കാലത്ത് തലിയില്‍ ചാടിച്ച് കുളിക്കാന്‍ വെണ്ടി മോട്ടോര്‍ വിട്ടപ്പോള്‍ ‘ങും.....കൂ കൂ’ എന്നൊരു സൌണ്ട് മാത്രേ വന്നുള്ളു. വെള്ളം വന്നില്ല.
മോട്ടോര്‍ പുരയിലിറങ്ങി നാട ഒന്ന് ടൈറ്റ് ചെയ്തപ്പോള്‍ മോട്ടോര്‍ ഹാപ്പിയായി. വെള്ളവും ശരിയായി.
ഒരു ദിവസം മോട്ടോര്‍ നന്നാക്കാന്‍ ഇറങ്ങിയപ്പോള്‍ മോട്ടോര്‍ കുഴിയില്‍ വെള്ളിക്കെട്ടന്‍ പാമ്പ്!
ഞാന്‍ കയറ് ചുരുണ്ടുകൂടി കിടക്കുവാന്നാ വിചാരിച്ചേ.. നോക്കിയപ്പൊഴല്ലേ, ഇടവിട്ട് ഇടവിട്ട് നല്ല വെള്ള സ്ട്രൈപ്പ്സുള്ള ബോഡി ചുരുട്ടി ചുള്ളന്‍ കിടക്കുന്നു.
അന്ന് വെള്ളിക്കെട്ടന്റെ കയ്യീന്നൊരെണ്ണം കിട്ടിയിരുന്നെങ്കില്‍ കുഴീക്കെടന്ന് തന്നെ നമ്മള്‍ പടമായേനെ. ഭാഗ്യം.
മറ്റുള്ളവര്‍ക്ക് കണക്ക് എട്ടടിയാണേ.. ചാവാന്‍ എനിക്കൊരു നാലടി തന്നെ ധാരാളം.
ഇന്ന് പാറുകുട്ടി അമ്മായി വന്നിരുന്നു. കൊടുങ്ങല്ലൂരെ. അമ്മായി രണ്ട് കല്യാണം കഴിച്ചതാ. രണ്ട് കുടിയിലും മക്കളുമുണ്ട്. സരോജനി ചേച്ചിയും സുകുചേട്ടനും ഫസ്റ്റ് കുടിയിലെ. മൊഹനേട്ടന്‍ സെക്കന്റ് കുടിയിലെ.
ആദ്യ ഭര്‍ത്താവ് ഇടിവെട്ട് കൊണ്ട് മരിച്ചപ്പോള്‍ ആളുടെ അനിയന്‍ അമ്മായിയെ കല്യാണം കഴിച്ചത്രേ.
‘ഇത്രേം നാളും അനിയനായി കണ്ടിട്ട് ഒരു സുപ്രഭാതത്തില്‍ ഭര്‍ത്താവാക്കുക എന്നുവച്ചാല്‍....അത് എങ്ങിനെയാ ശരിയാവുക?‘ എന്ന് പലതവണ ചോദിക്കണമെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ, എഴുപത് വയസ്സുള്ള അമ്മായിയോട് എങ്ങിനെ ഇത് ചോദിക്കും??
പിന്നീട് ഒരിക്കല്‍ അമ്മ പറഞ്ഞാണറിഞ്ഞത്. ഈ രണ്ടാം കല്യാണത്തിന് അമ്മായിക്ക് താല്പര്യം ഒന്നും ഉണ്ടായിട്ടല്ല. പക്ഷെ, ഭര്‍ത്താവിന്റെ പുന്നാര അനിയന്‍, നിരന്തരം ശല്യപ്പെടുത്തിയിട്ട് നിവൃത്തികേടുകൊണ്ടാണത്രേ കെട്ടാന്‍ സമ്മതിച്ചത്. കഷ്ടം. ഡേഷന്‍. നരാധമന്‍.
ഇന്ന് ഉച്ചക്ക് പയര്‍ കൂട്ടാനും ഉണക്ക മുള്ളനുമായിരുന്നു. എരേക്കത്തെ ചേടത്തിയമ്മ തന്ന കടുമാങ്ങ അച്ചാറും ഉണ്ടായിരുന്നു.
എണീറ്റത്: 6 മണിക്ക്.
കിടന്നത്: 10 മണിക്ക്.
Sunday, May 6, 2007
Subscribe to:
Posts (Atom)