Tuesday, August 28, 2007

മേയ് 5, 1993

ഇന്ന് ഇടപ്പള്ളി പെരുന്നാളായിരുന്നു.

ഇക്കൊല്ലവും ആര്‍മാദത്തിന് ഒട്ടും കുറവ് വരുത്തിയില്ല. എന്തിനാ കുറക്കുന്നത്? നമുക്കെന്തിന്റെ കുറവാ?

മധുരിമയില്‍ പാല്‍ കച്ചവടം, എന്ത് വാങ്ങാന്‍ പോയാലും അടിവലി, ചേട്ടന്റെ ഡി.ഡി മാറ്റി വരാന്‍ സര്‍ച്ചാര്‍ജ്ജ്‍, ചേച്ചിയുടെ വീട് പണിക്ക് മുട്ടുസൂചി വാങ്ങാന്‍ പോയാലും കമ്മീഷന്‍. പോരാത്തേന് വീട്ടില്‍ നിന്ന് നാളികേരം, അടക്ക, കശനണ്ടി, കുരുമുളക് ഇത്യാദി നാണ്യവിളകള്‍ ഇസ്കല്‍ വേറേ!

ജിനുവും ഷാജുവും മാത്തനും പിന്നെ വെള്ളിക്കുളങ്ങരയിലെ ഒരു ഗുണ്ടാസംഘവും സുബ്രമണ്യനും സ്റ്റാന്‍ലിയും ഉള്‍പെടെ 12 പേര്‍ കൂടി ശിവന്‍ ചേട്ടന്റെ ‘ശ്രുതി’ ടെമ്പോ വാന്‍ വിളിച്ചാ ഇടപ്പിള്ളീ പോയത്‍. മൊത്തം 10 കോഴിയെക്കൊണ്ടുപോയി. രണ്ടെണ്ണം ഞാന്‍ സംഘടിപ്പിച്ചു. വീട്ടീന്ന് ഒരു ചാത്തനെ പിടിച്ചു. പ്രഭേച്ചിടെ വീട്ടീന്ന് ഒരു പെടയെയും.

തെക്കേക്കാരോടത്തെ ഗിരിരാജനെ വേണമെങ്കില്‍ കൊണ്ടോക്കോളാന്‍ പറഞ്ഞതാ. പക്ഷെ, അത് മൂത്ത് മുരിക്കടിച്ച് വല്ല ശബരിമലമുട്ടന്റെ പോലെയാ ഇരിക്കുന്നത്. ഇറച്ചി വെട്ടിയാലൊന്നും മുറിയേരിക്കല്ല. അറക്ക വാള്‍ വേണ്ടിവരും. വേവാന്‍ ആയിരം ഡിഗ്രിയില്‍ തിളപ്പിക്കേണ്ടിയും വരും. അങ്ങിനെ ഗിരിരാജന്‍ ഡിസ്കോളിഫൈഡ്. ടൈമില്ല!

വീട്ടിലെ എരണം കെട്ട ആ കഴുത്തി പപ്പി ചാത്തനേയാ ഇന്ന് പിടിച്ചത്. നേരം വെളുത്താല്‍ രാത്രിയാവും വരെ പീഢിപ്പിക്കണം പീഢിപ്പിക്കണം എന്ന ഒരേ ചിന്തയേയുള്ളൂ. ടി.ജി.രവിയുടെ സ്വഭാവമാണ്. കോഴിയധമന്‍. പീഢിപ്പിക്കേണ്ട എന്ന് ഞാന്‍ പറയില്ല, പക്ഷെ, ഒരു ലിമിറ്റ് വേണ്ടേ? ഒന്നും ഓവറാവരുത്. അധികമായാല്‍ ആല്‍ക്കഹോള്‍ പോലും വിഷമല്ലേ?

ഇന്ന് ഞാന്‍ പിടിക്കാന്‍ ചെന്നപ്പോഴും പെടലമ്പടന്‍ പീഢനാസനത്തിലായിരുന്നു. അതു കൊണ്ട് പത്ത് മിനിറ്റ് കഴിഞ്ഞേ ഞാന്‍ ഓടിച്ചുള്ളൂ. കഷ്ടകാലത്തിന് പാണ്ഢു മഹാരാജാവിന് കിട്ടിയ പോലെ ഒടുക്കത്തെ വല്ല ശാപമെങ്ങാനും നമുക്ക് കിട്ടിയാ......ഈശ്വരാ...എനിക്കാലോചിക്കാന്‍ പോലും ശക്തിയില്ല! പിന്നെന്തിനീ ജന്മം? പഞ്ചവാദ്യവും കുടമാറ്റവും വെടിക്കെട്ടുമില്ലാത്ത തൃശ്ശൂര്‍ പൂരത്തിന് എന്ത് ത്രില്ല്!

ഇടപ്പിള്ളീ പോയി. കോഴി ഇറച്ചി തിന്ന് മത്യായി. സുബ്രമണ്യന്‍ 7 പെഗ്ഗ് വരെ അടിക്കണത് ഞാനെണ്ണി. അവിടെ വച്ച് കാലടിയില്‍ നിന്ന് വന്ന ടീമുമായി അടിയുണ്ടാകാന്‍ പോയി. അടുപ്പ് തരാത്ത എന്തോ കേസിനായിരുന്നു. പക്ഷെ, ഇടി നടന്നില്ല. വാനില്‍ വച്ച് വെള്ളിക്കൊളം ടീം പൊരിഞ്ഞ പാട്ടായിരുന്നു. അങ്ങിനെ ഇതുവരെ കേള്‍ക്കാത്ത ലേയ്റ്റസ് ‘പാട്ടുകള്‍‘ രണ്ടുമൂന്ന് കൂടി പഠിച്ചു.

വീട്ടിലെത്തിയപ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിയായി.

12 comments:

Murali Menon (മുരളി മേനോന്‍) said...

ഉം. അടിച്ചടിച്ച് നിക്കട്ടെ, അതൊക്കെ പോട്ടേ, പാണ്ഡുവിന് കിട്ട്യേ ശാപം എന്തൂട്ടാഷ്ടാ,, പാമ്പുകടിക്കാനായിട്ട്‌ന്ന് പറഞ്ഞ സ്ഥിതിക്ക് പരീക്ഷിത്ത് രാജാവാവും. ഹയ്, തമാശിക്കണേന്റെടേലാ അവന്റെ ഒരു തംശം കൊണ്ട് വരണേ, സകല മൂഡും കളഞ്ഞൂലോ.... അയ്യോ, ഞാനോടി വെള്ളിക്കൊളങ്ങര ടീമിനൊപ്പം പാട്ടും പാടി

രജീഷ് || നമ്പ്യാര്‍ said...

പെടലമ്പടന്‍ !
:-D

കുഞ്ഞന്‍ said...

ഇടപ്പള്ളി പെരുന്നാളിന്റെ കാര്യം വായിച്ചപ്പോഴാണു ഒരു സംഭവം ഓര്‍മ്മ വരുന്നത്..

അയല്‍‌വക്കക്കാരുടെ വളപ്പീന്ന് ആരും കാണാതെ എന്റെ അവകാശമായി, കഷ്ടപ്പെട്ടു ബുദ്ധിമുട്ടി പറക്കി കൂട്ടിയ കശുനണ്ടി വിറ്റു കിട്ടിയ എന്റെ സേവിങ്ങ് കാശ്,ആ കാശുകൊണ്ട് ഒരു വിദേശിയേയും വാങ്ങി പിന്നെ വീട്ടിലെ രണ്ടു ചാത്തനെയും പിടിച്ചോണ്ടു ഇടപ്പള്ളി പെരുന്നാളിനു പോയതും അവിടെ വച്ച് മുണ്ട് മടക്കി കുത്തിയപ്പോള്‍ കയ്യിലിരുന്ന കുപ്പി താഴെ വീണുടഞ്ഞപ്പോള്‍, കൂടെ വന്ന മുറിയന്മാരുടെ വക എനിക്കു കിട്ടിയ നല്ല നല്ല വാക്കുകള്‍ ഇന്നും എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്.
അവസാനം കുപ്പിയില്ലാത്ത പെരുന്നാള് എന്തു പെരുന്നാള് എന്ന തത്വത്തില്‍ നിന്നും ഒരണുവിടപോലും വ്യതിചലിക്കാതെ,കയ്യിലിരുന്ന ബസ്സുകാശെല്ലാം കൂടി നുള്ളിപ്പെറുക്കി പോളക്കുളം ബാറില്‍ പോയി ലവനെയും വാങ്ങി പെരുന്നാളാഘോഷിച്ചതും പിന്നീട് 23 കിലോമീറ്റര്‍ നടരാ‍ജ വാഹനത്തില്‍ വീട്ടിലെത്തിച്ചേര്‍ന്നതും ഒരു ചരിത്ര സംഭവമാണ്.

വിഷ്ണു പ്രസാദ് said...

:)

മനു said...

പെടലമ്പടന്‍ !!!!

ദുര്‍ബല്‍ജീ കലക്കി... ഈ പേജ് കീറിക്കളഞ്ഞിട്ടു പൊക്കിക്കൊണ്ട് വന്നതാണാ

Visala Manaskan said...

പ്രിയ മുരളി മേനോനും രജീഷിനും കുഞ്ഞനും വിഷ്ണുപ്രസാദിനും മനുവിനും നന്ദി.

മനൂ, ‘ഇടപ്പള്ളി പെരുന്നാള്‍’ എന്നൊരു വല്യ മീനെ കണ്ടപ്പോള്‍ മറ്റേ കൊളത്തിലേക്ക് മാറ്റിയിടാന്‍ വേണ്ടി പിടിക്കാതെ വിട്ടതായിരുന്നു.

:)




പിന്നെ, വേണ്ട എന്ന് വച്ചതാ.. :)

ഏറനാടന്‍ said...

ഈ ബ്ലോഗിന്റെ മണ്ടയ്യ്‌ക്ക്‌ മോളില്‌ "ഇത്‌ ഞാനല്ല" എന്നെഴുതിയവന്‍ അല്ലെങ്കില്‍ പിന്നെ വേറെയാര്‌? ദുര്‍ബലാ.. പോരട്ടെ ബാക്കിയും..

ദിവ (എമ്മാനുവല്‍) said...

:-))

ഇത്തിരിവെട്ടം said...

ദുര്‍ബൂ തിരിച്ചെത്തിയല്ലേ... :)

സൂര്യോദയം said...

ദുര്‍ബലോ... തൃശൂര്‍പൂരത്തിന്റെ ഉപമ കിടിലന്‍ :-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഞാനിവിടെ വന്നിട്ടേയില്ല വന്നാല്‍ എന്നെം പിടിച്ച് അടുപ്പിലാക്കൂലെ?


ഓടോ:
മുരളിച്ചേട്ടോ പാണ്ഡുവിന് കിട്ടിയ ശാപം അറിഞ്ഞൂ‍ടെ?
ഒരു ഒരു കാര്യത്തിനു ശ്രമിച്ചാ‍ല്‍ പാണ്ഡു തട്ടിപ്പോവും എന്ന ശാപം.

Murali Menon (മുരളി മേനോന്‍) said...

എന്റെ ചാത്താ, നിന്റെ ഒരു കാര്യം... പാണ്ഡു തട്ടിപ്പോയതു തന്നെ അങ്ങന്യായിരുന്നൂലോന്ന് ഇപ്പഴാ ഓര്‍മ്മ വന്നേ, വിശാലന്‍ പാമ്പ് കടിക്കാനായിട്ട് എന്ന് പ്രയോഗിക്കേം, മഹാഭാരതം എന്റെ തലയില്‍ കേറിയിറങ്ങി പൊടുന്നനെ പോകേം ചെയ്തപ്പ പാണ്ഡുവിന്റെ ആ ഒരേ ഒരു കാര്യം പെട്ടെന്നങ്ങട് ഓര്‍ക്കാന്‍ പറ്റില്യ.... ഇതാ ഓഫീസ് ജോലീടെ എടേല് ബ്ലോഗ് വായിച്ചാലുള്ള കൊഴപ്പം. മനസ്സിരുത്തി വായിക്കാന്‍ പറ്റണേ....
സന്തോയം..... ഞാനൊന്നും ചോദിച്ചില്ല വിശാലോ... വിശാലന്‍ ശപിച്ച് എന്റെ കാര്യം ബുദ്ധിമുട്ടാവണ്ട...