ഇന്ന് സിങ്കപ്പൂര്‍ ഗപ്പ്യേച്ചി പ്രസവിച്ചു.
വിമാനത്തില്‍ നിന്ന് പാരച്യൂട്ട് കെട്ടുമായി വൈമാനികര്‍ ചാടുന്ന പോലെയാണ് മീന്റെ പ്രസവം. ഡും ഡും ഡും എന്നിങ്ങനെ ഓരോ കുഞ്ഞുങ്ങള്‍ പുറത്തോട്ട് ചാടും. പ്രസവം ലൈവായി കാണുവാന്‍ ചിലപ്പോള്‍ അക്വോറിയത്തിലേക്ക് മാറ്റാറുണ്ട്. അങ്ങിനെ കണ്ടതാണ്.
കുട്ടികളും തള്ളയും സുഖമായിരിക്കുന്നു. സംഗതി നോര്‍മ്മലായിരുന്നുവെങ്കിലും ഒരു പത്തമ്പതു കുഞ്ഞുങ്ങളെ പ്രസവിച്ച പ്രസവിച്ചതല്ലേ. ഗപ്പിക്ക് അതിന്റെ ചെറിയ ഒരു ക്ഷീണമുണ്ട്. ആണും പെണ്ണും എത്രവീതമൊന്നുമറിയില്ല. എത്രയേലുമാവട്ടേ!
പുറത്ത് വന്നാലുടന്‍ സ്വാതന്ത്ര്യത്തിന്റെ ലോകത്ത്, പുതിയ ലോകത്ത് ഗപ്പിക്കുട്ടികള്‍ നീന്തി മദിക്കും. അതെനിക്ക് വളരെ ഇഷ്ടമുള്ള കാഴ്ചയാണ്. ഒക്കെയും തികഞ്ഞ സുന്ദരന്മാരും സുന്ദരിമാരുമാണ്. മഞ്ഞക്കരു കൊത്തി തിന്നാന്‍ തുടങ്ങണമെങ്കില്‍ 2 ദിവസം കൂടെ പിടിക്കും.
എന്റെ വീട്ടിലെ ഗപ്പിക്കുട്ടികളുടെ ലോകം ലേബര്‍ ടാങ്കും പിന്നെ തിണ്ണയില്‍ ആനച്ചെവി ചെടിയുടെയും മണിപ്ലാന്റിന്റെയും ഇടയില്‍ വച്ചിരിക്കുന്ന അക്വേറിയവും മാത്രമല്ല. ഞാനവരെ താഴെ എന്റെ താമരക്കുളത്തിലും ചിലരെ കിണറ്റിലും ഇറക്കിവിട്ടിട്ടുണ്ട്.
ഇന്ന് രമണിച്ചേച്ചിയുടെ കല്യാണമായിരുന്നു. കല്യാണത്തിന്റെ പിരിവ് കണക്ക് എഴുതാന്‍ ഇരുന്നത് ഞാനായിരുന്നു. ആ റോളില്‍ വലിയ താല്‍പര്യമൊന്നുമില്ല. കാശിന്റെ ഇടപാടല്ലേ? എങ്കിലും, പറ്റില്ലാന്ന് പറയാന്‍ പറ്റുമോ?
എഴുതാനിരുന്നതുകൊണ്ട്, പെണ്‍പിള്ളാരോടുടെ അടുത്ത് കഥാപ്രസംഗത്തിന് സമയം കിട്ടിയില്ല. ചെക്കന്റെ വീട്ടിന്ന് വന്ന കൂട്ടത്തില് ഒരു വൈലറ്റ് ചുരിദാര്‍, നടി കാര്‍ത്തികയുടെ ലുക്കുണ്ടായിരുന്നു. ‘എതെങ്കിലും സിനിമയിലോ പരസ്യത്തിലോ അഭിനയിച്ചിട്ടൂണ്ടോ? എന്നോ മദ്രാസില്‍ പഠിച്ചിട്ടുണ്ടോ?‘ എന്നോ ഒക്കെ വെറുതെ ഒന്ന് ചോദിക്കാര്‍ന്നു. പക്ഷെ, നടന്നില്ല.
തരക്കേടില്ലാത്ത പിരിവ് നടന്നു. മൊത്തം 2,525 രൂപ.
ഭക്ഷണം കഴിഞ്ഞ് ഇന്നൊന്ന് മുറുക്കി. പുകല ഞാന്‍ വക്കില്ല. എന്നാലും നാക്കും ചുണ്ടുമെല്ലാം ചുവന്ന് ഇരിക്കുന്നത് ഒരു രസമാ.
എണീറ്റത്: 5
ഉറങ്ങിയത്: 11
Friday, April 20, 2007
Subscribe to:
Post Comments (Atom)
6 comments:
സമര്‍പ്പണം: പ്രിയ കരിം മാഷിന്.
ദുര്‍ബലാ.., നിങ്ങള് ഭയങ്കര സംഭവം തന്നെ... ഇത്രയും സിമ്പിള്‍ ഭാഷയില്‍ മനോഹരമായി എഴുതുന്നത് ഒരു പ്രത്യേക കഴിവു തന്നെ, നമ്മുടെ ബഷീറിനെപ്പോലെ. ഞാനിപ്പോള്‍ ദുര്‍ബലന്റെ ഒരു ഫാനാണ്. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.
നന്ദി പ്രിയ വിനോജ്.
ഏയ് അങ്ങിനെ സംഭവം ഒന്നും അല്ല.
ദുര്‍ബലന്‍ 21 വയസ്സിലെ ഞാനാണ്. അതോര്‍ക്കുമ്പോളൊരു രസം. ലക്ഷ്യം അത്രമാത്രം. മറ്റുള്ളവരും വായിക്കുന്നുണ്ടെന്നറിവ്, ഭാഷ നന്നാക്കാനുപരിക്കും. ല്ലേ?
ദുര്‍ബലാ, കലക്കി!
എന്ന്..
മറ്റൊരു ഫാന്‍!
ഞാന്‍ വളരെ പണ്ടേ ഒരു ഫാനാ..
qw_er_ty
ഞാനിപ്പോഴും ത്രിഞ്ഞുകൊണ്ടിരിക്കുവാ :)
-സുല്‍
qw_er_ty
Post a Comment