Monday, September 1, 2008

മെയ് 17, 1993

ഡ്രൈവിങ്ങ് ക്ലാസിന് പോയി. അത് മുടങ്ങാതെ നടക്കുന്നുണ്ട്. ഇന്ന് പച്ച ഷര്‍ട്ടിട്ടാണ് പോയത്. ഭവാനി ചേച്ചിയുടെ ഭര്‍ത്താവ് ലോഹിച്ചേട്ടന്‍ ദുബായ്ന്ന് വന്നപ്പോള്‍ തന്നത്. എനിക്ക് ഒരു ഷര്‍ട്ടും ഒരു പുള്ളിമുണ്ടും തന്നു. ആളല്ലെങ്കിലും ഒരു തങ്കപ്പെട്ട മനുഷ്യനാണ്.

ഇന്ന് വീട്ടിലേക്ക് കുറച്ച് ബേക്കറി ഐറ്റംസ് വാങ്ങി. ഇന്ന് സേമിയ പായസവും വച്ചു. ഒരു കുന്ന് ഏലക്കായ പൊടിച്ചിട്ടിട്ട് ഭയങ്കര കുത്തായിരുന്നു. അമ്മ പായസണ്ടാക്ക്യാ അല്ലെങ്കിലും ഒരു എയിമാവില്ല്ല. എനിക്കല്ലെങ്കിലും സേമിയ ഐസിലെ സേമിയ ഒഴിച്ച് വേറൊരു സേമിയയും ഇഷ്ടല്ല.

വീട്ടുകാര്‍ എല്ലാവരും, ദ്വാരകയില്‍ ഫസ്റ്റ് ഷോക്ക് ‘കുടുംബസമേതം‘ കാണാന്‍ പോയി. ആ ഗ്യാപ്പിന് ഈക്കെയും മാത്തനും മാമ്പ്ര ഷാജുവും കൂടി വീട്ടില്‍ ഇംഗ്ലീഷ് സിനിമ എടുത്ത് കണ്ടു.

ഇന്ന് ഡോളി ചേച്ചീടെ കിണറ്റില്‍ ഒരു കോഴി ചാടി. ഒരു പൂവന്‍ കോഴി. ചോറും അരിമണിയുമിട്ട് ഒരു കൊട്ട കെട്ടിയിറക്കി, മുകളീന്ന് ‘നൂറു കൂട്ടം പണിയുള്ളതാ എനിക്ക്. മര്യാദക്ക് കേറ് കോഴി... ഒന്ന് കേറ് കോഴി’ എന്ന് ഡോളിച്ചേച്ചി വിളിച്ച് കൂവുന്നത് കുറേ നേരം കേട്ടിരുന്നു.

ഡ്രൈവിങ്ങിന് പോയപ്പോള്‍; “ഡോളിയേച്ച്യേ... നിങ്ങടെ ഒരു പെടക്കാ‍ഴിയെ ഒരു കൊട്ടയില്‍ കെട്ടിയിട്ട് അങ്ങ് താഴെക്കിറക്ക്. അപ്പോള്‍ ചാത്തന്‍ തനിയെ ചാടി കൊട്ടയില്‍ കയറിക്കോളും!“ എന്ന എന്റെ വക ഒരു ഐഡിയ പറഞ്ഞുകൊടുത്തിരുന്നു. വൈകുന്നേരമായപ്പോള്‍ തെങ്ങ് കയറണ അരവ്യേട്ടന്‍ വന്ന് കിണറ്റില്‍ ഇറങ്ങി കോഴിയെ കയറ്റി.

കോഴിക്കൂട്ടില്‍ ഒരു ആഘോഷം നടന്നിരിക്കും!

എണീറ്റത്: 6 മണിക്ക്
കിടന്നത്: 11 മണിക്ക്
ചിലവ്: 15 രൂപ

6 comments:

RR said...

കോഴിക്കൂട്ടില്‍ ഒരു ആഘോഷം നടന്നിരിക്കും! :)))

Jishad said...

:)

അഭയാര്‍ത്ഥി said...

what an idea setji!!!!!!!!!

abhishek Bachan

krish | കൃഷ് said...

"ഇന്ന് ഡോളി ചേച്ചീടെ കിണറ്റില്‍ ഒരു കോഴി ചാടി. ഒരു പൂവന്‍ കോഴി. ചോറും അരിമണിയുമിട്ട് ഒരു കൊട്ട കെട്ടിയിറക്കി, മുകളീന്ന് ‘നൂറു കൂട്ടം പണിയുള്ളതാ എനിക്ക്. മര്യാദക്ക് കേറ് കോഴി... ഒന്ന് കേറ് കോഴി’ എന്ന് ഡോളിച്ചേച്ചി വിളിച്ച് കൂവുന്നത് കുറേ നേരം കേട്ടിരുന്നു. "

koLLaam.
durboonte.diary..vaayichchiTT,kuRekkaalamaayi.

:)

ഏറനാടന്‍ said...

ഇവിടൊക്കെത്തന്നെ ഉണ്ടല്ലേ ദുര്‍ബലാ..ബലേഭേഷ്!

Tomkid! said...

കോഴിക്കൂട്ടില്‍ ഒരു ആഘോഷം നടന്നിരിക്കും!

:)

chirichu oru vazhikkati