ഡ്രൈവിങ്ങിന് പോയി. അവിടത്തെ മഞ്ഞ ചുരിദാറിന് നമ്മളോടെ ചെറിയ അനുഭാവം കാണുന്നുണ്ട്. വെറുതെ, ഗോപി പൊട്ട് ചേരില്ലാന്ന് പറഞ്ഞതിന് ശേഷം അവളാരിത്തി വട്ടപ്പൊട്ടേ കുത്തുന്നുള്ളൂ. ഉം ഉം ഉം. ചിലപ്പോള്‍ ആങ്ങള സ്നേഹവുമാവാംട്ടാ. ഒന്നും പറയാന്‍ പറ്റില്ല.
വൈകീട്ട് ആനന്ദപുരത്തേക്ക് പോയി. ഇന്ന് പറപ്പൂക്കര പള്ളീലെ പെരുന്നാളായിരുന്നു. വൈകീട്ട് ഞാനും സുഗതന്‍ ചേട്ടനും മുരളിയും കൂടെ ബുള്ളറ്റില്‍ തൃബിള്‍ വച്ച് പോയി. മാപ്രാണം ബണ്ട് വഴി.
പാതിരാത്രി പീസ് പടം കണ്ടോണ്ടിരിക്കുമ്പോള്‍ അമ്മാവന്‍ ഹോളിലേക്ക് വന്ന് ചാടിയതിന് ശേഷം, ആനന്ദപുരത്തേക്ക് പോക്ക് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. അതിന് ശേഷം ഇന്നാ പോണേ. അന്ന് സംഗതി, മൊത്തം നാണക്കേടായിപ്പോയി.
അമ്മാവന്റെ, കല്യാണം കഴിഞ്ഞ് ക്ടാങ്ങളുള്ള രണ്ട് ആണ്മക്കള്‍, കല്യാണം കഴിയാത്ത മകന്‍, അമ്മായിയുടെ അനിയന്‍ ‘കൊച്ചമ്മാന്‍’ എന്നറിയപ്പെടുന്ന ശ്രീനിയേട്ടന്‍, പിന്നെ പെങ്ങള്‍ടെ മോന്‍ എവര്‍ പെറ്റ് ഈ ഞാന്‍. എല്ലാം കൂടെ കണ്ണും കാതും കൂര്‍പ്പിച്ചിരുന്ന് സീന്‍ കാണുമ്പോഴായിരുന്നല്ലോ.. അമ്മാവന്‍ മൂത്രമൊഴിക്കാന്‍ എണീറ്റ് വന്നത്.
ഡോറ് തുറക്കണ സൌണ്ട് കേട്ടതും അമ്മാനെ കണ്ടതും എല്ലാവരും ഭയങ്കര കൂര്‍ക്കം വലി. ഞാന്‍ തലേക്കോടെ പുതപ്പിട്ടു. ചിരിയും ചമ്മലും സമാസമം.
“എന്തിറ്റാ ഈ ടീ വീല്?” എന്നറിയാന്‍ നോക്കിയ അമ്മാവന്റെ കണ്ണ് അടിച്ച് പോയിരിക്കണം. അമ്മാതിരി സീനായിരുന്നല്ലോ?
“ആരും കാണണില്ലെങ്കില്‍ ടി.വി. ഓഫ് ചെയ്ത് കെടന്നൂടേ നിങ്ങള്‍ക്ക് ??” എന്നൊരു ഡയലോഗടിച്ച് ടി.വി. ഓഫ് ചെയ്ത് അമ്മാന്‍ പിന്നെയൊരു സ്കൂട്ടാവലായിരുന്നു. പാവം!!
പിറ്റേന്ന് എന്നെ പറ്റി ചില നമ്പറുകള്‍ ഇറങ്ങിയിരുന്നു, ‘ഞാറും കണ്ടത്തില്‍ കൊക്ക് നോക്കും പോലെ“ യാണത്രേ ചിലര്‍ ടി.വി.യില്‍ നോക്കിയിരുന്നത് എന്നൊക്കെ.
പെരുന്നാള്‍ കഴിഞ്ഞ് വന്നപ്പോള്‍ പതിനൊന്ന് കഴിഞ്ഞിരുന്നു. ചോറും കൂര്‍ക്ക ഉപ്പേരിയും ബ്രാല്‍ കറിയും മൂടി വച്ചിരുന്നു. സൌണ്ടുണ്ടാക്കാതെ വന്ന് കഴിച്ച് കിടന്നു.
Sunday, August 31, 2008
Subscribe to:
Post Comments (Atom)
6 comments:
വേറൊന്നും എഴുതുമ്പോള്‍ ഞാനിത്ര എഞ്ജോയ് ചെയ്യുന്നില്ല. സത്യം!
വേറെ ഒന്നും ഞാനും ഇത്ര എന്ജോയ് ചെയ്യാറില്ല. സത്യം :)
ദുര്‍ബു തിരികെയെത്തിയല്ലോ..
ഇനിയിപ്പോ ബ്ലോഗ് വായിക്കല്‍ ആകെ മൊത്തം ഒരു എഞ്ജോയ്മെന്റായിരിക്കും
ശാന്തി ഹോസ്പിറ്റലിനു മുന്നിലുള്ള ശാന്തി മെഡിക്കല്‍സില്ലേ... അവിടുത്തെ മൊതലാളിടെ ഇളയ പുത്രനാണ് അനൂപ്. അവന് പണ്ടൊരിക്കല്‍ ഇങ്ങനെ ഓനുഭവം ഉണ്ടായത് ഞാനോര്‍ക്കുന്നു. അന്നവന്‍ ടി വീ കണ്ടോണ്ടിരുന്നത് സ്വന്തം വീട്ടിലാണെന്ന് മാത്രം.
ചാത്തനേറ്:എന്നാലും ടിവീലു വരുന്നത് ബാക്കിയുള്ളവരു കാണുന്നതിനു മുന്‍പേ കാണാന്‍ വേണ്ടി അതിന്റെ ചോട്ടില്‍ തന്നെ പോയി ഇരിക്കേണ്ട വല്ലകാര്യോണ്ടായിരുന്നാ?
ദുര്ബ്ബലന് റിയലും വിശാലന്‍ അതിന്റെ വെര്‍ച്വലുമാണ്.
ദുര്‍ബ്ബലന്റെ പ്രതിബിംബമാണ് വിശാലന്‍.
വിശാലനാകുമ്പോള്‍ പൊടിപ്പും തൊങ്ങലും കൂണ്ഠലീനി ഉണര്‍വും ഒക്കെ സംഭവിക്കുന്നു.
ദുര്‍ബ്ബലന്‍ പച്ചയായ ജീവിത ശകലമാകുന്നു.ശ്ലോകമാകുന്നു.
വിശാലനെഴുതുമ്പോള്‍ സ്ട്രയിനെടുക്കുന്നു ശരിപ്പെടുത്താന്‍ , പ്രാസമൊപ്പിക്കാന്‍, ചിരി ചീറ്റാതിരിക്കാന്‍.
വിശാലനെഴുതുമ്പോള്‍ ജീവിത സന്ദര്‍ഭങ്ങളുള്ള കഥയുണ്ടാകുന്നു-അതായത് ചിരിയുടെ മേമ്പൊടി ചേര്‍ത്ത ജീവിതസന്ദര്‍ഭങ്ങള്‍
ശൃഷ്ടിക്കപ്പെടുന്നു.
ദുര്‍ബ്ബലനെഴുതുമ്പോള്‍ അതൊരു അടരാണ്.മലരാണ്.
ജിവിതത്തിന്റെ ഒരു തേന്‍പാളിയാണ്.ദര്‍പ്പണത്തിലെ പ്രതിബിംബമല്ല- അസ്സല് - ഒറിജിനല്.
ദുര്‍ബ്ബലന്‍ എഴുതുന്ന ആള്‍ക്ക് സംതൃപ്തി നല്‍കുന്നു, വായിക്കുന്നവനെ താന്‍ താനല്ലയോ ഇത് എന്ന രൂപകാതിശയോക്തിയിലേക്കെത്തിക്കുന്നു.
വിശാലന്റെ എഴുത്തിന്ന് ഒരു മാര്‍ക്കിട്ടാല്‍ ദുര്‍ബ്ബലന് രണ്ട്.
നടുക്ക് യതി പാദാതി പൊരുത്തമിത് വിശാലകേക തന്നെ.
മജ്ഞരിയല്ല, കാകളിയല്ല, ശ്ലത കാകളിയുമല്ല,
നതോന്നതയല്ല..
കുഞ്ഞ് തെന്നല്ലെ
Post a Comment