ആശാരി ആനന്ദനും ഞാനും കൂടി രാവിലെ ചാലക്കുടിക്ക് മരമെടുക്കാൻ പോയി.
മരക്കമ്പനിയിൽ ഭയങ്കര തിരക്കായിരുന്നു. മരക്കമ്പനിയിലെ ആനക്ക് മദപ്പാട് കണ്ടകാരണം വേറെ ആന വന്നിട്ടാ പണി തുടങ്ങിയത്.
ഇടഞ്ഞ മൊതലിനെ ഒരു മരത്തിന്മേൽ തളച്ചേക്കുവാ. അങ്ങിനെ മദം പൊട്ടിയ ആനയേം കണ്ടു. ലൈഫിൽ ആദ്യമായാണ്. മേത്ത് മുഴുവൻ ചെളിയും മണ്ണൂമൊക്കെ ആയി ചുട്ട അലമ്പായിട്ടാണ് നില്പ്.
രാവിലെ ഒന്നാം പാപ്പാൻ ചെന്ന്, “ഗുഡ്‌മോണിങ്ങ് ആനേ.. ഹവ്വാർ യൂ..“ എന്ന് വിഷ് ചെയ്തപ്പോൾ ആന ‘വല്യ കിന്നാരത്തിന് നിക്കാതെ എന്റെ അടുത്തൂന്ന് മാറി പോയ്ക്കോ.. അല്ലേ..ചവിട്ടി തേമ്പിക്കളയും!’ എന്നർത്ഥം വരുന്ന ഒരു നോട്ടം നോക്കിയത്രേ.
മരം വാങ്ങാൻ വന്നവർ കുറച്ച് ടീം ആനയെ നോക്കി നിന്നു.
“വല്ലതുമെടുത്ത് എറിഞ്ഞേക്കും.. അടുത്ത് ചെല്ലണ്ട!“
എന്ന പാപ്പാന്റെ നിർദ്ദേശം അവഗണിച്ചാണ് നിന്നിരുന്നത്. ഞാൻ ഇച്ചിരി ഡിസ്റ്റൻസ് ഇട്ടു.അല്ലെങ്കിൽ തന്നെ എന്നെ മൃഗങ്ങൾക്ക് കണ്ടൂട. രവിച്ചേട്ടന്റെ വീട്ടിലെ കൂറ്റൻ പോത്ത് എന്നെ കണ്ടാൽ അപ്പോ കുത്തിക്കൊല്ലും എന്ന റോളിലാ നോക്കുന്നേ. എന്നാണാവോ ഇനി അതിന്റെ കയ്യീന്ന് നമ്മക്കുള്ള കിണ്ണ് കിട്ടാൻ പോണത്. പാപ്പാൻ പറഞ്ഞ പോലെ ഇനി ആന വല്ലതും എടുത്ത് എറിഞ്ഞാൽ, പിന്നെ അതും വാങ്ങി കുടുമ്മത്തേക്ക് കൊണ്ടുപോകാമെന്നെല്ലാണ്ട് വേറെ ഒരു കാര്യവുമില്ല.
ക്യുബിക്ക് 750 രൂപയാണ് തേക്കിന്. കള്ളി ജനൽ ഫ്രെയിം ഉണ്ടാക്കാൻ മാത്രമേ തേക്കെടുത്തുള്ളൂ. മൊത്തം 9300 രൂപയായി മരത്തിന്. 60 രൂപ ടെമ്പോക്കും. ആനന്ദന് ഒരു തച്ചിന്റെ കാശ് കൊടുത്തു. ആ കമ്പനിയിൽ നിന്ന് ഇത് രണ്ടാമത്തെ മരമെടുപ്പാണ്. കട്ടിള ജനൽ ഐറ്റംസിന് മലേഷ്യൻ മയിലെള്ളാണെടുക്കാൻ മുൻപ് പോയിരുന്നു. ക്യുബിക്ക് 350 രൂപ വച്ച്.
ഇന്നുച്ചക്ക് ഞാൻ ചോറുണ്ടില്ല. ആനന്ദന് ഒരു ഹോട്ടലീന്ന് വാങ്ങി കൊടുത്തു. എനിക്ക് ഹോട്ടലിലെ ഊണ് ഒട്ടും ഇഷ്ടമല്ല. ഒരു എയിമില്ല. എന്റെ അമ്മേടെ സാമ്പാറും മീങ്കൂട്ടാനുമൊക്കെ കൂട്ടിയിട്ട് ഹോട്ടലുകാരുടെ കറികളുടെ ആ രുചി ഒട്ടും ഇഷ്ടല്ല.
വീട്ടിലെത്തിയപ്പോൾ ആറ് മണി കഴിഞ്ഞു. മരം വിറകുപുരയുടെ പിറകിലെ ചാച്ചെറക്കിൽ വച്ചു. കുളിച്ചു. ചോറുണ്ടു.
രാത്രി ചമ്പക്കുളം തച്ചൻ കാസെറ്റെടുത്തുകണ്ടു. പാട്ടുസീനിൽ..തോട് മുറിഞ്ഞ് കടന്നപ്പോൾ പാലത്തിൽ വച്ച്...വിനീത്.. അമൃതേടേ.. ഉം ഉം ഉം..
Sunday, January 24, 2010
1993 മെയ് ഇരുപത്തൊന്നേ..
കാലത്തേ ടൈപ്പിന് പോയി.
വൃന്ദാവന്റെടുത്ത് വീടുള്ള മാധുരി ദീക്ഷിത്തിനെ കണ്ടു. ഇടംകണ്ണിട്ട് നോക്കിയപ്പോള്‍ അവളുടെ മുഖത്ത് ഒരു മന്ദഹാസം ദര്‍ശിച്ചു. ഇനി അവളെ നോക്കി എന്റെ പട്ടി ചിരിക്കും!
ടൈപ്പിന് വരുന്ന ഏതോ ഒരു പേട്ട ചെക്കൻ പാസായതിന്; വേണുമാഷ്, ‘നിന്റെ സൈഡിലിരിക്കുന്ന എല്ലാവര്‍ക്കും കൊടുക്കൂ‘ എന്ന് പറഞ്ഞ് തന്ന 6 ലഡു, വിതരണം നടത്തിയപ്പോള്‍ അവള്‍ക്കും ഒരെണ്ണം കൊടുത്തതിന്റെ പേരില്‍ ‘ഞാന്‍ ലഡു കൊടുത്ത് ലൈനാക്കാന്‍ ട്രൈ ചെയ്തൂന്ന്‘ പറഞ്ഞുണ്ടാക്കിയ പിശാശാണവൾ.
ഏണി എടുക്കാന്‍ പൈലേട്ടന്റെ വീട്ടില്‍ പോയപ്പോള്‍, അവള്‍ടെ കൂടെ പോളിയില്‍ പഠിക്കുന്ന പൈലേട്ടന്റെ താഴെയുള്ള മോള്‍ എല്ലാവരുടേം മുന്നില്‍ വച്ച്,
“കല്യാണം കഴിയാത്ത നായന്മാര്‍ പെമ്പിള്ളാരുള്ളതുകൊണ്ട് പ്രിയാ ബേക്കറിയില്‍ ലഡുവിന് ഭയങ്കര ചിലവാണ്” എന്ന് പറഞ്ഞത കേട്ട് എല്ലാവരും കൂടി ‘ക ക ക’ ന്ന് പറഞ്ഞ് ചിരിച്ച നേരത്ത്, ഛായ്! എല്ലാവരുടേം മുന്നില്‍ ഞാന്‍ വെറുമൊരു സ്ത്രീലമ്പടനായിപ്പോയില്ലേ?
അവള്‍ അങ്ങിനെ ഒരു ഗോസിപ്പ് ഇറക്കിയ നിലക്ക്, ലക്ഷണവശാൽ നോം ഒന്ന് മനസ്സുവച്ചാൽ മാധൂരി ദീക്ഷിത്ത് ചാഞ്ഞ് ചാഞ്ഞ് വരും!
ബാര്‍ബര്‍ ആറുമുഖന്‍ എന്നെ പറ്റി അമ്മയോട് കമ്പ്ലയിന്റെ ചെയ്യാന്‍ വന്നിരുന്നു. ഞാന്‍ ടൌസറ് ഇട്ട് നടക്കണ കാലത്ത് തൊട്ടേ എന്നെ കണ്ടിട്ടുണ്ടെന്നും, അവന്‍ എന്നോട് അങ്ങിനെ പെരുമാറുംന്ന് വിചാരിച്ചില്ല എന്നുമൊക്കെ പറഞ്ഞ് ഭയങ്കര സെന്റിമെന്റ്സ്.
മനസ്സിന് ഒരു സുഖമില്ല. അതുകൊണ്ട് ഇന്ന് വൈകീട്ട് 6 മണിക്കും രാത്രി 9 മണിക്കും ചോറുണ്ടു.

Subscribe to:
Posts (Atom)