ഇന്ന് രാവിലെ അമ്മേടെ സുഭാഷിതം കേട്ടാണുണര്‍ന്നത്.
ഒരാഴ്ച മുന്‍പ് എനിക്ക് ഇറച്ചിവെട്ടുകാരന്‍ ലത്തീഫേട്ടന്‍ എരുമ നെയ്യ് കൊണ്ടുകൊടുക്കാന്‍ പറഞ്ഞ് തന്ന 40 രൂപ വീട്ടില്‍ കൊടുക്കാതിരുന്നതിനായിരുന്നു ചീത്ത!
സത്യം പറഞ്ഞാല്‍ കൊടുക്കേണ്ട ന്ന് വിചാരിച്ചിട്ട് മനപ്പൂര്‍വ്വം കൊടുക്കാതിരുന്നതല്ലായിരുന്നു. ഇമ്മഡെ മൈന്റീന്ന് പോയി.
പിന്നെ, ‘എങ്ങിനെ നാല്പത് രൂപ നമ്മുടെ കയ്യില്‍ എക്സസ് വന്നു???‘ എന്ന് ഒരുപാടാലോചിച്ചിട്ടും ക്ലൂ കിട്ടാതെ, ഒരാഴ്ച വരെ ആരെങ്കിലും ചോദിക്കുന്നെങ്കില്‍ ചോദിക്കട്ടേ എന്ന് വിചാരിച്ച് വെയ്റ്റ് ചെയ്തിട്ടും ഉടമസ്ഥന്‍ വരാത്തതുകൊണ്ട്, നമ്മള്‍ അതും കൊണ്ട് ചിലങ്കയില്‍ സെക്കന്റിന് പിള്ളേരുടെ കൂടെ പോവുകയായിരുന്നു.
എരുമ നെയ്യ് ടൈമില്‍ കൊണ്ടുകൊടുക്കാതെ വാതരോഗിയായ പാവം ലത്തീഫേട്ടന്റെ വാപ്പ മന്ദം മന്ദം വീട്ടില്‍ വന്ന് പറഞ്ഞപ്പോഴാത്രേ 40 രൂപ ഞാന്‍ കൈപറ്റിയ വിവരം നമ്മുടെ മദര്‍ സുപ്പീരിയര്‍ അറിഞ്ഞത്.
സംഗതി ചീത്ത ഇമ്മിണി കേട്ടെങ്കിലും എന്താ? ആ സിനിമ കണ്ടില്ലായിരുന്നെങ്കില്‍ നഷ്ടായിപ്പോയേനെ.
എന്താ പൂനം ദാസ് ഗുപ്തയുടെ ഒരു ഭാവാഭിനയം. ഹോ! കപിലിനെ കാണുമ്പോള്‍ അവളാരിത്തിയുടെ ആ നോട്ടം!!! പെറ്റ തള്ള സഹിക്കുമോ?
എണീറ്റത്: 7 മണി
കെടന്നത്: 10:15
Saturday, June 2, 2007
Subscribe to:
Post Comments (Atom)
24 comments:
എണീറ്റത്: 7 മണി
കെടന്നത്: 10:15
സമര്‍പ്പണം: കുറുമാന്‍ ചേട്ടന്
'ബ്‌ധും'
തേങ്ങ കിട്ടാനില്ലാ..ഒരു ചക്ക വെട്ടിയിട്ടതാ....
ദുര്‍ബലാ.. കപിലനും ഗുപ്തേം കൂടി പനോരമയില്‍ പോയി അവാര്‍ഡ് വാങ്ങിച്ച പടം യേത്.....
എപ്പ എണീറ്റാലും എപ്പ കെടന്നാലും അതിനുള്ളീ പറയാന്‍ എന്തെങ്കിലും കാണും. അതാണു ദുര്‍ബലന്റെ ബലം.
ഹ ഹ ദുര്‍ബലാ, എരുമനെയ്യാണോ നീ എനിക്ക് സമര്‍പ്പിച്ചത്. സമര്‍പ്പണം സന്തോഷത്തോടെ സ്വീകരിച്ചു........നെയ്യിനുപകരം വേറെ ഒന്നും കിട്ടിയില്ലാല്ലെ :)
"എന്താ പൂനം ദാസ് ഗുപ്തയുടെ ഒരു ഭാവാഭിനയം"
എന്റെ പുന്നാര ദുര്‍ബലാ, നീ എന്നെ സെന്റിയാക്കി. ഇത്രയും വികാരങ്ങള്‍ മിന്നിമറയുന്ന മുഖമുണ്ടായിട്ടും, ഗുപ്താന്റിയ്ക്ക് ആരും ഒരവാര്‍ഡ് പോലും ഇതുവരെ കൊടുത്തിട്ടില്ല. അവഗണന ! കടുത്ത അവഗണന !! പാവം !!!
:( :( :(
അതേതു പടം ദുര്‍ബ്ബലാ? ചന്ദ്രകുമാര്‍ സാറിന്റെ മീനാ ബസാര്‍ ആണെങ്കില്‍ ഞാനും കണ്ടതാ.
ദിവാ അവാര്‍ഡു കൊടുക്കേണ്ട പൂനയെ എത്ര പേര്‍ ഓര്‍മ്മിക്കും എന്ന് നമുക്ക് നോക്കാം?
ചോദ്യം: മമ്മൂട്ടി മമ്മൂട്ടിയായി അഭിനയിച്ചത് നമ്പര്‍ 20 മദ്രാസ് മെയിലിലും പ്രേം നസീറിനെ കാണാതെ പോയതും മോഹന്‍ ലാല്‍ മനുവങ്കിളില്‍ മോഹന്‍ ലാല്‍ ആയെന്നും ഒക്കെ ക്വിസ്സുകാര്‍ പറഞ്ഞു കേട്ട് മടുത്തു. പൂനം ദാസ് ഗുപ്ത ഏതു സിനിമയില്‍ പൂനം ദാസ് ഗുപ്ത എന്ന കഥാപാത്രമായി?
ക്ലൂ:
ദില്‍ ഹേ തോ മാന്തല്‍ നഹീ
കാ കരൂങ് സജ്വാനീ?
ഡോക്റ്റര്‍ ഹാര്‍ട്ട് നിന്താച്ചേ... (ഹലോ )
ആഹാ...ദുര്‍ബു തിരിച്ചു വന്നോ... ഈ പറഞ്ഞ സിനിമ ഞാനും കണ്ടതാണല്ലോ ;)
qw_er_ty
ചാത്തനേറ്:
സിജുച്ചേട്ടോ ഓടിവരൂ ദുര്‍ബൂനോട് ചോദിച്ചാല്‍ ഡയറിയില്‍ ചോദ്യമില്ലാന്നാ ഉത്തരം.. ഈ പടം ഏതാ?
അയ്യേ.. ഞാനാ ടൈപ്പല്ല..
അങ്ങനെ ദുര്‍ബലന്‍ തിരിച്ചെത്തി:):)
കുറേ ദിവസമായി ഈ ഡയറി വായിക്കാത്തതിന്റെ ഒരു ബുദ്ധിമുട്ട് ഹോ, അത് മാറിക്കിട്ടി:)
എഴുന്നേറ്റത് - 7:00 -- അതു ന്യായം..വെറുതെ ഈ 5:00 എന്നൊക്കെ പറഞ്ഞു കുംഭകര്‍ണ്ണര്‍ക്ക് ടെന്‍ഷന്‍ കൊടുക്കുന്നതെന്തിനാ..
ആരാ ഈ പൂനം ദാസ് ഗുപ്ത???
മ്മടെ ദുര്‍ബ്ബലന്‍ തിര്‍ച്ചെത്യാവോ ന്ന് മൂന്നാലീസായി വിചാരിക്ക്‌ണ്.
വിളിച്ചോക്യാലൊ ന്ന്‌ച്ചാ സ്റ്റോകെടുപ്പും കാര്യങ്ങളും.
മ്മള് കയ്യില് കിട്ട്യേ കാശാരടാണേന്നറിയാണ്ടിള്ള അബദ്ധൊന്നും പറ്റീട്ട്‌ല്ല്യാട്ടൊ.
പക്ഷെ നോക്കാന്‍ ഏല്‍പ്പിച്ചേക്കണ പറംബീന്ന് നാള്യേരം കൂട്ട് കൂടി
കട്ട് സിനിമക്ക് പോയിട്ട്‌ണ്ട്.
ദുര്‍ബ്ബലന്‍ ബേക്. ഏന്‍ഡ് ഓണ്‍ളി ഡയറി ബേക്.
വെല്‍കം ബേക്
ദുര്‍ബലോ,
ഞാനും അങ്ങനെ ക്ലൂവും അന്വേഷിച്ചു ഒരു സാധനം വെച്ചിട്ടുണ്ട്. ഒരാഴ്ച കൂടി നോക്കും എന്നിട്ടു വേണം...
ആഹാ, വന്നല്ലോ വനമാല.
ആഷേ സതീഷിവിടെ വരുമെന്നറിയാമല്ലോ.
ദേവാ, ഹൃദയത്തിന്റെ വൈദ്യനില്‍ മാത്രമല്ല പാപിയായ പാവക്കുട്ടി എന്ന് മറ്റൊരു പടത്തിലും പൂനം ദാസ് ഗുപ്ത as പൂനം ദാസ് ഗുപ്ത അഭിനയിച്ചിട്ടുണ്ട്. (ഒരു സിനിമാ ക്വിസ് കണ്ടിട്ട് ഉത്തരം പറയാതെ പോയാല്‍ മോശമല്ലേ)
ലവളുടെ ഒന്ന് രണ്ട് ഭാവാഭിനയം ഞാനും കണ്ടിട്ടുണ്ട്. മ്മടെ ഉണ്ണിമേരീടെ അടുത്ത് വരില്ല.
ദുര്‍ബ്‌സ്, വെല്‍ക്കം ബാക്ക്.
എങ്ങിനെ നാല്പത് രൂപ നമ്മുടെ കയ്യില്‍ എക്സസ് വന്നു???‘ എന്ന് ഒരുപാടാലോചിച്ചിട്ടും ക്ലൂ കിട്ടാതെ, ഒരാഴ്ച വരെ ആരെങ്കിലും ചോദിക്കുന്നെങ്കില്‍ ചോദിക്കട്ടേ എന്ന് വിചാരിച്ച് വെയ്റ്റ് ചെയ്തിട്ടും ഉടമസ്ഥന്‍ വരാത്തതുകൊണ്ട്
ഒരിക്കലല്ല, പലവട്ടം :)
hello........
durbalan eruma neyyu sevichum balarishtamokke kudichum balavanayeennu thonnunnu?????
wel........come back!!!!!!!!!!:)
mother superior - kalakki!
namichu guro!
ഇന്നേ ദുര്‍ബലനെ കണ്ടുള്ളൂ..ഒറ്റയിരിപ്പിനു എല്ലാ കുറിപ്പുകളും വായിച്ചു.എഴുത്തിലെ ഈ സിദ്ധി അപൂര്‍വ്വം.അടുത്ത കുറിപ്പിനായി കാത്തിരിക്കുന്നു.
ദുര്‍ബലനെ പരിചയപ്പെടുന്നത് ആദ്യമായാണ്. ഞാന്‍ മഹാബലന്‍. ബാക്കിപിന്നെ!!!
:)
ജീവിതത്തെ ഈ ദുര്‍ബലനെപ്പോലെ ഇത്ര നര്‍മ്മമധുരമായി അനുഭവിച്ചവര്‍,അനുഭവിക്കുന്നവര്‍ ആരെങ്കിലും കാണുമോ നമ്മുടെ കൂട്ടത്തില്‍?
ഒന്നു റീ വൈന്റ് ചെയ്ത് കഴിഞ്ഞകാലം തിരികെപ്പിടിച്ച് ഒന്നുകൂടി നന്നായി ജീവിക്കാന്‍ തോന്നുന്നുണ്ട് ഈ കുറിപ്പുകള്‍ വായിക്കുമ്പോള്‍.
എഴുത്തിലെ കയ്യടക്കം അതിശയിപ്പിക്കുന്നു.
ദുര്‍ബലാ...എനിക്ക് കടുത്ത അസൂയ തോന്നുന്നു!അതിനു മരുന്നില്ല എന്നറിഞ്ഞിട്ടും...........
ഈ ചിലങ്കാന്ന്‌ള്ളത് ആ എന്‍.എച്ചിന്റെ സൈഡില് ഒറ്റയ്ക്ക് നിക്കണ തിയേറ്ററല്ലേ?
Post a Comment