ഇന്നലെ രാത്രി പെരുവല്ലൂര്‍ അമ്പാടിയില്‍ സിനിമക്ക് പോയി. സുനിയും പ്രകാശനും കൂട്ട് വന്നിരുന്നു.
അവിടത്തെ ആസ്ഥാന സുന്ദരിയും പ്രകാശന്റെ എക്സ് പ്രേമ ഭാജനവുമായിരുന്ന ക്ടാവ്, കല്ലൊരക്ക് വന്ന കൊച്ചിക്കാരനൊരുത്തന്റെ കൂടെ ഓടിപ്പോയതിന്റെ ആഘോഷം സോമേട്ടന്റെ പണിനടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിന്റെ വാര്‍ക്കപുറത്ത് വച്ച് നടത്തി. കമ്പനിക്ക് വേണ്ടി ഞാനൊരു വിത്സ് വലിച്ചു. നമുക്കവള്‍ ഒളിച്ചോടിയാലെന്താ.. ഇല്ലേലെന്താ.
നമ്മുടെ അങ്ങാടിയിലെ ക്ടാങ്ങളെ നേരാം വണ്ണം പരിപാലിക്കാന്‍ എനിക്ക് പറ്റുന്നില്ല. പിന്നല്ലേ ഇവിടെ!
പോരും വഴി തൃശ്ശൂര്‍ന്ന് ഒരു ചെടി പന വാങ്ങിയിരുന്നു. 5 രൂപയായി. തൃശ്ശൂര്‍ റൌണ്ടില്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ ഒരു അങ്ങാടി പശു എന്നെ കുത്താന്‍ വന്നു. എന്റെ എത് പാര്‍ട്ടാണ് ആ പിശാചു പിടിച്ച പശൂനെ ഹഢാദാകര്‍ഷിച്ചേന്നറിയില്ല. കുത്തു കൊണ്ടിരുന്നെങ്കില്‍ എന്റെ പണ്ടം കലങ്ങിപ്പോയേനിരുന്നു. ഭാഗ്യായി.
ലേയ്റ്റായെങ്കിലും കോളേജില്‍ പോയിരുന്നു. ഓലക്കിടയിലൂടെ നിതയെ നോക്കി. നല്ല ഗോതമ്പു മണിപോലത്തെ കൊച്ചാണവള്‍. പല്ലിനൊരു മഞ്ഞ കളറുണ്ട്. അത്രെ ഞാന്‍ നോക്കിയിട്ട് പ്രശ്നമൊള്ളൂ. ഒരു അര ഇഞ്ച് പുഷ്ടിമയും കൂടെ മൊത്തം വന്നാല്‍ പെണ്ണില്‍ പെണ്ണ് കൊതിക്കും. തീരെ കാശൊള്ള കുടുമ്മത്തെയല്ല. ആ നിലക്ക് എനിക്ക് നല്ല മാച്ചാ..!
അനില്‍ പറഞ്ഞത് വച്ച് അവള്‍ നമ്മുടെ ചൂണ്ടയില്‍ പെട്ടുകിടക്കുന്നുണ്ടോ എന്നൊരു ഡൌട്ടില്ലാതില്ല. ഒരാഴ്ച കഴിയട്ടെ ഒന്ന് വലിച്ച് നോക്കണം. നായരാണെന്ന പ്രശ്നം അപ്പോഴും ചോദ്യചിഹ്നമായി നില്‍ക്കുകയണ്.
അടുത്ത ജന്മത്തില്‍ ഞാന്‍ എന്തായാലും ഒരു നായരായേ ജനിക്കൂ. അത്രക്കും മടുത്തു!!
എണീറ്റത്: 5:00 ന്
കിടന്നത്: 11:30 ന്
Thursday, April 19, 2007
Subscribe to:
Post Comments (Atom)
12 comments:
എണീറ്റത്: 5:00 ന്
കിടന്നത്: 11:30 ന്
സമര്‍പ്പണം: അഗ്രജന്‍ സാറിന്.
ദുര്‍ബ്ബലാ... ആദ്യം സമര്‍പ്പണത്തിന് നന്ദി :)
ആ പശുവിനെ പോലെ എന്നെ ഹഢാദാകര്‍ഷിച്ച വരികള്‍...
"...നമ്മുടെ അങ്ങാടിയിലെ ക്ടാങ്ങളെ നേരാം വണ്ണം പരിപാലിക്കാന്‍ എനിക്ക് പറ്റുന്നില്ല. പിന്നല്ലേ..."
"...എന്റെ എത് പാര്‍ട്ടാണ് ആ പിശാചു പിടിച്ച പശൂനെ ഹഢാദാകര്‍ഷിച്ചേന്നറിയില്ല..."
"...തീരെ കാശൊള്ള കുടുമ്മത്തെയല്ല. ആ നിലക്ക് എനിക്ക് നല്ല മാച്ചാ..!" - ഈ വരി വല്ലാത്തൊരു ചിരിനൊമ്പരമുണര്‍ത്തി!
:))
ടാ...ദുര്‍ബ്ബലാ....ഈ റൂട്ടാണു നമക്ക് വേണ്ടത്.....കളം മാറ്റി ചവിട്ടിയാല്‍ ഒരു ആദ്യം മുതലേ ഒള്ള വായനക്കാരന്‍ എന്ന നിലയില്‍ നിന്നെ വനിതപ്പോലീസിനെ കൊണ്ട് ഇടിപ്പിക്കും.[വനിതാ പോലീസ് എന്നു കേട്ടപ്പ തന്നെ മൊഖം തെളിഞ്ഞല്ലാ]
നമ്മുടെ അങ്ങാടിയിലെ ക്ടാങ്ങളെ നേരാം വണ്ണം പരിപാലിക്കാന്‍ എനിക്ക് പറ്റുന്നില്ല. പിന്നല്ലേ ഇവിടെ!
അതുവ്വ ...
മാച്ച് ആയ ഐറ്റംസിനെ എങ്ങനെതപ്പിയെടുത്താലുന്‍ നായേര്‍സ്... ഛെ ഛെ... ;-)
ദുര്‍ബൂ....5 ദിവസം മുക്കിയതു സഹിച്ചു... ഈ ഒരു ലൈന്‍ ആണ് വേണ്ടത്. തുടരട്ടെ :)
അതന്നെ.. ഈ ലൈന്‍ തന്നെ നല്ലത്. ഈ ക്ടാങ്ങള്‍ടെ വിശേഷം കേള്‍ക്കാനാ രസം.
എന്നാലും ഈ 5 മണിക്കും 4 മണിക്കും എണീക്കണതെന്തിനാണപ്പാ!!
qw_er_ty
ഡാ ദുര്‍ബലാ, നായന്മാരു ക്ടാങ്ങളെ വിടരുത്ട്ടാ. നേരം വെളുത്താ സൈക്കിളും എടുത്തോണ്ട് എറങ്ങിക്കോളണം. :-)
qw_er_ty
നല്ല കിടിലം ലൈഫ് ആയിരുന്നല്ലെ...
ബിരിയാണികുട്ടീടെ സംശയം തന്നെയാ എന്റേതും. 4 നും 5 നും ഒക്കെ എണീറ്റിട്ടുവേണോ ക്ടാങ്ങളെ മാനേജ് ചെയ്യാന്‍.. ഒരു 8 നൊക്കെ എണീറ്റാപ്പോരെ..
ഡയറിക്കുറുപ്പുകളെക്കാല്‍ എനിക്കു വിഷമം എണീറ്റതു 5, 4 എന്നൊക്കെ വായിക്കുമ്പോളാ..
ഇങ്ങനെയൊരു ദുര്‍ബലന്‍ ഇവിടെ ഉണ്ടല്ലേ. ഡയറിക്കുറിപ്പുകള്‍ കുറെയൊക്കെ ഇന്ന് വായിച്ചു, മുഷിഞ്ഞില്ല.
കലാഭവന്‍ മണിയുടെ ഒരു കാസറ്റില്‍ പറഞ്ഞതു പോലെ ദുര്‍ബലന്‍ ഇത്രേം രാവിലെ എഴുന്നേല്‍ക്കുന്നത് മൂത്രമൊഴിച്ചു കിടന്നുറങ്ങാനാണോ..
Post a Comment