കാലത്ത് തലിയില്‍ ചാടിച്ച് കുളിക്കാന്‍ വെണ്ടി മോട്ടോര്‍ വിട്ടപ്പോള്‍ ‘ങും.....കൂ കൂ’ എന്നൊരു സൌണ്ട് മാത്രേ വന്നുള്ളു. വെള്ളം വന്നില്ല.
മോട്ടോര്‍ പുരയിലിറങ്ങി നാട ഒന്ന് ടൈറ്റ് ചെയ്തപ്പോള്‍ മോട്ടോര്‍ ഹാപ്പിയായി. വെള്ളവും ശരിയായി.
ഒരു ദിവസം മോട്ടോര്‍ നന്നാക്കാന്‍ ഇറങ്ങിയപ്പോള്‍ മോട്ടോര്‍ കുഴിയില്‍ വെള്ളിക്കെട്ടന്‍ പാമ്പ്!
ഞാന്‍ കയറ് ചുരുണ്ടുകൂടി കിടക്കുവാന്നാ വിചാരിച്ചേ.. നോക്കിയപ്പൊഴല്ലേ, ഇടവിട്ട് ഇടവിട്ട് നല്ല വെള്ള സ്ട്രൈപ്പ്സുള്ള ബോഡി ചുരുട്ടി ചുള്ളന്‍ കിടക്കുന്നു.
അന്ന് വെള്ളിക്കെട്ടന്റെ കയ്യീന്നൊരെണ്ണം കിട്ടിയിരുന്നെങ്കില്‍ കുഴീക്കെടന്ന് തന്നെ നമ്മള്‍ പടമായേനെ. ഭാഗ്യം.
മറ്റുള്ളവര്‍ക്ക് കണക്ക് എട്ടടിയാണേ.. ചാവാന്‍ എനിക്കൊരു നാലടി തന്നെ ധാരാളം.
ഇന്ന് പാറുകുട്ടി അമ്മായി വന്നിരുന്നു. കൊടുങ്ങല്ലൂരെ. അമ്മായി രണ്ട് കല്യാണം കഴിച്ചതാ. രണ്ട് കുടിയിലും മക്കളുമുണ്ട്. സരോജനി ചേച്ചിയും സുകുചേട്ടനും ഫസ്റ്റ് കുടിയിലെ. മൊഹനേട്ടന്‍ സെക്കന്റ് കുടിയിലെ.
ആദ്യ ഭര്‍ത്താവ് ഇടിവെട്ട് കൊണ്ട് മരിച്ചപ്പോള്‍ ആളുടെ അനിയന്‍ അമ്മായിയെ കല്യാണം കഴിച്ചത്രേ.
‘ഇത്രേം നാളും അനിയനായി കണ്ടിട്ട് ഒരു സുപ്രഭാതത്തില്‍ ഭര്‍ത്താവാക്കുക എന്നുവച്ചാല്‍....അത് എങ്ങിനെയാ ശരിയാവുക?‘ എന്ന് പലതവണ ചോദിക്കണമെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ, എഴുപത് വയസ്സുള്ള അമ്മായിയോട് എങ്ങിനെ ഇത് ചോദിക്കും??
പിന്നീട് ഒരിക്കല്‍ അമ്മ പറഞ്ഞാണറിഞ്ഞത്. ഈ രണ്ടാം കല്യാണത്തിന് അമ്മായിക്ക് താല്പര്യം ഒന്നും ഉണ്ടായിട്ടല്ല. പക്ഷെ, ഭര്‍ത്താവിന്റെ പുന്നാര അനിയന്‍, നിരന്തരം ശല്യപ്പെടുത്തിയിട്ട് നിവൃത്തികേടുകൊണ്ടാണത്രേ കെട്ടാന്‍ സമ്മതിച്ചത്. കഷ്ടം. ഡേഷന്‍. നരാധമന്‍.
ഇന്ന് ഉച്ചക്ക് പയര്‍ കൂട്ടാനും ഉണക്ക മുള്ളനുമായിരുന്നു. എരേക്കത്തെ ചേടത്തിയമ്മ തന്ന കടുമാങ്ങ അച്ചാറും ഉണ്ടായിരുന്നു.
എണീറ്റത്: 6 മണിക്ക്.
കിടന്നത്: 10 മണിക്ക്.
Sunday, May 6, 2007
Subscribe to:
Post Comments (Atom)
22 comments:
എണീറ്റത്: 6 മണിക്ക്.
കിടന്നത്: 10 മണിക്ക്.
സമര്‍പ്പണം: സിനിമാനടന്‍ ഏറനാടന് സാറിന്.
പ്ടോം.. ശ്ശ്ശോ പൊട്ടീല്ല.
ഠേ !!!.. ശെരിയാക്കീട്ടാ.. വായിക്കട്ട്
കഷ്ടം. ഡേഷന്‍. നരാധമന്‍....ഹ ഹ ഹ
ഇനീം ഹാര്‍ട്ട് ട്രാന്‍സ്‌പ്ലാന്റ് ചെയ്യുമ്പോ ആ മാടപ്രാവിന്റെ ഐറ്റം വിട്ടിട്ട് വേറേ കൊള്ളാവുന്ന ജന്തൂന്റെ വല്ലോം വേടിച്ചു വക്കൂട്ടോ.. ശെരിയായിക്കിട്ടും...
ദുര്‍ബലോഇന്ന് ക്ടാങ്ങളൊന്നും ആ വഴി വന്നില്ലേ..
പിന്നെ മനസ്സിലോര്‍ത്തത് നല്ല ബെസ്റ്റ് ചോദ്യം! 70 വയസ്സ് കഴിഞ്ഞ അമ്മാവിയോട് ചോദിക്കാന്‍ പറ്റിയ ചോദ്യം!
ഒന്നൂടെ ഈ മുള്ളനെന്നു വെച്ചാല്‍ എന്താ?
ദുര്‍ല്ലുബ്‌ധന്‍ ഇതിനിടയ്ക്ക് മതം മാറിയോ? :)
ഇതെന്തര് ദുര്‍ബുഅണ്ണന്‍ നായരായാ..ശ്ശെ അതെപ്പ..
എന്തായാലും ദുര്‍ബലന്‍റെ ഡയറി ആ പഴയ വികാരം തരാന്‍ തുടങ്ങിയിരിക്കുന്നു. അമ്മായി. ഇടിവെട്ടിയൊന്നൊക്കെ അറിഞ്ഞതില്‍ സഹതാപവും. തുടരൂ ബാക്കിയും.:)
നന്നായിരിക്കുന്നു ദുര്‍ബലാ..എന്നാലും അമ്മായിയോടു ചോദിക്കാമായിരുന്നു..:)
സാജാ മുള്ളന്‍ എന്നു പറഞ്ഞാല്‍ പരന്ന ഒരു മീനാ.
പാവം അമ്മൂമ്മ.
അനുജനില്‍ നിന്നും വേറ്തിക്കാന്‍ ഒരു വേലി കെട്ടാന്‍ മറന്നുപോയി;).വേലിക്കു പകരം വേളി!!
ദുര്‍ബ്ബലന്‍ എപ്പോള്‍ കിടന്നാലും എണീറ്റാലും പ്രശ്നല്ല്യ.
എഴുത്ത് മുടക്കല്ലെ.
കുറുക്കി എഴുതുന്ന ഈ വരികള്‍ ഒര് പാടാള്‍ക്കാര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനമരുളട്ടെ എങ്ങിനെ ഒര് പാട് കാര്യങ്ങള്‍ ചെറിയ വാക്കുകളില്‍ പറയാമെന്ന്..
ഓരോ കുറിപ്പുകളിലും എന്റെ ജീവിതത്തിലെ ഓരോരൊ എപ്പിസോഡുകള്‍ കാണുന്നു.
ഡയറി താളുകളിലെ എഴുത്ത് ഇനിയും ആയിരം പൂര്‍ണ ചന്ദ്രോദയം വരെ നില നില്‍ക്കട്ടെ.
"ഇന്ന് ഉച്ചക്ക് പയര്‍ കൂട്ടാനും ഉണക്ക മുള്ളനുമായിരുന്നു. എരേക്കത്തെ ചേടത്തിയമ്മ തന്ന കടുമാങ്ങ അച്ചാറും ഉണ്ടായിരുന്നു."
ഇഷ്ടായിട്ടൊ.
-സുല്‍
പാവം അമ്മായി, വയസാംകാലത്തും ഒരു കൂട്ടിരിക്കട്ടേന്നേ ...
വക്കാരിയും, അംബിയും എഴുതിയത് അങ്ങോട്ട് വക്കാരിമഷ്ടുന്നില്ലല്ലോ..? (വല്ലതുംതിരുത്തിയോ..?)
നന്നായി ദുര്‍ബലേട്ടാ ..വളരേനന്നായി ;)
അതേ, തമനു അച്ചായാ:)) ദുര്‍ബലന്‍ മാതം മാറി എന്നു വ്വക്കാരി സാറുപറഞ്ഞതു ശരിയാ..
ആദ്യലക്കങ്ങളില്‍ ദുര്‍ബലന്‍ പെന്തക്കോസ്തയായിട്ടല്ലേ അവതരിച്ചത്? പിന്നെ ഒരു അക്കിടി പറ്റി..അതിനുശേഷമല്ലേ മതം മാറീയത്? ;) യേത്?
അമ്പി പറഞ്ഞത് എനിക്കും മനസ്സില്ലായില്ല..
നായരായി എന്നു തോന്നാന്‍ കാAയമെന്തോ എന്തരോ!
പ്രിയേനെ കിട്ടാന്‍ വേണ്ടിയാണോ കുടുംബമടക്കമണ്ട് മതം മാറിക്കളഞ്ഞത്... :-)
“മറ്റുള്ളവര്‍ക്ക് കണക്ക് എട്ടടിയാണേ.. ചാവാന്‍ എനിക്കൊരു നാലടി തന്നെ ധാരാളം“
മ്മക്ക്... അങ്ങനെള്ള അഹങ്കാരൊന്നൂല്ലാല്ലേ :)
ആ ഉണക്കമുള്ളന്‍ എന്നെ കൊതിപ്പിച്ചു... ഇന്ന് രാവിലെ തന്നെ സിയ മത്തി കാട്ടി കൊതിപ്പിച്ചതേയുള്ളൂ :)
ചാത്തനേറ്::
മതം മാറിയതിനു കാരണോം കണ്ടുപിടിച്ചല്ലേ...
ദുര്‍ബലാ..നന്നായിരിക്കുന്നു
ഉം...ഇതു കൊള്ളാം.....
ഈ ഡേഷ് പ്രയോഗം ഒരു ചര്‍ച്ചക്ക് വഴിവച്ചിരുന്നു നേരത്തേ......
പ്രത്യക്ഷന്‍ ആകുന്നതിനു മുന്‍പ്....
ദുര്‍ബുഅണ്ണന്‍ ..മതം മാറിയാല്‍ ജാതി എന്താരിയ്ക്കും..അപ്പം മാറാന്‍ പറ്റിയ ജാതി നായരു തന്നെ..പ്രീയ നായരാണല്ലോ..അത്രേള്ളൂ..:)
"അടുത്ത ജന്മത്തില്‍ ഞാന്‍ എന്തായാലും ഒരു നായരായേ ജനിക്കൂ. അത്രക്കും മടുത്തു!!"
എന്നും എഴുതിയിട്ടുണ്ടല്ലോ..നേരത്തേ..അപ്പം പുതിയ ജന്മത്തില്‍ ആ ആഗ്രഹം സാധിപ്പിയ്ക്കാതിരിയ്ക്കുമോ നമ്മടെ മുത്തപ്പന്‍..:)
ഈ ദുര്‍ബലന്റെ ടൈംപീസ് ഞാന്‍ ഒരൂസം തല്യങ്ങട് പൊളിക്കും. വേര്‍തേ ഒരു രസത്തിന്..ചുമ്മാതെ..
പിന്നെ ക്ടാങ്ങള് ഇല്യാത്ത കുറിപ്പ് ഇനി വേണ്ടാട്ടോ
കാലത്ത് തലിയില്‍ ചാടിച്ച് കുളിക്കാന്‍ വെണ്ടി മോട്ടോര്‍ വിട്ടപ്പോള്‍ ‘ങും.....കൂ കൂ’ എന്നൊരു സൌണ്ട് മാത്രേ വന്നുള്ളു. വെള്ളം വന്നില്ല.
അത് ശരി..മെയിന്‍ പൈപ്പ് ലൈനില്‍ തുണി കേറ്റി അടച്ച കാര്യം മറന്ന്വോ ? പിന്നെങ്ങന്യാ വെള്ളം വര്‍വാ? ;)
സംഭവം അലക്ക്‍ണ്ട്‌ട്ടാ മച്ചാന്‍സ് ;)
Post a Comment