ഇന്ന് പറപ്പൂര്‍ക്ക് പോയി.
കുളത്തൂര്‍ സ്റ്റോപ്പില്‍ ബസ് നിറുത്തി ഒരു മുക്കാല്‍ സെക്കന്റ് കഴിഞ്ഞേയുള്ളൂ, L ബോഡ് വച്ച ഒരു പുതുപുത്തന്‍ അമ്പാസഡര്‍ വന്ന് ആനയുടെ പിറകില്‍ ഒറ്റ പെട!.
പറവൂര്‍ ഭരതന്‍ പറയുമ്പോലെ ‘ഇത്ര നാളും അതിലേ പോയിട്ടും ഇതുവരെ’ ആ സ്റ്റോപ്പുള്ള കാര്യം കാറുകാരന്‍ കണ്ടിരിക്കില്ല. ഇടിയുടെ ആ ആച്ചലില്‍ ബസിലിരുന്ന മിക്കവരുടേം തലകള്‍ മുന്‍പോട്ട്പോയി, ഒരു മൈക്രോസെക്കന്റ് കൊണ്ട് തിരിച്ചുവന്നു സീറ്റുകമ്പിയില്‍ വന്നടിച്ചു . എല്ലാവരും തല തിരുമ്പിക്കോണ്ടാണ് എന്താ പറ്റിയേന്ന് തിരക്കിയത്.
എന്റെ അടുത്തിരുന്ന അമ്മാന്റെ തലയുടെ സൈഡിലാണ് കമ്പിയിടിച്ചത്. ചെവിയുടെ ഭാഗത്ത്. ‘മഴ ഒരു മാതിരി മാറിയ മട്ടാണല്ലേ?’ എന്ന് ചോദിച്ചതുകേട്ട് എന്നെ നോക്കിയപ്പോഴായിരുന്നു, അത്യാഹിതം സംഭവിച്ചത്. പാവത്തിന്റെ കണ്ണട താഴെ പോയി. പൊട്ടിയില്ല, ഭാഗ്യം! പൊട്ടിയെങ്കില്‍ നമ്മക്ക് ഒരു കുഞ്ഞു തെറിയെങ്കിലും കേട്ടേനെ!
ആക്സിഡന്റ് നടന്നാല്‍ കാണാന്‍ ചെല്ലാന്‍ എനിക്ക് ഭയങ്കര ഇന്ററസ്റ്റാണ്. ആള്‍ക്കാര്‍ക്ക് വല്ലതും പറ്റിയിട്ടുണ്ടെങ്കില്‍ സാധാരണ ഞാന്‍ അങ്ങിനെ ഇറങ്ങി നോക്കില്ല. സംഗതി പിന്നെ, ഒരാഴ്ചത്തെ വിശപ്പും ഉറക്കവും അതോടെ പോകും. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പമ്പിന്റെ മുന്‍പില്‍ കണ്ട ആക്സിഡന്റിന്റെ ഹാങ് ഓവര്‍ മാറി നോര്‍മ്മല്‍ ആവാന്‍ ശാന്തിയില്‍ പോയി ഡോക്ടറെ കാണേണ്ടി വന്നു. ഇപ്പഴും രാത്രി ആ ഭാഗത്തേക്ക് നോക്കുമ്പോള്‍, പേടിയാവും.
ബസില്‍ വച്ച് ഇത്തള്‍ ബാബുവിനെ കണ്ടു. ആമ്പല്ലൂര്‍ പേട്ടയിലുള്ള ഒരു ലോറിയില്‍ ഇപ്പോള്‍ കിളിയായി പോവുകയാണ്. ചേട്ടന്റെ വിശേഷങ്ങള്‍ ചോദിച്ചു. ബാബു, എന്റെ ചേട്ടന്റെ സോള്‍ ഗഡിയായിരുന്നു, ഗള്‍ഫില്‍ പോകും വരെ. പിന്നെ ബ്രേയ്ക്ക് ഡാന്‍സ് പഠിക്കാന്‍ പോയപ്പോള്‍ എന്റേം. സുകുവേട്ടന്റെ ഇത്തള്‍ കമ്പനിയിലായിരുന്നു ജോലി. കാണാന്‍ അത്ര സുന്ദരനൊന്നുമല്ല, പക്ഷെ നല്ല സ്വഭാവമാണ്. അതാണല്ലോ അത്യാവശ്യവും. ബാബുവിന്റെ കയ്യില്‍ നിന്ന് ചെമ്പകപ്പൂവും ലാങ്കിപ്പൂവും വാങ്ങാന്‍ സ്കൂള്‍ കുട്ടികള്‍ ചെന്നിരുന്നു. കുട്ടികള്‍ക്ക് കൊടുക്കാന്‍ വേണ്ടി രാവിലെ ഏതെങ്കിലും വീട്ടില്‍ പോയി അത് പൊട്ടിച്ച് വക്കും. ആര്‍ക്കെങ്കിലും റോസപ്പൂ കൊടുത്തിരുന്നോ എന്നറിയില്ല!
സ്‌നേഹം മൂത്ത് വെള്ളിക്കുളങ്ങരേന്ന് വല്യ കരി ചാക്കും തലയില്‍ വച്ച് വരുന്ന പെണ്ണുങ്ങള്‍ ഇത്തള്‍ ബാബുവിന് മുണ്ടിന്റെ മടിയില്‍ പൊതിഞ്ഞ് വച്ച് ഉഴുന്നുവടയും പരിപ്പുവടയും കൊണ്ടു കൊടുത്തിരുന്നൂത്രേ. ചിലപ്പോള്‍ സത്യമായിരിക്കണം.
ഇത്തള്‍ വാങ്ങാന്‍ വന്ന ഒരാളുടെ ലൂണ മോപ്പഡ് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ സഹായിച്ചിട്ട്, സാധനം പെട്ടെന്ന് സ്റ്റാര്‍ട്ടായപ്പോള്‍ ബ്രേയ്ക്ക് പിടിക്കാനറിയാതെ കള്ള് ഷാപ്പിന്റെ കയറ്റം വരെ ലൂണയും കൊണ്ട് കൂടെയോടിയ കഥയും ബാബുവിനെ പറ്റിയുണ്ട്.
പറപ്പൂര്‍ ഗംഗാധരന്‍ ചേട്ടന്‍ ഗള്‍ഫില്‍ നിന്ന് വന്നിരുന്നു. അളിയന്റെ അനിയനാണ്. ചേട്ടന്‍ കത്തും ഡ്രാഫ്റ്റും കൊടുത്തയച്ചിട്ടുണ്ടായിരുന്നു. ചേട്ടനെ ബഹറിനിലേക്ക് കൊണ്ടുപോയത് അവരായിട്ടാണ്. അവര്‍ക്ക് ഭയങ്കര സെറ്റപ്പാണ്. കമ്പ്ലീറ്റ് ഗള്‍ഫുകാരല്ലേ? അതുകൊണ്ടൊക്കെ തന്നെ ഭയങ്കര വിധേയത്വമാണ് എനിക്ക് അവരോട്. അവരെ അഭിമുഖീകരിക്കാന്‍ ഒരു മടിയാണ്. അതിന്റെ ആവശ്യമൊന്നുമില്ല, അവരെന്നോട് വല്യ കാര്യത്തിലേ സംസാരിക്കാറുള്ളൂ...എങ്കിലും. എയര്‍പ്പോര്‍ട്ടില്‍ നിന്ന് അവരുടെ വീട്ടിലേക്ക് പോകും വഴിയാണ് നമ്മുടെ വീട് എന്നതിനാല്‍, മിക്കപ്പോഴും വീട്ടില്‍ കയറിയിട്ടേ അവരൊക്കെ പോകു. വീടിന്റെ പടിക്കല്‍ അവരുടെ കാറ് കാണുമ്പോള്‍ ഒരു നെഞ്ചരിപ്പാണ്. പരമാവധി ഞാന്‍ അവര്‍ പോയിട്ടേ വീട്ടില്‍ ചെല്ലൂ.
ചേട്ടന്റെ വിശേഷങ്ങള്‍ കൂടുതല്‍ ചോദിക്കാനായി അമ്മ എന്നെ അവിടേക്ക് നിര്‍ബന്ധിച്ച് വിടും. അവിടെ തൃശ്ശൂര്‍ മാര്‍ക്കറ്റില്‍ ഏറ്റവും വിലയുള്ള മീനും മറ്റുമാവും അവിടത്തെ കറികള്‍. അവരുടെ കൂടെയിരുന്ന് കഴിക്കുമ്പോള്‍ എരുവും പുളിയും രുചിയുമൊന്നും തോന്നില്ല. ശബ്ദമുണ്ടാക്കാതെ, പതുക്കെ എടുത്ത് കഴിക്കണം. എനിക്കത് പറ്റായ അല്ല, പക്ഷെ ഒരു സാറ്റിസ്ഫാക്ഷന്‍ കിട്ടില്ല.
നമുക്ക് ഇമ്മഡെ വീട്ടില് അടുക്കളയില്‍ മുട്ടിപ്പലയിരുന്നു, വടക്കേ വാതില്‍ തുറന്നിട്ട് ആ കാറ്റും കൊണ്ട്, ചാളക്കൂട്ടാനെങ്കില്‍ അത്, പയറൂട്ടാനെങ്കില്‍ അതും ചോറും മോരും കൊല്ലങ്ങളായി കഴിക്കണ എന്റെ സ്ലീല്‍ പാത്രത്തില്‍, ഒരു സ്റ്റീല്‍ കപ്പ് വെള്ളവും കുടിച്ച്, ഒറ്റക്കിരുന്ന് കഴിക്കണതിലും വലിയ ഒരു സാറ്റിസ്ഫാക്ഷന്‍ വേറേ ഒന്നുമില്ല.
അഞ്ചുമണിയായി തിരിച്ചെത്തിയപ്പോള്‍. ജിമ്മിന് പോയി. കൊടകര പള്ളിപ്പെരുന്നാളിന് പട്ടു കുടയും ചെര്‍ളക്കൂടും ഏല്പിക്കാന്‍ പേരാമ്പ്ര പള്ളീല്‍ക്ക് പോയപ്പോള്‍ പോലീസ് പിടിച്ച്, സ്റ്റേഷനിലേക്ക് കൊണ്ടുപോയി പെടച്ച കഥ വാസുവും ജേക്കബും പറഞ്ഞു. ഒരുപാട് ചിരിച്ചു.
Saturday, September 6, 2008
Subscribe to:
Post Comments (Atom)
14 comments:
തേങ്ങ എന്റെവകയിരിക്കട്ടെ
ഞാന്‍ ദുര്‍ബ്ബലനേത്തേടി നടക്കുകയായിരുന്നു.
വീണ്ടും കണ്ടതില്‍ സന്തോഷം
നല്ലൊരു ഓണം നേര്‍ന്നുകൊണ്ട്...
വായിച്ചു :-)
എനിക്ക് ശ്വാസം മുട്ടുന്നു.
എന്തൊക്കേയൊ പൊള്ളചങ്കില്‍ കിടന്ന് പെരുക്കുന്നു.
ദുര്‍ബ്ബലന്റെ ഓരോ ഓര്‍മ്മയുടെ മാര്‍ബിള്‍ ഫലകങ്ങളും ഹള്‍ക്ക് ഹോഗന്‍ നെഞ്ച്
വിടര്‍ത്തുമ്പോള്‍ ഉണ്ടായേക്കാവുന്നത്രയും പൗണ്ട് ശക്തിയോടെ നെഞ്ചില്‍...
അടുക്കളയിലെ വടക്കേ വാതിലും ചാളക്കറിയും കിണര്‍വെള്ളവും കാറ്റും....
ഗള്‍ഫ് പ്രൗഡിയില്‍ വിധേയത്തം പൂണ്ട് നിന്നതും ഇന്നലെയെന്നത് പോലെ ഞാനറിയുന്നു.
മുഖം വര്‍ക്കുവാന്‍ മുതിരുമ്പോള്‍ വിരലുകള്‍
കത്തും തിരികളാകുന്നത് ഇങ്ങിനെ പക്രത്തുമ്പോഴൊക്കെ ആകണം.
ആര്‍ക്കെങ്ങിലും ഒരു വഴിയറിയാമൊ കാലത്തെ പുറകോട്ട് പായിക്കുവാന്‍.
അന്നതിനെ നാമിത്രമാത്രം സ്നേഹിച്ചില്ല
ഇന്ന് നാം പരതുന്നു ശുന്യതയില്‍.
എന്തൊക്കേയൊ ഞാനെഴുതുന്നു.
എന്തൊക്കേയൊ ഇതു വായിക്കുമ്പോള്‍ എന്നെ ദുര്‍ബ്ബലപ്പെടുത്തുന്നു.
നമുക്ക് ഇമ്മഡെ വീട്ടില് അടുക്കളയില്‍ മുട്ടിപ്പലയിരുന്നു, വടക്കേ വാതില്‍ തുറന്നിട്ട് ആ കാറ്റും കൊണ്ട്, ചാളക്കൂട്ടാനെങ്കില്‍ അത്, പയറൂട്ടാനെങ്കില്‍ അതും ചോറും മോരും കൊല്ലങ്ങളായി കഴിക്കണ എന്റെ സ്ലീല്‍ പാത്രത്തില്‍, ഒരു സ്റ്റീല്‍ കപ്പ് വെള്ളവും കുടിച്ച്, ഒറ്റക്കിരുന്ന് കഴിക്കണതിലും വലിയ ഒരു സാറ്റിസ്ഫാക്ഷന്‍ വേറേ ഒന്നുമില്ല.
Ultimate...
and
HAPPY ONAM!!!
durboo..
diarykurippukaL lengthy aakunnallO..
ennaalum kuzhappamilla.
:)
നല്ല ഓര്‍മ്മകള്‍..
അനുഭവിക്കുമ്പോളില്ലാത്ത സുഖം അവ ഓര്‍മ്മകളാകുമ്പോള്‍ പിന്നെ കുറിപ്പുകളാകുമ്പോള്‍ ഒക്കെ കിട്ടുന്നു. ഓരോ ഓര്‍മ്മക്കുറിപ്പും സുന്ദരമാണ്.
ചാത്തനേറ്: വൈകിയെങ്കിലും ഹാജര്‍...അളിയന്റെ വീട്ടില്‍ പോയിട്ട് വിശേഷമൊന്നുമുണ്ടാക്കീലെ?
പറപ്പൂര്‍ക്ക് പോയിട്ട് അവിടെത്തന്നെ നിന്നൊ? അടുത്തതു വരട്ടെ ഇസ്റ്റാ..(ഷ്ടാ)
വിശാല്‍ എട്ടോ. ഇവിടെ ഇങ്ങനെ ഒരു എര്പാട് തുടങ്ങിയത് നമ്മള്‍ അറിഞ്ഞില്യാടോ. സങ്ങതി അമരന്‍ തന്നെട്ടോ . പ്രയ്തെകിച്ചു ആ ഊണ് കഴികണ description അത് അങ്ങട് കസരീടാ
ഈ നെല്ലുവായക്കാരന്റെ ഒരു നല്ല അഭിപ്രായം കൂടി വച്ചു കൊള്ളൂ.....
Post a Comment