Monday, November 12, 2007

മെയ് 10, 1993

കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു മറ്റവളുടെ കല്യാണം കഴിഞ്ഞത്.

എത്ര എത്ര മോഹങ്ങളായിരുന്നു. ഒന്നും നടന്നില്ല.

കൈനറ്റിക് ഹോണ്ടയില്‍ അവളുടെ കോളേജില്‍ ചെന്നിറങ്ങുന്നത്.. മദ്രാസ് ഈന്തപ്പനയുടെ തണലില്‍ അവളോട് സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ മരത്തില്‍ നിന്ന് പിങ്ക് നിറമുള്ള ഒരു പൂവ് എന്റെ ഷോള്‍ഡറില്‍ പൊഴുഞ്ഞു വീഴുന്നു..... അവള്‍ അത് കൈ കൊണ്ട് എടുത്ത് കളയുന്നു...


നാടോടിക്കാറ്റില്‍ മോഹന്‍ലാലും‍ ശോഭനയും കൂടി റോഡ് സൈഡിലെ തട്ടുകടയില്‍ നിന്ന് പഴമ്പൊരിയും ചായയും വാങ്ങി കഴിച്ചപോലെ കഴിക്കുന്നത്, മഴ പെയ്യുമ്പോള്‍ ഒരു വാഴയിലയില്‍ രണ്ടാളും കൂടി ഇങ്ങിനെ നനഞ്ഞ് ഓട്ടിയൊട്ടി പോകുന്നത്, ബസില്‍ ഒരേ സീറ്റില്‍ മുട്ടി മുട്ടി ഇരുന്ന് വര്‍ത്താനം പറയുന്നത്... അങ്ങിനെ എന്തെല്ലാം!!

എല്ലാം കഴിഞ്ഞ കൊല്ലം ഇതേ ദിനത്തില്‍ ചൂറ്റിപ്പോയി.

സുന്ദരനും ഉയര്‍ന്ന ജോലിക്കാരനുമായി നമുക്ക് ഒരു നിലക്കും കട്ടക്ക് നില്‍ക്കാന്‍ പറ്റാത്ത ഒരു വൃത്തികെട്ടവന്‍ വന്ന് അവളെ കെട്ടിക്കൊണ്ട് പോവുകയായിരുന്നു. സത്സ്വഭാവിയാണെന്നൊക്കെ പറയുന്നു. ആര്‍ക്കറിയാം. എനിക്കങ്ങിനെ തോന്നുന്നില്ല. മഹാപാപി.

സംഗതി ഞാന്‍ ഒരുമാസം വെയ്റ്റ് വരെ വെയ്റ്റ് ചെയ്തതായിരുന്നു, ചില സിനിമേലൊക്കെ കാണും പോലെ എന്തെങ്കിലും നിസാര കാര്യത്തിന് അവര്‍ ഡൈവോഴ്സാവുകയാണെങ്കില്‍, അവളെ കെട്ടാന്‍ വേണ്ടി. പക്ഷെ.. മാസവും കഴിഞ്ഞു വര്‍ഷവും കഴിഞ്ഞു. നാളിതുവരെ ഒരു പ്രശ്നവുമില്ലെന്നാ കേള്‍വി!! :(

ഇനിയിപ്പോള്‍ ആ വെള്ളം കലം അടുപ്പത്തു വക്കുന്നതില്‍ കഥയില്ല. കഴിഞ്ഞ മാസം അവള്‍ നമ്മുടെ എല്ലാ പ്രതീക്ഷകളും അസ്തമിപ്പിച്ച് പ്രസവിക്കുകയും കൂടെ ചെയ്തില്ലേ?.

ഡെലിവറിക്ക് ചേര്‍ത്തിയിരുന്നപ്പോള്‍ ആശുപത്രിയില്‍ വച്ച് എന്നെ കണ്ടപ്പോള്‍ അവള്‍ വയറ് തലയിണ കൊണ്ട് മറച്ചു പിടിച്ചു, നാണമായിട്ടായിരിക്കും.

അവളുടെ കുട്ടിയെ കണ്ടപ്പോള്‍ എനിക്ക് വടക്കന്‍ വീരഗാഥയിലെ ഒരു ഡയലോഗ് ഓര്‍മ്മവന്നതായിരുന്നു. പറഞ്ഞില്ല!

ആകാശത്തെ നക്ഷത്രങ്ങളെപ്പോലെ എനിക്ക് ഒത്തിരി വണ്‍ വേ പ്രേമങ്ങള്‍. പക്ഷെ, അതില്‍ ചില വലിയ നക്ഷത്രങ്ങള്‍. ഒരുപക്ഷേ, ഇവളായിരിക്കണം കൂട്ടത്തിലെ ചന്ദ്രന്‍! സോ ഫാര്‍.

ഒരിക്കല്‍ എന്റെ മുഖക്കുരു പൊട്ടി ചോര വന്നപ്പോള്‍ തുടക്കാന്‍ അവളുടെ സ്വന്തം കര്‍ച്ചീഫ് തന്നത്, ഊണ്‌ മേശക്കു മുന്‍പിലിരിക്കുമ്പോള്‍ ആരെയും പേടിക്കാതെ ഇമ വെട്ടാതെ എന്നെ നോക്കാറുള്ളത്... കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വിളിച്ച് ഒരുപാട് നേരം സംസാരിക്കാറുള്ളത്...അതൊക്കെ എനിക്കെന്നും ഇഷ്ടപ്പെട്ട ഓര്‍മ്മകളാണ്. നിന്റെ അച്ഛന്‍ ചിത്രത്തിലെ തന്തയെപ്പോലെ വന്നെന്നോട് ‘വിഷ്ണ്‍ഊ...പ്ലീസ് ഒന്നെന്റെ മോളെ കല്യാണം കഴിക്കാമോ? എന്ന് ചോദിച്ചപ്പോള്‍... സോറി അങ്കിള്‍..‘ എന്ന് പറഞ്ഞതായി സ്വപ്നം കണ്ടത് പറഞ്ഞപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചത്..

അവളെക്കെന്നോട് പൊരിഞ്ഞ പ്രേമം തന്നെയായിരുന്നും, പറഞ്ഞില്ലെങ്കിലും! പക്ഷെ, ഞാന്‍ പറഞ്ഞില്ലേ??? ഇല്ലേ?? ആ... എനിക്കറിഞ്ഞൂടാ.. ചിലപ്പോള്‍ പറഞ്ഞിട്ടുണ്ടാവും.

ഇന്ന് ഡ്രഗ് ബസ്റ്റേഴ്സ് എന്നൊരു സിനിമ കണ്ടു. പീസ് കുറവായിരുന്നെങ്കിലും കൊള്ളാം.

എണീറ്റത്: 6:45

കിടന്നത്:9:45




14 comments:

ദുര്‍ബലന്‍ said...

ഈ പോസ്റ്റ് ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു, പ്രിയപ്പെട്ട jak ന്.

centiments ippol kananillallo... എന്ന് പറഞ്ഞ അതേ jak ന്

:)

N.J ജോജൂ said...

പോട്ടെ ദുര്‍ബലാ...
ഇതല്ലേല്‍ മറ്റൊന്ന്

ശാലിനി said...

durbalan thirike vannallo! :)

അലിഫ് /alif said...

വീണ്ടും ദുര്‍ബലന്‍ സെന്റിയടിക്കുന്നു..!
‘വണ്‍‌വേ’ യുടെ ഓരം ചേര്‍ന്ന് നടക്കുമ്പോള്‍ സൂക്ഷിക്കണേ, ലക്കും ലഗാനുമില്ലാതെ വല്ല പാണ്ടി ലോറിയും വന്ന് കേറും..!

അഭയാര്‍ത്ഥി said...

കൊറ്റിന്‌ സെറ്റപ്പുണ്ടെങ്കില്‍ എത്ര സെറ്റപ്പുകള്‍ പൂത്തുലഞ്ഞ്‌ ഇരുപതിന്റെ പടികടക്കുമ്പോഴെക്കും സഫ്ലീകൃതമായിരുന്നേനെ കേരളത്തില്‍.


പ്രണയം ഒര്‌ സംകല്‍പ്പമായങ്ങിനെ നിലകൊള്ളുന്നു ഇന്നും.
"ചേട്ട ഞാനും പോരട്ടെ ആടുമേക്കാന്‍ കാനനത്തില്‍ "എന്ന്‌ ചോദിച്ചാല്‍
"പാടില്ല പാങ്ങില്ല "എന്ന്‌ തന്നെ ഇന്നും രമണന്മാരൊക്കെയും.

വേണങ്കില്‍ ഒര്‌ കിസ്സ്‌തരാം പിന്നെ ഒത്തെങ്കില്‍.....
ഒരുത്തരവാദിത്വവും പറ്റില്യാന്ന്‌ മാത്രം...

മുഴുവന്‍ മൂപ്പായ അചനമ്മമാര്‍, പുരക്ക്‌ വെളിയിലേക്ക്‌ വളര്‍ന്നിരിക്കുന്ന പെങ്ങന്മാര്‍, കക്ഷാഘാതം മൂലമൊ, അംഗഹീനമായൊ , കിടപ്പിലായ സഹോദരങ്ങള്‍...
അങ്ങിനെ ഒരുപാട്‌ കാരണങ്ങള്‍ പ്രണയ സാഫല്യത്തിനെതിരെ.

നമുക്ക്‌ വായില്‍ നോട്ടമേ വിധിച്ചിട്ടുള്ളു.

9 ന്‌ റ്റൈപ്പിന്‌ പോണ തത്ത ചുണ്ടി, പത്തിന്‌ കോണ്വന്റില്‍ പോണ വെര്‍ടക്സ്‌,
3.30 യുടെ മിനിമോളില്‍ പോണ പനാമ, ചിന്നങ്ങത്തില്‍ പോവുകയും വരികയും ചെയ്യുന്ന മേലൂര്‌ ഭഗവതി....

ഹോ - തിരക്ക്‌ പീടിച്ച ഈ ജീവിതം...

വിശാലനൊസ്താള്‍ജിയാാാ ജനഗണ മന ............

Meenakshi said...

ഒരു അവശ കാമുകക്ഷേമസംഘടന ഉണ്ടാക്ക്‌, ദുര്‍ബലാ..........

പി.പി.Somarajan said...

ദുര്‍ബലന്‍ തിരിച്ച് വന്നല്ലോ...സന്തോഷം!

SAJAN | സാജന്‍ said...

അപ്പൊ തിരികെ എത്തി അല്ലേ?

ഇത് നമ്മുടെ ഒരു പ്രീയപ്പെട്ട ബ്ലോഗര്‍ പറേണ മാതിരി എയിമായിട്ടുണ്ട് കേട്ടോ. പക്ഷേ വല്ലപ്പോഴുമേഉള്ളൂ എന്നത് അത്ര ശരിയല്ല ക്വേട്ടോ:)

മുരളി മേനോന്‍ (Murali Menon) said...

അങ്ങനെയെത്രയെത്ര പേര്‍ ദുര്‍ബ്ബലന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചു കൊണ്ടു കല്യാണം കഴിഞ്ഞ് പോയി അല്ലേ...
ഇനി അടുത്തത് പോരട്ടെ

വല്യമ്മായി said...

:)

Anonymous said...

ദുര്‍ബലാ മോനേ എവിടെയായിരുന്നു ഇത്രയും നാള്‍ ???

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മൊത്തം സെന്റിയാണല്ലോ. :‘(

ഓടോ: ഒരു “ വെയ്റ്റ് “ കൂടുതലാ.

manu ~*~ മനു said...

Durbalzzzz !!

ആഗ്നേയ said...

ഈന്തപ്പനയുടെ തണലില്‍ നില്‍ക്കുമ്പോള്‍ തലയില്‍ പിങ്ക് നിറത്തിലുള്ള പൂവോ?
something wrong .either with durbalan or with eenthappana....