അതിരാവിലെ എണീറ്റു.
ഉറക്കം അങ്ങട് എയിമായില്ല. തൊഴുത്തിന്റെ സൈഡിലെ വാതില്‍ കുറച്ച് തുറന്ന് കിടന്നതുകൊണ്ടാണെന്ന് തോന്നുന്നു, രാത്രി ഒടുക്കത്തെ കൊതുകടി ആയിരുന്നു.
ഇന്ന് ലേണീങ്ങ് ടെസ്റ്റായിരുന്നു. ആറര ക്ക് ഇരിങ്ങാലക്കുട പോയി. ആദ്യം ഡ്രൈവിങ്ങ് സ്കൂളില്‍ പോയി, ഷമീമില്‍. പിന്നെ അവിടെന്ന് ടെസ്റ്റ് നടക്കുന്നോടത്ത് പോയി. ബൈക്കിന്റെ ലൈസന്‍സിന് 8 എടുക്കാന്‍ കൊണ്ടുവന്ന സ്കൂട്ടര്‍ ചുമ്മാ ഓടിച്ചു. കുറെ തവണ 8 എടുത്തു. നല്ല സുഖം. വെറുതെ ഗിയറിലിട്ടാല്‍ മതി പയ്യെ പയ്യെ തന്നെ പൊക്കോളും. അതിലേത് പോലീസ്‌കാരനും ഈസ്യായി 8 എടുക്കാം.
ഓവര്‍ടേക്ക് ചെയ്തോ എന്ന സിഗ്നല്‍ കൊടുക്കണമെങ്കില്‍ കയ്യ് വലിയ ‘റ‘ പോലെ താഴേന്ന് കമിഴ്ത്തി ആക്ഷന്‍ കാണിക്കണം, ഓവര്‍ട്ടേക്ക് ചെയ്യല്ലേ.. എന്നാണെങ്കില്‍.. കൈ നീത്തിപ്പിടിച്ച് താഴ്തുകയും പൊക്കുകയും വേണം. അതൊക്കെ ഞാന്‍ പഠിച്ചതായിരുന്നു, പക്ഷെ, 150 രൂപ കൊടുത്താല്‍ മതി കൂടുതല്‍ ഗോഷ്ടിക്കോ അഭ്യാസത്തിനോ നില്‍ക്കണ്ട എന്ന് പറഞ്ഞതുകൊണ്ട്, അതു കൊടുത്തു. അപ്പോള്‍ പാസായി.
ഇന്ന് ഉച്ചക്കായിരുന്നു ഡ്രൈവിങ്ങ് ക്ലാസ്. സെന്റ്രല്‍ ബാങ്കിന്റെവിടെ സൈക്കിള്‍ വച്ചു. വര്‍ഗ്ഗീസ് മാഷ് 200 രൂപ ചോദിച്ചു, കടം. അതാണത്രേ രീതി. കിട്ടാനൊന്നും പോണില്ല. ഇന്ന് പത്ത് കിലോമീറ്റര്‍ വണ്ടിയോടിച്ചു. സംഗതി ഓടിക്കണുണ്ടെങ്കിലും അങ്ങട് എയിമാവണൊന്നുമില്ല. ഒരു പോക്കാണ്. കാറിന്റെ വലുപ്പത്തിന്റെ ഒരു രൂപരേഖയങ്ങട് പിടി വന്നിട്ടില്ല. വണ്ടി റോഡ് നിറഞ്ഞ് പോകുകയാണെന്നാ ഫീലിങ്ങാണ്. നമ്മുടെ വണ്ടിക്ക് തന്നെ പോകാന്‍ റോഡില്‍ സ്ഥലം ഇല്ലാന്ന് തോന്നാ..
എണീറ്റത്: 4:30
കിടന്നത്:
Wednesday, November 14, 2007
Subscribe to:
Post Comments (Atom)
2 comments:
കെടന്നില്ലേ ദുര്‍ബ്‌സ്?
ദുര്‍ബ്ബലമാമോര്‍മകള്‍ പുനര്‍ജ്ജനിക്കുന്നു
ഓരോ ഡയറിക്കുറിപ്പിപിലും.....
എഴുതുന്ന ആളുടേയും വായിക്കുന്നവരുടേയും...
പ്രത്യേകിച്ചും സെണ്ട്രല്‍ ബേങ്കിന്റെ അടുത്തുള്ള സൈക്കിള്‍ വെപ്പും, ഷമീമും, ഡീന്‍സും, ഓടിപ്പിക്കുമ്പോള്‍ റോഡിന് വീതി പോരെന്ന തോന്നലുള്ള ആളൂകളുമാകുമ്പോള്‍...
കുറുമാന്റേയും എന്റേയും കാര്യമൊന്നുമല്ലെ ഞാന്‍ പറഞ്ഞത്...
ക്ലാസിക് ആകുന്നു സെന്റിമെന്റ്സ് ഓരോന്നും.
Post a Comment