാന്സില്ല്

ഏതോ ഒരു പ്രേമത്തിന്റെ പേരിലാണത്രേ ഡല്‍ഹീലുള്ള അവളെ നാട്ടിലേക്കയച്ചേക്കുന്നത്. അമ്മിണ്യേച്ചിയാ പറഞ്ഞേ. അവര് അയലക്കമാണല്ലോ!

ഡല്‍ഹിയിലുള്ള നല്ല ചൊക ചൊകാന്നുള്ള ആമ്പിള്ളാരെ കണ്ടിട്ടുള്ള അവള്‍ടെ അടുത്തേക്ക് നമ്മ ഈ കള്ളിമുണ്ടും സാന്റാ ബെനിയനുമിട്ട് വരമ്പും കളച്ച് നടന്ന് എന്നാ ചെയ്യാനാ.

ഇനി അവള്‍ വല്ല കെണറ്റീ ചാടുകേ മറ്റോ ചെയ്താല്‍ രക്ഷപ്പെടുത്താനിറങ്ങി ലൈനാക്കണം. അല്ലാതെ ഒരു രക്ഷയും കാണുന്നില്ല.

തത്ക്കാലം നമുക്കവളെ വിടാം. നത്തിങ്ങ് ഈസ് ഇമ്പൊസിബിള് എന്നൊക്കെയാണ്. പക്ഷെ... ഇത്.... എങ്കിലും വെറുതെ എപ്പൊഴെങ്കിലും ഒന്ന് പറയണം. നിനക്ക് സമ്മതാമാണെങ്കില്‍ നിന്നെ കെട്ടി ഞാന്‍ പൊന്നുപോലെ നോക്കിക്കോളാം. എന്ന്. വെറുതെ.

ജീനക്ക് ഒരു കത്തെഴുതി. പച്ചയെങ്കി പച്ച.

എണീറ്റത്: 6 മണി.
കിടന്നത്: 10:30

19 comments:

ദുര്‍ബലന്‍ said...

എണീറ്റത്: 6 മണി.
കിടന്നത്: 10:30

സമര്‍പ്പണം: സാജന്‍ സാറിന്.

Sul | സുല്‍ said...

:ഠോ.......
കടം വീട്ടി
-സുല്‍

ഇത്തിരിവെട്ടം|Ithiri said...

ഇനി അവള്‍ വല്ല കെണറ്റീ ചാടുകേ മറ്റോ ചെയ്താല്‍ രക്ഷപ്പെടുത്താനിറങ്ങി ലൈനാക്കണം...

ദുര്‍ബൂ...

ദില്‍ബാസുരന്‍ said...

ഒരെണ്ണത്തെ വിടരുത് ദുര്‍ബലാ... :)

RR said...

ദുര്‍ബലാ. അയ്യെ...ഇത്ര പെട്ടെന്നു തോറ്റു പിന്മാറിയാലോ? ഒന്നു കൂടി ശ്രമിച്ചു നോക്കെന്നേ ;)

Siju | സിജു said...

പ്രിയയില്ലെങ്കില്‍ ജീന
ഇനി ജീനയുമില്ലെങ്കില്‍ സീന
അത്രയേയൊള്ളൂ
ബാച്ചിലേഴ്സിന്റെ അഭിമാനമാണ് ദുര്‍ബലന്‍ :-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പറഞ്ഞ് പറഞ്ഞ് സസ്പെന്‍സ് ത്രില്ലര്‍ ആവുകയാണല്ലോ... പേജ് മറി.. പേജ് മറി..

ആഷ | Asha said...

durbalan pratical aayi varunnu

thudaru iniyum

RR said...

ദുര്‍ബലോ!! `ജീനക്കായി` എന്നൊരു പോസ്റ്റ്‌ ഇട്ടെന്നു പിന്മൊഴിയില്‍ കണ്ടു വന്നപ്പോഴേക്കും അതു delete ചെയ്തോ? ജീന മാത്രം വായിക്കാന്‍ ഇട്ടതാണോ? ഇതു ശരിയാവൂല്ലാ..... ;)

RR said...
This comment has been removed by the author.
SAJAN | സാജന്‍ said...

അയ്യയ്യോ.. അയ്യേ.. എനിക്കു വയ്യായെ.. സന്തോഷം വന്നിട്ടെനിക്ക് കണ്ണു കാണാന്‍ വയ്യായെ...
എന്റെ ദുര്‍ബലോ എന്നാലും ഈച്ചതി എന്നൊട് വേണ്ടായിരുന്നു..ഹ ഹ ഹ
ഇതെനിക്കു സമര്‍പ്പിച്ചതു കൊണ്ടൊന്നുമല്ല എനിക്കീ ചിരി വന്നത്. ഈ പോസ്റ്റിന്റെ പോക്ക് കണ്ടിട്ടാ..

SAJAN | സാജന്‍ said...

ദുര്‍ബലോ .. ദാങ്ക്സ്.. :)

ദുര്‍ബലന്‍ said...
This comment has been removed by the author.
അഗ്രജന്‍ said...

"...റ്റ്യുബിട്ട് കിടക്കണ കെടപ്പ് കണ്ടാ ആണായി പിറന്നവര്‍ക്കാര്‍ക്കും സഹിക്കില്ല..."

"...വയ്ക്കോലും കൂടി കിടക്കണോണ്ട് കോരിയാ കിട്ടില്ല..."

“...നമ്മ ഈ കള്ളിമുണ്ടും സാന്റാ ബെനിയനുമിട്ട് വരമ്പും കളച്ച് നടന്ന് എന്നാ ചെയ്യാനാ...”

ദുഃഖകരമായ അവസ്ഥകള്‍ ഇത്രയും ചിരിപ്പിക്കാനുതകുന്ന കോലത്തില്‍ പകര്‍ത്തി വെക്കാന്‍ ഈ ബൂലോഗത്തില്‍ ഒരേ ഒരു ദുര്‍ബ്ബലന്‍ മാത്രേ ഉള്ളൂ...

അതാരാ!...

ഇതെന്നേന്നേയ്... ഈ ദുര്‍ബ്ബലന്‍ :)

maina said...

ദുര്‍ബലാ,
എല്ലാ കുറിപ്പുകളും വായിക്കുന്നുണ്ട്‌, നന്നായിട്ടുണ്ടു, കലക്കീട്ടുണ്ടു, എന്നൊക്കെ പറഞ്ഞാല്‍ ശരിയാവില്ല, ഈ എഴുത്തിനെ അഭിനന്ദിക്കാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ലാ, (അത്രയ്ക്കു വേണോ, വേണം അല്ലേ,)

വേണു venu said...

:)

ആഷ | Asha said...

ദുര്‍ബലാ സങ്കടായീട്ടോ.
ആ മറഞ്ഞിരുന്നു തുറന്നെഴുതുന്ന സാതന്ത്ര്യം പോയല്ലോ :(
അങ്ങനെ സംഭവിക്കേണ്ടിയിരുന്നില്ല.

qw_er_ty

സൂര്യോദയം said...

അല്ല, ഞാനിവിടെ ഒരു കമന്റ്‌ ഇട്ടിരുന്നതാണല്ലോ... ഇനി അനിക്ക്‌ തോന്നിയതായിരിക്കുമോ...

അതായത്‌... എഴുത്തിന്റെ ശൈലി വച്ച്‌ ചാലക്കുടി ഏരിയക്കാരനാണെന്ന ചിന്ത ഉറപ്പാക്കിയത്‌ താങ്കളുടെ ആ സെന്റ്‌ ജെയിംസ്‌ ആശുപത്രി എന്ന വരികളാണ്‌...

കരീം മാഷ്‌ said...

അയ്യോ ഈ ദുര്‍ബലന്റെ സസ്പെന്‍സു വീണു പൊട്ടിയതിപ്പഴാ കണ്ടത്‌.
ഞാന്‍ വിചാരിച്ചു ദുര്‍ബലന്‍ പച്ചാളമാണെന്നു. പിന്നെ പ്രൊഫെയിലിലെ "മാടപ്രാവിന്റെ മനസ്സും തുളസിപ്പൂവിന്റെ വിശുദ്ധിയുമുള്ള ചെറുപ്പക്കാരന്‍"
എന്ന വരി വായിച്ചപ്പോള്‍ രന്‍ജിത്‌ ചേര്‍പ്പാണെന്നു സംശയിച്ചു.
(അവന്‍ ഈ വരി നമ്മുടെ അല്‍ ഐന്‍ പിക്നിക്കിനിടയില്‍ പറഞ്ഞതോര്‍ത്തു)
ഏതായാലും വലിയ നഷ്ടമായിപ്പോയി..... അറിയാതെ ചില കൗമാര കുസൃതികള്‍ പങ്കുവെക്കാനുള്ള ഒളിച്ചിരുന്നെഴുതല്‍ പൊളിഞ്ഞല്ലേ!
ഇനി ആ വേലത്തരങ്ങളൊന്നും ബ്ലോഗിലെഴുതല്ലെ! അതു ......യുടെ ചെവിയിലെത്തും.
ഒരു നല്ല ബ്ലോഗു നഷ്ടമായി.
പിന്നെ സെലിബ്രറ്റിയല്ലാത്ത എഴുത്തുകാരനു കിട്ടുന്ന പ്രതികരണവും അറിയാന്‍ പറ്റിയല്ലോ!
ഇതു എഴുത്തുകാരനും പ്രസാധകനും ഇടയില്‍ എഡിറ്റര്‍ ഇല്ലാതെ വരുമ്പോഴുള്ള ഒരു പ്രശനം മാത്രം. തൂലികാ നാമങ്ങളെ നമ്മുടേതെന്നു ഒരു സ്റ്റാമ്പു പേപ്പറില്‍ എഴുതിക്കൊടുത്തു മുഖ്യ എഡിറ്റര്‍ സര്‍ട്ടിഫൈ ചെയ്തു പ്രസാധകന്‍ സീല്‍ ചെയ്തു സേഫ്‌ കസ്റ്റഡിയില്‍ സൂക്ഷിച്ചാല്‍ മുഖ്യധാരയില്‍ ഓ.എന്‍.വി.ക്കു വേണമെങ്കിലും മറ്റൊരു പേരിലെഴുതാം.
പക്ഷെ ബ്ലോഗില്‍ ആ സീല്‍ ചെയ്ത കവര്‍ നാം ആര്‍ക്കു നല്‍കും. ഇവിടെ ബൂലോഗ ക്ലബു "ചുമ്മാ ബാ" കാര്‍ക്കല്ലേ!

അനോണി കമണ്ടേര്‍സു നല്ല കാര്യത്തിനുപയോഗിക്കുന്നതു പോലെ അനോണി ബ്ലോഗേര്‍ നാമം നല്ല കാര്യത്തിനുപയോഗിക്കുന്നതിനൊരുദാഹരണമായിരുന്നു "ദുര്‍ബലന്‍"
എല്ലാം കൈവിട്ടു പോയില്ലെ!ഒരു നല്ല ബ്ലൊഗു നഷ്ടമായതില്‍ വിഷമമുണ്ട്‌.
ഇനി ആ കൗമാര വികൃതികള്‍ എങ്ങെനെ പുറത്തിറങ്ങും?
ഒന്നു തിരിച്ചു പിടിക്കൂ. അറിഞ്ഞവര്‍ മിണ്ടാതിരുന്നാല്‍ മതി.
അസോസിയേറ്റഡ്‌ എഴുത്തും തൂലികാ നാമത്തിലെ എഴുത്തും മനസ്സിലാക്കാന്‍ തന്നെ പ്രയാസമാണു ബ്ലോഗില്‍.
എന്നാല്‍ അതൊക്കെ വ്യക്തിഹത്യക്കുപയോഗിക്കുന്നതില്‍ യാതൊരു മന:സാക്ഷിക്കുത്തുമില്ല താനും.