Sunday, January 24, 2010

മെയ് 22, 1993

ആശാരി ആനന്ദനും ഞാനും കൂടി രാവിലെ ചാലക്കുടിക്ക് മരമെടുക്കാൻ പോയി.

മരക്കമ്പനിയിൽ ഭയങ്കര തിരക്കായിരുന്നു. മരക്കമ്പനിയിലെ ആനക്ക് മദപ്പാട് കണ്ടകാരണം വേറെ ആന വന്നിട്ടാ പണി തുടങ്ങിയത്.

ഇടഞ്ഞ മൊതലിനെ ഒരു മരത്തിന്മേൽ തളച്ചേക്കുവാ. അങ്ങിനെ മദം പൊട്ടിയ ആനയേം കണ്ടു. ലൈഫിൽ ആദ്യമായാണ്. മേത്ത് മുഴുവൻ ചെളിയും മണ്ണൂമൊക്കെ ആയി ചുട്ട അലമ്പായിട്ടാണ് നില്പ്.

രാവിലെ ഒന്നാം പാപ്പാൻ ചെന്ന്, “ഗുഡ്‌മോണിങ്ങ് ആനേ.. ഹവ്വാർ യൂ..“ എന്ന് വിഷ് ചെയ്തപ്പോൾ ആന ‘വല്യ കിന്നാരത്തിന് നിക്കാതെ എന്റെ അടുത്തൂന്ന് മാറി പോയ്ക്കോ.. അല്ലേ..ചവിട്ടി തേമ്പിക്കളയും!’ എന്നർത്ഥം വരുന്ന ഒരു നോട്ടം നോക്കിയത്രേ.

മരം വാങ്ങാൻ വന്നവർ കുറച്ച് ടീം ആനയെ നോക്കി നിന്നു.

“വല്ലതുമെടുത്ത് എറിഞ്ഞേക്കും.. അടുത്ത് ചെല്ലണ്ട!“

എന്ന പാപ്പാന്റെ നിർദ്ദേശം അവഗണിച്ചാണ് നിന്നിരുന്നത്. ഞാൻ ഇച്ചിരി ഡിസ്റ്റൻസ് ഇട്ടു.അല്ലെങ്കിൽ തന്നെ എന്നെ മൃഗങ്ങൾക്ക് കണ്ടൂട. രവിച്ചേട്ടന്റെ വീട്ടിലെ കൂറ്റൻ പോത്ത് എന്നെ കണ്ടാൽ അപ്പോ കുത്തിക്കൊല്ലും എന്ന റോളിലാ നോക്കുന്നേ. എന്നാണാവോ ഇനി അതിന്റെ കയ്യീന്ന് നമ്മക്കുള്ള കിണ്ണ് കിട്ടാൻ പോണത്. പാപ്പാൻ പറഞ്ഞ പോലെ ഇനി ആന വല്ലതും എടുത്ത് എറിഞ്ഞാൽ, പിന്നെ അതും വാങ്ങി കുടുമ്മത്തേക്ക് കൊണ്ടുപോകാമെന്നെല്ലാണ്ട് വേറെ ഒരു കാര്യവുമില്ല.

ക്യുബിക്ക് 750 രൂപയാണ് തേക്കിന്. കള്ളി ജനൽ ഫ്രെയിം ഉണ്ടാക്കാൻ മാത്രമേ തേക്കെടുത്തുള്ളൂ. മൊത്തം 9300 രൂപയായി മരത്തിന്. 60 രൂപ ടെമ്പോക്കും. ആനന്ദന് ഒരു തച്ചിന്റെ കാശ് കൊടുത്തു. ആ കമ്പനിയിൽ നിന്ന് ഇത് രണ്ടാമത്തെ മരമെടുപ്പാണ്. കട്ടിള ജനൽ ഐറ്റംസിന് മലേഷ്യൻ മയിലെള്ളാണെടുക്കാൻ മുൻപ് പോയിരുന്നു. ക്യുബിക്ക് 350 രൂപ വച്ച്.

ഇന്നുച്ചക്ക് ഞാൻ ചോറുണ്ടില്ല. ആനന്ദന് ഒരു ഹോട്ടലീന്ന് വാങ്ങി കൊടുത്തു. എനിക്ക് ഹോട്ടലിലെ ഊണ് ഒട്ടും ഇഷ്ടമല്ല. ഒരു എയിമില്ല. എന്റെ അമ്മേടെ സാമ്പാറും മീങ്കൂട്ടാനുമൊക്കെ കൂട്ടിയിട്ട് ഹോട്ടലുകാരുടെ കറികളുടെ ആ രുചി ഒട്ടും ഇഷ്ടല്ല.

വീട്ടിലെത്തിയപ്പോൾ ആറ് മണി കഴിഞ്ഞു. മരം വിറകുപുരയുടെ പിറകിലെ ചാച്ചെറക്കിൽ വച്ചു. കുളിച്ചു. ചോറുണ്ടു.

രാത്രി ചമ്പക്കുളം തച്ചൻ കാസെറ്റെടുത്തുകണ്ടു. പാട്ടുസീനിൽ..തോട് മുറിഞ്ഞ് കടന്നപ്പോൾ പാലത്തിൽ വച്ച്...വിനീത്.. അമൃതേടേ.. ഉം ഉം ഉം..

7 comments:

രമേഷ് said...

ഉം.. ഉം.. ഹ്മ്മ്ം എല്ലാം മറന്നു വരുകയായിരുന്നു.. ദുഷ്ട്ടന്‍ പിന്നേം ഓര്‍മ്മിപ്പിച്ചു. :(

ബിനോയ്//HariNav said...

അതുശരി ഇങ്ങനേരു സം‌ഭവമുണ്ടല്ലേ. അപ്പൊ എല്ലാം പറഞ്ഞപോലെ. ഇവിടെ വന്നതും വായിച്ചതും കമന്‍റിട്ടതും ഞാനല്ല :)

Captain Haddock said...

അണ്ണാ....ഇത് എപ്പം നടന്നത് ?

Captain Haddock said...

sorry...heading വായിച്ചത് മറന്നു പോയി.

ഇപ്പം ഏല്ലാം മനസില്ലായി..! :)

Anonymous said...

ലഡു പ്രണയത്തിന്റെ ഒരു സിംബലായി മാറുകയാണല്ലോ...

AISU said...

asane nannayitundu...

kolusu said...

superaayi.... ennalum vineethum amruthayum.........athu vendayirunnu.